കടമ്പൂർ എച്ച് എസ് എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്വാതന്ത്ര്യ ലബ്ധിക്കു വളരെ മുൻപ് 1899 ൽ ഒരു എലിമെണ്ടറി വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ശിൽപികൾ ഇന്ത്യൻ സംസ്കാരവും, പാരമ്പര്യവും, മൂല്യബോധവും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്ന മഹത്തരമായ ലക്ഷ്യം മുന്നിൽ കണ്ടിരുന്നു. ആ ലക്ഷ്യബോധത്തോടു കൂടി 118 വർഷങ്ങൾക്ക് ശേഷവും ഈ വിദ്യാലയം മുന്നോട്ട് പോവുകയാണ്. കണ്ണൂർ ജില്ലയിൽ വിശിഷ്യാ കടമ്പൂരും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 6500 ഓളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ അധ്യയനം തേടി എത്തുന്നുണ്ട്.

| കടമ്പൂർ എച്ച് എസ് എസ് | |
|---|---|
![]() | |
| വിലാസം | |
കണ്ണൂർ 670663 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1899 |
| വിവരങ്ങൾ | |
| ഫോൺ | 04972832546,2833546 |
| ഇമെയിൽ | hss.kadambur@gmail.com |
| വെബ്‍സൈറ്റ് | https://www.facebook.com/KHSS2832546/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13059 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം-ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രഘുരാജ് എം കെ (ഇൻ ചാർജ്) |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി. പി. എം. സ്മിത |
| അവസാനം തിരുത്തിയത് | |
| 04-09-2018 | Kadamburhss |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1899- ൽ കെ.സി. ചന്തു നായർ ആരംഭിച്ച ഈ എൽ. പി. സ്കൂൾ കടമ്പൂർ എലിമെണ്ടറി സ്കൂൾ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തൻ വക്കീൽ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സമയത്ത് മുൻ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണൻ മാസ്റററുടെ മകൻ വി.സി. രവീന്ദ്രൻ മാസ്റററായിരുന്നു പ്രധാനധ്യാപകൻ. തൊണ്ണൂറുകളുടെ അവസാനത്തോടെ ശ്രീമതി. കാർത്ത്യായനി അമ്മ സ്കൂൾ ഏറ്റെടുത്തു. തുടർന്ന് ഈ സ്കൂൾ, ഹയർ സെക്കന്ററിസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീമതി. കാർത്ത്യായനി അമ്മയുടെ മകൻ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.
ഭൗതികസൗകര്യങ്ങൾ
വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയർ സെക്കണ്ടറി വിഭാഗത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകൾ എന്നിവ സ്കൂളിന്റെ പ്രത്യേകതയാണ്
മാനേജ്മെന്റ്
ശ്രീ. പി. മുരളീധരൻ ആണ് സ്കൂളിന്റെ മാനേജർ. ഇവർ അംഗമായ കടമ്പൂർ എഡുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ഒരു സി.ബി.എസ്.ഇ. സ്കൂളും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു.ഇദ്ദേഹത്തിൻറെ ആധുനിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സങ്കൽപ്പങ്ങളുമാണ് അക്ഷരാർഥത്തിൽ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കിയത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,
