ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/സയൻസ് ക്ലബ്ബ്-17
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സയൻസ് ക്ലബ്ബിന്റെ ഇവർഷത്തെ പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബിന്റെ ആദ്യത്തെ പ്രവർത്തനം സ്കൂളിലെ സയൻസ് ലാബ് വൃത്തിയാക്കി പ്രവർത്തന സജ്ജമാക്കുക എന്നതായിരുന്നു. ജൂൺ മാസത്തിൽ തന്നെ രണ്ടാഴ്ചകൊണ്ട് ഈ പ്രവർത്തനം പൂർത്തിയാക്കി. പിന്നീട് ചെയ്ത പ്രധാനപ്പെട്ട ചിലപ്രവർത്തനങ്ങൾ. ഒന്ന് നമ്മുടെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാമിന്റെ ചരമദിനത്തിൽ നടത്തിയ അനുസ്മരണ പരിപാടികളായിരുന്നു. മറ്റൊന്ന് ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ ആയിരുന്നു. ഈ രണ്ടു ദിനാചരണങ്ങളും വളരെ ഭംഗിയായി നടത്തുകയുണ്ടായി.
എ.പി.ജെ. അബ്ദുൾ കലാം ദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തെക്കുറിച്ചുള്ള ലഘുജീവചരിത്രം എല്ലാ ക്ലാസ്സിലും ഉള്ള കുട്ടികളെ കേൾപ്പിച്ചു. ഫിലിം പ്രദർശനവും ഉണ്ടായിരുന്നു. അതുപോലെ ഹിരോഷിമാദിനത്തിന്റെ ഭാഗമായി സ്കൂളിൽ ക്വിസ് മൽസരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ തുടങ്ങിയവ നടത്തി. ഹൈസ്കൂൾ വിഭാഗത്തിന് റോക്കറ്റ് നിർമ്മാണം മത്സരവും നടത്തി.
ലാബ് സജ്ജീകരിക്കൽ പരിപാടിയുടെ ഫലമായി ഇപ്പോൾ എല്ലാത്തരത്തിലും പ്രവർത്തന സജ്ജമായ ഒരു ലാബ് സ്കൂളിന് അവകാശപ്പെടാവുന്നതാണ്. ലാബിൽ ആവശ്യമായ പുതിയ സാധനങ്ങൾ വാങ്ങി വേണ്ടതരത്തിൽ എല്ലാ ഇനങ്ങളും ക്രമീകരിച്ചു വയ്ക്കുകയായിരുന്നു ആദ്യത്തെ പ്രവർത്തനം. അതുകൊണ്ട് പാഠഭാഗങ്ങൾക്ക് ആവശ്യമായ പരീക്ഷണങ്ങൾ എല്ലാം വേണ്ട തരത്തിൽ ചെയ്യുവാനുള്ള സൗകര്യം ഇന്ന് ലാബിൽ നിലവിലുണ്ട്.
പരീക്ഷണമൂല
മാഡം ക്യൂറിയുടെ ചരമദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ്ബ് ഈ വർഷം പരീക്ഷണമൂല എന്ന പേരിൽ പുതിയ ഒരു പരിപാടി ആവിഷ്കരിച്ചു. ഈ പരിപാടിയിൽ കുട്ടികൾക്കും അധ്യാപകർക്കും പരീക്ഷണങ്ങൾ കാണിക്കുവാനുള്ള അവസരങ്ങളുണ്ട്. പരീക്ഷണങ്ങൾ കാണിച്ചതിനുശേഷം ക്ലബ്ബിലെ മറ്റു കുട്ടികളോട് അതിനെപ്പറ്റിയുള്ള ചോദ്യങ്ങൾ ചോദിക്കുന്നു. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന കുട്ടികൾക്ക് അപ്പോൾതന്നെ ചെറിയ ചെറിയ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു. ധാരാളം കുട്ടികൾ പരീക്ഷണങ്ങൾക്ക് സന്നദ്ധരായി വന്നിരുന്നു. പരീക്ഷണങ്ങൾക്ക് കൃത്യമായ ഉത്തരം പറഞ്ഞവർ ധാരാളമുണ്ട്. അതുപോലെ നല്ലരീതിയിൽ പരീക്ഷണം അവതരിപ്പിച്ചവരുമുണ്ട്. കുട്ടികളിലുള്ള പരീക്ഷണ കൗതുകത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഇത്തരമൊരു പരിപാടി ആവിഷ്കരിച്ചത്. നല്ല പ്രതികരണമായിരുന്നു കുട്ടികളിൽ നിന്നും ലഭിച്ചത് എന്നതുകൊണ്ട് ഈ പരിപാടി ഇനിയും തുടർന്നു പോകാൻ തീരുമാനിച്ചിട്ടുണ്ട്.
-
പരീക്ഷണമൂല പരീക്ഷണത്തിന്റെ തുടക്കം
-
പരീക്ഷണമൂല പരീക്ഷണം തുടരുന്നു