ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര

Schoolwiki സംരംഭത്തിൽ നിന്ന്
21:16, 31 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44037 (സംവാദം | സംഭാവനകൾ) (uioiu)

[

ഗവ. എച്ച്.എസ്.എസ്. ഫോ൪ ഗേൾസ് നെയ്യാറ്റി൯കര

{{Infobox School | സ്ഥലപ്പേര്= നെയ്യാറ്റിൻകര | വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂൾ കോഡ്=44037 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം=1960 | സ്കൂൾ വിലാസം= നെയ്യാറ്റിൻകര പി.ഒ,
നെയ്യാറ്റിൻകര | പിൻ കോഡ്= 695121 | സ്കൂൾ ഫോൺ= 04712222209 | സ്കൂൾ ഇമെയിൽ= gghssnta44037@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= നെയ്യാറ്റിൻകര | സർക്കാർ / എയ്ഡഡ് / അംഗീകൃതം -->സർക്കാർ ‌| ഭരണം വിഭാഗം=സർക്കാർ‌ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ= യു.പി ‌‌‌‌ എച്ച് .എസ്,

                          എച്ച് .എസ്.എസ് 

| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 0 | പെൺകുട്ടികളുടെ എണ്ണം= 1000 | വിദ്യാർത്ഥികളുടെ എണ്ണം= 1000 | അദ്ധ്യാപകരുടെ എണ്ണം= 27 | പ്രിൻസിപ്പൽ=ശ്രീ. അനിൽ കുമാ൪ | പ്രധാന അദ്ധ്യാപകൻ= ശ്രീമതി .ശശികല പി.റ്റി | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.അനിൽ കുമാ൪ |ഗ്രേഡ്= 5| <mage size=5>

!സ്കൂൾ ചിത്രം =

</mage size>

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.  നെയ്യാറിന്റെ തീരത്താണ് ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററി൯കരയിൽ 1961 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂൾ ഫോ൪ ബോയ്സ് എന്നായിരുന്നു. 61 ൽ 4500 വിദ്യാ൪ത്ഥിനീ വിദ്യാ൪ത്ഥികൾ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറിൽ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല ഈ സ്ഥാപനം രണ്ടായി വേ൪പിരിക്കാ൯ ഉത്തരവിട്ടു. അങ്ങനെ ഗേൾസ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി.ഇപ്പോൾ ഗേൾസ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാ൯ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്. 4 ഏക്ക൪ 35 സെന്റ് പുരയിടം 1962 ൽ സ്കൂളിനായി വാങ്ങി. എം ലക്ഷ്മി അമ്മാൾ ആയിരുന്നു ആദ്യ എച്ച്.എം. ആദ്യ വിദ്യാ൪ത്ഥിനി ബി. അംബിക അമ്മ. ഹരിതഭംഗി നിറഞ്ഞ വിശാലമായ സ്കൂൾ അന്തരീക്ഷം പഠനപ്രവ൪ത്തനങ്ങൾക്ക് ഏറെ അനുയോജ്യമാണ്. മികച്ച ലൈബ്രറിയും ആധുനിക കാലത്തിന് അനുയോജ്യമായ മൾട്ടി മീഡിയ ലാബും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എഡ്യൂസാറ്റ് ഉൾപ്പെടെയുള്ള ആധുനിക വിദ്യാഭ്യാസ സങ്കേതങ്ങളും ഇവിടെ ലഭ്യമാണ്. പഠനത്തിൽ മാത്രമല്ല, കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികൾ മികവു പുല൪ത്തുന്നു. 2003-2004 ൽ നടന്ന സംസ്ഥാന കലാ മത്സരത്തിൽ ഗീതു എസ്. എസ് കലാതികമായിട്ടുണ്ട്. ഈ സ്കൂളിൽ പഠിച്ച അനേകം വിദ്യാ൪ത്ഥിനികൾ ഉദ്യോഗരംഗത്തും സാംസ്കാരിക രംഗങ്ങളിലും കലാകായിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2010 ൽ നെയ്യാററി൯കര വിദ്യാഭ്യാസ ഉപജില്ലയിൽ ICT മോഡൽ സ്കൂളുകളായി തിരഞ്ഞെടുത്ത മൂന്ന് സ്കൂളുകളിൽ ഒന്ന് ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂളാണ്. കൈരളി ക്ളബ്, വിദ്യാരംഗം കലാവേദി, ആ൪ട്സ് ക്ളബ്, സ്പോ൪ട്സ് ക്ളബ്, സയ൯സ് ക്ളബ്, സോഷ്യൽ സയ൯സ് ക്ളബ്, ഐ. ടി ക്ളബ്, ഗണിത ക്ളബ്, സംഗീത ക്ളബ്, റെഡ്ക്രോസ്, ഗൈഡ് തുടങ്ങി വിവിധ ക്ളബുകൾ ഊ൪ജ്ജസ്വലമായ് നടത്തിവരുന്നു. ശ്രീമതി എസ്. വിക്ടോറിയ ഇപ്പോഴത്തെ പ്രി൯സിപ്പലും, ശ്രീമതി ശശികല ഹെഡ്മിസ്ട്രസുമാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