- ശ്രീമതി. സി. വി. രോഹിണി
- ശ്രീ.രവീന്ദ്രൻ വി. സി,
- ശ്രീമതി. വി. ഗീത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജസീല സി വി(ബീവി) നോവലിസ്റ്റ്
ഡോക്ടർമാർ
| അലോപ്പതി | ദന്തൽ വിഭാഗം | ആയുർവേദം |
ഹോമിയോ |
|---|---|---|---|
| * ഡോ:ഷീജ കെ | ഡോ:അസിക ശശിധരൻ | ഡോ:അഞ്ചുന | ഡോ:ഫാത്തിമ |
| * ഡോ:സിനി | ഡോ:ദിവ്യ | ഡോ:ആതിര | ഡോ:വീണ മധുസൂദനൻ |
| * ഡോ:അരുൺ കെ പി | ഡോ:ദിവ്യരാജ് | ഡോ:അമ്പിളി | *** |
| * ഡോ:ദിൽഷ സി | ഡോ:ഷിഞ്ജിത | ഡോ:അനുപമ എം | *** |
| * ഡോ:വിബീഷ് ബാബു | ഡോ:ഷഹാന | ഡോ:നിഖിൽ | *** |
| * ഡോ:അനുശ്രീ | ഡോ:അഞ്ജലി ബാബു | ഡോ:ഷംന മോഹൻ | *** |
| * ഡോ:ഷബ്‌ന നാസർ | *** | *** | *** |
| * ഡോ:ശീതൾ | *** | *** | *** |
| * ഡോ:അമ്പിളി | *** | *** | *** |
| * ഡോ:അർജുൻ | *** | *** | *** |
| * ഡോ:അക്ഷര രാജ് | *** | *** | *** |
| * ഡോ:ജാബിർ | *** | *** | *** |
| * ഡോ:നാഫിയ | *** | *** | *** |
| * ഡോ:തേജസ്സ് വിനോദ് | *** | *** | *** |
പാഠ്യേതര പ്രവർത്തനങ്ങൾ
- തുടർച്ചയായി വർഷങ്ങളോളം SSLC, PLUS TWO എന്നിവയിൽ 100% വിജയം
- സ്കൗട്ട് & ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്
- കലാ പ്രവർത്തനങ്ങൾ 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ (തുടർച്ചയായി 17 തവണ സബ്‍ജില്ല ചാമ്പ്യന്മാർ)
- കായിക പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തിപരിചയമേള 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ
- ദേശീയ പുരസ്‌കാരം ( ആർ എം എസ് എ തനതു മഹോത്സവം 2017 )
- സ്വച്ഛ് വിദ്യാലയ പുരസ്‌കാരം 2016
- എടക്കാട് ബ്ലോക്ക് പഞ്ചായത്തു മികച്ച വിദ്യാലയം
നമ്മുടെ മാത്രം പ്രത്യേകത
കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി അതി നൂതന സാങ്കേതിക വിദ്യയോട് കൂടി അൾട്രാ ഹൈടെക് ഡിജിറ്റൽ ടച്ച് ഡിസ്പ്ലേ സ്കൂളിൽ ലഭ്യമാണ്.
സവിശേഷതകൾ
- 86 ഇഞ്ച് ഇന്ററാക്ടീവ് എൽ ഇ ഡി ഡിസ്പ്ലേ പാനൽ
- 4 K റെസല്യൂഷൻ
- വിരലുകൾ കൊണ്ട് സ്ക്രീനിൽ എഴുതാം. ചോക് ആവശ്യമില്ല
- കൈകൊണ്ടു മായിക്കാനും എത്ര പേജുകൾ വേണമെങ്കിലും എഴുതി സേവ് ചെയ്ത വെക്കാനും സാധിക്കുന്നു.
- 3D സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല
- 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.
- കൈകൊണ്ടു മായിക്കാനും എത്ര പേജുകൾ വേണമെങ്കിലും എഴുതി സേവ് ചെയ്ത വെക്കാനും സാധിക്കുന്നു.
- 3D സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല
- 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.
- ടാബോ ലാപ്ടോപ്പോ ഉപയോഗിച്ചു എത്ര കുട്ടികൾക്കും ഒരേ സമയം കണക്ട് ചെയ്യാൻ സാധിക്കുന്നു.
- സ്ക്രീനിൽ ഉള്ളത് ടാബിൽ കാണുവാനും ഒരേ സമയം 10 കുട്ടികൾക്ക് ഉത്തരം നൽകുവാനും സാധിക്കുന്നു.
