ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:33, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheeshrkollam (സംവാദം | സംഭാവനകൾ) ('== കരിയർ ഗൈഡൻസ് == 2017-18 അദ്ധ്യയന വർഷത്തെ പ്രവർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കരിയർ ഗൈഡൻസ്

2017-18 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ജൂൺ മുതൽ തന്നെ ആരംഭിച്ചു. രണ്ടാം വർഷ ഹയർ സെക്കന്ററി കുട്ടികളെ ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു ദിവസം(വെള്ളിയാഴ്ച)കരയർ കോർണറുകൾ സംഘടിപ്പിച്ചു വരുന്നു. ക്ലാസ്സുകളിൽ പത്തു ജനറൽ നോളഡ്ജ് ചോദ്യങ്ങൾ എല്ലാദിവസവും കുട്ടികൾ അവതരിപ്പിക്കുന്നു. തൊഴിൽ നൈപുണ്യം വളർത്താൻ സഹായിക്കുന്ന ലേഖനങ്ങൾ, ക്ലിപ്പിങ്ങുകൾ എന്നിവ ക്ലാസ്സിൽ അവതരിപ്പിക്കാറുണ്ട്. ചില പ്രധാനപ്പെട്ട പുസ്തകങ്ങൾ കുട്ടികൾക്കായി ക്ലാസ്സിൽ പരിചയപ്പെടുത്താറുണ്ട്. ജൂലൈ മാസം മുതൽ പ്ലസ് വൺ കുട്ടികൾക്കും ഇതേ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കരിയർ വികസനത്തിനും. അവബോധം വളർത്തുന്നതിനും പത്രങ്ങൾ, മാഗസിനുകൾ, പൊതു വിജ്ഞാനം തരുന്ന പുസ്തകങ്ങൾ മുതലായവ ലൈബ്രറിയിൽ ലഭ്യമാക്കി. ഈ വർഷത്തെ കരിയർ ഓറിയന്റേഷൻ ക്ലാസ്സുകൾ 2018 നവംബർ 16,17 തീയതികളിൽ സംഘടിപ്പിച്ചു. സയൻസ് കുട്ടികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസ്സിന് കരിയർ വികസനത്തിൽ അനേക വർഷത്തെ പാരമ്പര്യമുള്ള വ്യക്തിയായ ശ്രീ സുരേഷ് ഭാസ്ക്കർ നേതൃത്വം നൽകി ക്ലാസ്സ് വളരെ വിജ്ഞാനപ്രദമാക്കി. സയൻസ്, കൊമേഴ്സ് കുട്ടികളിൽ നിന്നും(ഐഒഎൻഒഎസ്) വിലയിരുത്തൽ പട്ടിക എഴുതി വാങ്ങിച്ചു. കൊമേഴ്സ് ഒന്നും രണ്ടും വർഷത്തെ കുട്ടികൾക്ക ചാറ്റേർഡ് അക്കൗണ്ടിങ്ങിംഗിൽ വിദഗ്ഘ ക്ലാസ്സുകൾ ലഭ്യമാക്കി. കഴിഞ്ഞ വർഷം പഠിച്ച മൂന്നു കുട്ടികൾ സി പി റ്റി പരീക്ഷയിൽ വിജയിച്ചു. അടോടൊപ്പം നമ്മളുടെ സ്കൂൾ എൻട്രൻസ് പരീക്ഷയുടെ ഫെസിലേറ്റിംഗ് സെന്ററായി രജിസ്റ്റർ ചെയ്തു. അപേക്ഷകൾ അയയ്ക്കുന്ന വിധം നോട്ടീസ് ബോർഡിൽ ഇടുകയും വിദ്യാർത്ഥികൾക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.