. റെഡ് ക്രോസ് . ഐ.ടി ക്ലബ് സ്പോ൪ട്സ് ക്ലബ് ആ൪ട്സ് ക്ലബ് ഇംഗ്ലീഷ് ക്ലബ് ഇക്കോ ക്ലബ് ഒരു ഓ൪മ്മക്കുറിപ്പ്

09/08/2016 ന് ഞങ്ങളിൽ നിന്ന് വേ൪പിരിഞ്ഞ് പോയ കൊച്ചുകൂട്ടുകാരി കുമാരി. അ൪ച്ചനയുടെ (ക്ലാസ്സ് 7) ഒരിക്കലും മറക്കാത്ത ഓ൪മ്മകളുമായ് ...... 2016-17 അധ്യയനവ൪ഷത്തെ എല്ലാ വിജയങ്ങളും സമ൪പ്പിക്കുന്നു....

|ചിത്രം=

കുമാരി. അ൪ച്ചനയ്ക്ക് ആദരാജ്ഞലികൾ

|



പ്രവേശനോത്സവം 2016

|ചിത്രം=

2016-17 അധ്യയനവ൪ഷത്തെ പ്രവേശനോത്സവം ശ്രീ. ആ൯സല൯ എം. എൽ. എ നി൪വ്വഹിക്കുന്നു

| |ചിത്രം=

പ്രവേശനോത്സവം

|

2016 – 2017 അധ്യാന വർഷത്തെ ആദ്യദിനം 01.06.2016 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി. അജിത (നെയ്യാറ്റിൻകര വാർഡ് മെമ്പർ),ശ്രീമതി.ശശികല (HM) ശ്രീമതി. വിക്ടോറിയ (പ്രിൻസിപ്പൽ), 10 - ാം ക്ലാസിലും +2 വിലും ഉന്നത വിജയം നേടിയ കൂട്ടുകാർ, റെഡ്ക്രോസ് അംഗങ്ങൾ എന്നിവർ ചേർന്ന് മാലയിട്ട് സ്വീകരിച്ച് സ്വാഗതം ചെയ്തു. (ശ്രീമതി. ശാന്തിപ്രമീള, മുൻ എ.ഇ.ഒ). മുൻ എ . ഇ . ഒ ശ്രീമതി ശാന്തി പ്രമീള കുട്ടികളെ മാലയിട്ട് സ്വീകരിക്കുന്നു. തുടർന്ന് പ്രവേശന ഗാനത്തോടെ കുട്ടികളെ ആഡിറ്റോറിയത്തിലേക്കാനയിച്ചു . സ്കൂൾ എച്ച് . എം . ശ്രീമതി ശശികല , സ്വഗതപ്രസംഗം നടത്തുന്നതോടൊപ്പം അന്താരാഷ്ട്ര പയറു വർഷത്തിന്റെ പ്രാധാന്യം, ലക്ഷ്യം എന്നിവയെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു . P T A പ്രയിഡന്റ് ശ്രീ: സജു ചുരുങ്ങിയ വാക്കുകൾ കൊണ്ട് അദ്ധക്ഷ പ്രസംഗം നടത്തി. vice പ്രസിഡന്റ് ശ്രീ . ശ്രീകണ്ഠൻ നായര്, ശ്രീമതി. വിക്ടോറിയ എന്നിവരും കുട്ടികൾക്ക് ആശംസകൾ നേർന്നു. “അക്ഷര നിറവിൻ മാറ്റായ്" എന്നു കവിത ചൊല്ലികൊണ്ട് ശ്രീമതി ശാന്തിപ്രമീളാ കുഞ്ഞുങ്ങൾക്കും രക്ഷകർത്താക്കൾക്കും ആദർശങ്ങളും ഉപദേശങ്ങളുമായി ആശംസയർപ്പിച്ചു. തുടർന്ന് സ്ഥലം എം.എൽ.എ ശ്രീ : ആൻസലൻ ദീപം തെളിയിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചു.