- 3D സ്റ്റിമുലേഷൻ സോഫ്ട്വെയറുകൾ
- ആനിമേറ്റഡ് ചിത്രങ്ങളും വീഡിയോകളും പഠനപ്രവർത്തനം ലളിതമാക്കുന്നു.
- ലാബ് ഡിസ്ക് വഴി 300ൽ പരം പരീക്ഷണങ്ങൾ ക്ളാസ് റൂമിൽ ലളിതമായി ചെയ്യാൻ സാധിക്കുന്നു.
ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്
വിജയ ശതമാനം വർഷങ്ങളിലൂടെ
| വർഷം | ആകെ കുട്ടികൾ | പാസ്സായവർ | വിജയ ശതമാനം | മുഴുവൻ വിഷയങ്ങളിലും A + |
|---|---|---|---|---|
| 2019 മാർച്ച് | 1105 | |||
| 2018 മാർച്ച് | 950 | 950 | 100 | 135 |
| 2017 മാർച്ച് | 953 | 952 | 99.9 | 67 |
| 2016 മാർച്ച് | 870 | 870 | 100 | 76 |
| 2015 മാർച്ച് | 767 | 767 | 100 | 64 |
| 2014 മാർച്ച് | 684 | 684 | 100 | 59 |
2018 ലെ തിളക്കമാർന്ന വിജയം
നിലീന രഞ്ജിത്ത്.തോട്ടട വെസ്റ്റ് യുപി സ്കൂളിലെ അധ്യാപകനായ എം വി .സി .രഞ്ജിത്തിന്റെ രണ്ടാമത്തെ മകൾ. അച്ഛൻ ഗണിത ശാസ്ത്രത്തിൽ റിസോഴ്സ് പേഴ് സണാണ്.അച്ഛൻ പഠിപ്പിക്കുന്ന സ്കൂളിലാണ് തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിൽ ബി.ടെക് വിദ്യാർത്ഥിനിയായ ചേച്ചിയും നിലീനയും പഠിച്ചത്.പൊതു വിദ്യാലയത്തിൽ. പിന്നീട് എട്ടാം ക്ലാസിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലും ചേർന്നു.എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയത്തിലും എ.പ്ലസ്.തുടർന്ന് കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിൽ മെറിറ്റ് സീറ്റിൽ തന്നെ ബയോളജി സയൻസിന് സീറ്റ് കിട്ടി. ജില്ലയിൽ തന്നെ തിളക്കമാർന്ന പ്ലസ് ടു വിജയമാണ് നിലീന കാഴ്ചവച്ചിരിക്കുന്നത്. 1200 ൽ 1200 മാർക്ക്.... Kadambur Hss അഭിനന്ദനങ്ങൾ
2017 -18 അധ്യയന വർഷത്തിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ൽ നിന്നും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ
കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ സാരഥികൾ-അധ്യാപകരും അനധ്യാപകരും
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണം
ഗാന്ധി ജയന്തി ദിനത്തിൽ സേവനം നടത്തിയ മുഴുവൻ Teachers നും കുട്ടികൾക്കും നന്ദി 🙏 - പരിപാടിയുടെയും ശുചീകരണ പ്രവൃത്തികളുടെയും ചിത്രങ്ങൾ
വിദ്യാരംഭത്തിന്റെ ഭാഗമായി മാതൃഭൂമിയും കടമ്പൂർ സ്കൂളും ചേർന്ന് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾക്ക് അക്ഷരമാല കിറ്റ് വിതരണം ചെയ്തു
സെപ്തംബർ 28 - കണ്ണൂർ കോട്ട ശുചീകരണം
ഭാരതീയ പുരാവസ്തു ഗവേഷണ വകുപ്പു തൃശ്ശൂർ സർക്കിൾ ന്റെ ആഭിമുഖ്യത്തിൽ Swachhatha Pakhwada എന്ന പരിപാടിയുടെ ഭാഗമായി പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുക - വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തിൽ കണ്ണൂർ കോട്ടയുടെ ഒരു ഭാഗം കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ശുചിയാക്കി ! രാവിലെ 10.30 ന് ആരംഭിച്ച ദൗത്യം ഉച്ചയ്ക്ക് 1 മണിക്ക് അവസാനിച്ചു. തികച്ചും ദുഷ്കരമായിരുന്ന പ്രവൃത്തി ഒരൊറ്റ മനസ്സോടെ ഒരുമിച്ച് വിദ്യാർത്ഥികൾ പ്രവർത്തിച്ചപ്പോൾ വളരെ എളുപ്പമുള്ളതാക്കി... കാട് മൂടിക്കിടന്നിരുന്ന പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലും വിദ്യാർത്ഥികൾ ശേഖരിച്ച് സംസ്കരിച്ചു.. കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ പ്രവർത്തനം തികച്ചും അഭിനന്ദനമർഹിക്കുന്നതാണെന്ന് പുരാവസ്തു ഗവേഷക ഗംഗ അഭിപ്രായപ്പെട്ടു !! ലജിത്ത് മാഷ്, സുധാകരൻ മാഷ്, ജയശ്രി ടീച്ചർ എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ധേശങ്ങൾ നൽകി....