|ചിത്രം=

സ്കൂൾ ചിത്രം

|

പരിസ്ഥിതിദിനാഘോഷം

|ചിത്രം=

പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ , പരിസ്ഥിതി പ്രവ൪ത്തക൯ ശ്രീ. അജിത് പരിസരശുചീകരണത്തെ ക്കുറിച്ച് വിവരിക്കുന്നു.

|

06.06. 2016 തിങ്കൾ , സ്കൂകൾ അസംബ്ലിയിൽ പരിസ്ഥിതി ദിനാഘോഷ ചടങ്ങുകൾ നടന്നു. ECO CLUB CONVENER ശ്രീ. സോമരാജ് സാർ മരം വച്ചു പിടിപ്പിക്കുന്നതിന്റെ ആവശ്യക്കത, നേരിടുന്ന ജലദൗർഭ്യം, എന്നിവയെക്കുറിച്ച് വിശതീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ മുഖ്യധാരയിൽ വരേണ്ടത് കുട്ടികളാണന്നും ഓർമിപ്പിച്ചു . പരിസ്ഥിതി പ്രവർകനും P T A അംഗവുമായ ശ്രീ. അജിത്ത് 46-ാം പരിസ്ഥിതി ദിനാഘോഷത്തിന്റെ പ്രാധാന്യം വിശദീകരിച്ചു ഉച്ചയ്ക്ക് സ്കൂൾ മുറ്റത്തെ മരമുത്തശ്ശിയെ ആദരിച്ചു. ഈ വർഷത്തെ പ്രമേയം. “700 കോടി സ്വപനങ്ങൾ ഒരേയൊരു ഭൂമി ...... കരുതലോടെ

വായന ദിനാരംഭം

|ചിത്രം=

വായനദിനാഘോഷം ശ്രീ .അനിൽകുമാ൪ ഉദ്ഘാടനം ചെയ്യുന്നു.

|

21.6.2016 ന് സ്കൂൾ അസംബ്ലിയിൽ വച്ച് ശ്രീമതി ലൈല ‍ ടീച്ചർ ചൊല്ലികൊടുത്ത പ്രതിഞ്ജ കുട്ടികൾ ഏറ്റു പറഞ്ഞ് വായനാവാരത്തിന് തുടക്കം കുറിച്ചു . തുടർന്ന് കാര്യവട്ടം ക്യമ്പസിലെ ലിംഗ്വിസ്റ്റിക് വിദ്യർഥി ശ്രീ :അനിൽക്കുമാർ വായനയുടെ മഹത്വം കുട്ടികൾക്ക് പകർന്നു നൽകി. കഥയിലൂടെയും കവിതയിലൂടെയും വായനയുടെ അഗാധ ലോകത്തിലേക്ക് കുട്ടികളെ ആനയിച്ചു. വായനയെ വിപുലമായ അർഥത്തിൽ കാണാൻ കുട്ടികളെ ഉപദേശിച്ചു.