സെപ്തംബർ 27 - നവപ്രഭോത്സവം
ഒൻപതാം ക്ളാസിൽ പഠന പിന്നോക്കാവസ്ഥ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള കൈത്താങ്ങാണ് നവപ്രഭ. RMSA യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പരിപാടിയിൽ ശാസ്ത്രം, ഗണിതം, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. വിദ്യാലയത്തിലെ നവപ്രഭ കോ ഓഡിനേറ്റർ നവപ്രഭ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം കുട്ടിയുടെ പഠനനിലവാരം ദൈനം ദിനം അപ്ലോഡ് ചെയ്തിരുന്നു. Kadambur HSS ലെ 120 കുട്ടികളാണ് നവപ്രഭ പദ്ധതിയിൽ ഉൾപെട്ടിരുന്നത്. നവപ്രഭോത്സവം എന്ന് നാമകരണം ചെയ്ത പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നത് സെപ്തംബർ 27 രാവിലെ 11 മണിക്കാണ്. PTA പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി പ്രേമവല്ലി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സ്വാഗതവും നവപ്രഭ കോർഡിനേറ്റർ നന്ദിയും പറഞ്ഞ ചടങ്ങിൽ ഡെപ്യൂട്ടി HM, സ്റ്റാഫ് സെക്രട്ടറി ഐസിടി കോർഡിനേറ്റർ മുതലായവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 120 കുട്ടികളെ ആണ് നവപ്രഭയിൽ ഉൾപ്പെടുത്തിയത്.
കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപക രക്ഷാകർത്തൃ സമിതി യോഗം സെപ്തംബർ 23 നു ചേരാൻ തീരുമാനിച്ചു.
സെപ്തംബർ 14 - ഹിന്ദി ദിവസ്
विद्यालय में हिंदी दिवस मनाया गया। बच्चों के लिए विविध कार्यक्रमों का आयोजन भी हुआ
ഓണാഘോഷം 2017
ഓണാഘോഷത്തോട് അനുബന്ധിച്ചു കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ മെഗാ തിരുവാതിര. രണ്ടായിരത്തോളം വിദ്യാർത്ഥിനികൾ അണിനിരന്ന മെഗാ തിരുവാതിര കാഴ്ചക്കാർക്ക് വിരുന്നൊരുക്കി. ഒരേ താളത്തിൽ ഇത്രയും വിദ്യാർത്ഥിനികൾ ചുവടു വെച്ചത് ദൃശ്യ മനോഹരമായ കാഴ്ച തന്നെ ആയിരുന്നു. മൈലാഞ്ചി ഇടൽ മത്സരവും ആൺകുട്ടികളുടെയും അധ്യാപികമാരുടെയും വാദം വലി മത്സരവുംമത്സരവും പുത്തൻ അനുഭവമായി. വിദ്യാർത്ഥിനികൾ സെറ്റ് സാരിയും പച്ച ബ്ലൗസും അണിഞ്ഞാണ് തിരുവാതിരയിൽ പങ്കെടുത്തത്. തിരു വാതിര കാളി നേരിട്ട് കാണാനും ആസ്വദിക്കാനും പുതു തലമുറയിലെ കുട്ടികൾക്കായി. വീഡിയോ കാണുക
https://www.facebook.com/KHSS2832546/videos/1861792044135049/
കണ്ണൂരിൽ വെച്ചു നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ ഏറ്റവും മികച്ച ട്രൂപ്പിനുള്ള പുരസ്കാരം കടമ്പൂർ സ്‌കൂളിന്
ആഗസ്ത് 15 - സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് വിപുലങ്ങളായ പരിപാടികൾ സ്‌കൂളിൽ സങ്കടിപ്പിച്ചു.ചിത്ര രചന മത്സരം, സ്വാതന്ത്ര്യ സമര ക്വിസ്സ്, പോസ്റ്റർ രചന, പതാക നിർമ്മാണം, പ്രച്ഛന്ന വേഷം. ഉച്ചയ്ക്ക് ശേഷം പായസവിതരണവും. സ്വാതന്ത്ര്യ സമരവും ദേശീയ നേതാക്കളും എന്ന വിഷയത്തിൽ സെമിനാറും സ്‌കൂളിൽ നടന്നു.
ആഗസ്ത് 14 - ബാപ്പുജി നിങ്ങളെന്നെ പ്രചോദിപ്പിക്കുന്നു " - കത്തെഴുത്ത് മത്സരം
പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നടത്തുന്ന കത്തെഴുത്തു മത്സരത്തിലേക്ക് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ എഴുതിയ എഴുത്തുകൾ തൊട്ടടുത്ത പോസ്റ്റോഫീസിലെ പെട്ടിയിൽ പോസ്റ്റ് ചെയ്യുന്നു.
ജൂലൈ 28 - ഹായ് കുട്ടിക്കൂട്ടം
വിവരസാങ്കേതികവിദ്യ മേഖലയിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി. അറ്റ് സ്‌കൂളിന്റെയും നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം ലക്ഷ്യങ്ങൾ കൂട്ടായപഠനത്തിന്റെ അനുഭവങ്ങൾ കുട്ടികൾക്കുനൽകുക ഐ.സി.ടി.അധിഷ്ഠിത പഠനത്തിന്റെ മികവുകൂട്ടാനും സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിക്കാനും വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക. സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുക, പ്രചാരണ പരിപാടികളിൽ നേതൃത്വം വഹിക്കാൻ പ്രാപ്തരാക്കുക. ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അവസരം ലഭ്യമാക്കുക. ഗവേഷണപ്രവർത്തനങ്ങളിൽ താൽപര്യം വളർത്തിയെടുക്കുക
ജൂലൈ 11 - സ്‌കൂൾ റേഡിയോ
കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ സ്‌കൂൾ റേഡിയോ ആരംഭിച്ചു. ഇംഗ്ളീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് സ്‌കൂൾ റേഡിയോയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ പുറത്തു കൊണ്ട് വരുവാൻ സ്‌കൂൾ റേഡിയോ സഹായകമാകുമെന്ന് ഹെഡ്മിസ്ട്രസ് അഭിപ്രായപ്പെട്ടു.
എൻ എം എം എസ് സ്കോളർഷിപ് വിജയികൾ 2016 -17 വർഷം
ജൂൺ 29 - 2017 -18 വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്‌ഘാടനം
ജൂൺ 26 - പുകയില വിരുദ്ധ ദിനം
ലോകാരോഗ്യ സംഘടന എല്ലാവർഷവും ജൂൺ 26 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയിലഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം. കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന റാലിയിൽ നിന്നും
നമ്മുടെ സ്കൂളിൽ 8I* (ഹരി സർ) ക്ലാസ്സിൽ പഠിക്കുന്ന അനുഗ്രഹ് ഗിരീഷ് (തോട്ടട വെസ്റ്റ് ഗിരിഷ് മാസ്റ്റർ മകൻ) നല്ല കർഷകനുള്ള അവാർഡ് കഴിഞ്ഞ ദിവസം മന്ത്രിമാരിൽ നിന്നും കൈപറ്റി.
അനുഗ്രഹിന് അഭിനന്ദനങ്ങൾ
വീട്ടിൽ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ടാക്കിയതിനാണ് അവാർഡ്.
ജൂൺ 19 - വായനാദിനം
കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ശില്പശാല സംഘടിപ്പിച്ചു.രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം വായനാദിനമായ ജൂൺ 19 ന് രാവിലെ 11 മണിക്ക് ഹാളിൽ വെച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചർ നിർവ്വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന "അക്ഷരജാലം" എന്ന ശില്പശാലയിലെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ കോഴിക്കോടിന്റെ അണിയറ പ്രവർത്തകരാണ്. നൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്ലാസ് മുറിയിലെ നാല് ചുമരുകൾക്കുള്ളിൽ നിന്നും മാറി പുതിയൊരു അനുഭവം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു !!!
സ്‌കൂളിലെ വിപുലീകരിച്ച സ്റ്റോറിന്റെ ഉദ്‌ഘാടനം ഹെഡ്മിസ്ട്രസ് നിർവഹിച്ചു. സ്‌കൂൾ കോംബൗണ്ടിൽ എത്തിയ വിദ്യാർത്ഥികളെ യാതൊരു കാരണവശാലും ഒഴിവുസമയങ്ങളിൽ പോലും പുറത്തു പോകാൻ സമ്മതിക്കരുതെന്നു സ്‌കൂൾ പി ടി എ തീരുമാനിച്ചു.
ജൂൺ 1 - പ്രവേശനോത്സവം
2017 -18 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമാക്കി. പുതുമുഖങ്ങളെ എടക്കാട് ബസാറിൽ നിന്നും മാലയിട്ടു സ്വീകരിച്ചു ഘോഷയാത്രയായി ശിങ്കാരിമേളത്തിന്റെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ സ്‌കൂളിലേക്ക് ആനയിച്ചു. വിവിധ കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്രയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ശ്രീ.എം.സി.മോഹനൻ കടമ്പൂർ പഞ്ചായത്തു പ്രസിഡണ്ട് കെ ഗിരീശൻ എന്നിവരും ഘോഷയാത്രയിൽ പങ്കെടുത്തു. മാതൃഭൂമി നടാൽ യൂണിറ്റ് സ്‌കൂളിലെ ഒന്നാം തരാം മുതൽ അഞ്ചാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് മിന്നാമിന്നി കിറ്റ് വിതരണം ചെയ്തു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണ്ണൂർ തലശേരി റോഡിൽ കണ്ണൂരിൽ നിന്ന് 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്ന എടക്കാട് ടൗണിൽ നിന്നും 1 കി.മി. കിഴക്ക് ഭാഗത്ത് ശാന്ത സുന്ദരമായ സ്ഥലത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു
- കണ്ണൂർ കൂത്ത്പറമ്പ റോഡിൽ കാടാച്ചിറ ടൗണിൽ നിന്നും 2 കി.മീ. തെക്ക് ഭാഗത്താണ് സ്കൂൾ.
{{#multimaps:11.8136562,75.4533613|zoom=15}}
മേൽവിലാസം
കടമ്പൂർ എച്ച് എസ് എസ് സ്ക്കൂൾ, കടമ്പൂർ പി.ഒ, കണ്ണൂർ .
പിൻ കോഡ് 670663, ഫോൺ നമ്പർ : 04972832546.
ഇമെയിൽ: hss.kadambur@gmail.com