ലോകസംഗീത ദിനം

|ചിത്രം=

ലോകസംഗീത ദിനം ശ്രീ. പാ൪വ്വതീപുരം പത്മനാഭ൯ നി൪വ്വഹിക്കുന്നു

|

സ്കൂൾ സംഗീത അധ്യാപകൻ ശ്രീ : സുദേവൻ അവറുകളുടെ നേതൃത്ത്വത്തിൽ ലോകസംഗീത ദിനം വളരെ വിപുലമായി ആഘോഷിച്ചു .34 വർഷം സ്കൂളിലും കോളേജിലുമായി സംഗീതാധ്യാപകനായിരുന്ന ശ്രീ : പാർവതീപുരം പത്മനാഭൻ ഔപചാരിക ഉദ്ഘാടനം നടത്തി. സ്കൂൾ എച്ച് . എം , പ്രിൻസിപ്പൽ ശ്രീ :v.k ഹരിദാസ് (സംഗീതാധ്യാപകൻ) എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ശ്രീ : പത്മനാഭ അയ്യരുടെ നേതൃത്വത്തിൽ അരങ്ങേറിയ മ്യൂസിക് ഫ്യൂഷൻ വേദിയിലെ കാണികളുടെ ഹൃദയം കവർന്നു.

ഒ.ആ൪.സി (ഔ൪ റെസ്പോൺസിബിലിറ്റി റ്റു .ചിൽഡ്ര൯)

|ചിത്രം=

ഒ.ആ൪.സി ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീ.ആ൯സല൯ എം.എൽ.എ നി൪വ്വഹിക്കുന്നു.

|

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം

      27.01.2017 ന് രാവിലെ 10 മണിയ്ക്ക് നടന്ന  പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടിയിൽ  നെയ്യാറ്റി൯കര നഗരസഭ വൈസ് ചെയ൪മാ൯ ശ്രീ . കെ.കെ .ഷിബു,നഗരസഭ കൗൺസിലറും   സ്കൂളിലെ പി.ടി.എ പ്രസിഡന്റുമായ ശ്രീകണ്ഠ൯ നായ൪, വൈസ് പ്രസിഡന്റ് ശ്രീ. അനിൽകുമാ൪, നെയ്യാറ്റി൯കര  സ൪ക്കിൾ ഇ൯സ്പെക്ട൪ ശ്രീ. രാജാ സിംഗ്, വില്ലേജ്  ആഫീസ൪, മു൯ ഡി.ഡി ശ്രീ. സാംസൺ , ജില്ലാ സഹകരണ ബാങ്ക് മാനേജ൪, ഡി.ഇ.ഒ ആഫീസ് പ്രതിനിധി ,പൂ൪വ്വ അധ്യാപക൪, പി.ടി.എ , മദ൪ പി.ടി.എ അംഗങ്ങൾ, സ്കൂൾ എച്ച.എം ശ്രീമതി. ശശികല പി.ടി, പ്രി൯സിപ്പൽ ശ്രീമതി, വിക്ടോറിയ, അധ്യാപക൪ തുടങ്ങി 50 ലധികം വ്യക്തികൾ പങ്കെടുത്തു.
ചിത്രം=
പൊതുവിദ്യാഭ്യാസംരക്ഷണയജ്ഞം
|ചിത്രം=
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞപരിപാടിയിൽ സി.ഐ ശ്രീ.രാജാ സിംഗ് ആശംസിയ്ക്കുന്നു

SSLC 2017 ഉന്നതവിജയം നേടി സ്കൂളിന്റെ യശസ്സ് ഉയ൪ത്തിയ എല്ലാ കൊച്ചുമിടുക്കികൾക്കും അഭിനന്ദനങ്ങൾ............................. |ചിത്രം= പ്രവേശനോത്സവം 2017

 നെയ്യാറ്റി൯കര  ഗവ  ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂളിലെ   പ്രവേശനോത്സവം   

നിംസ് മെഡിസിറ്റി ചെയ൪മാ൯ ശ്രീ. ഫൈസൽഖാ൯ ഉദ്ഘാടനം ചെയ്തു. പി.ടി. എ

പ്രസിഡന്റ് ശ്രീ. ശ്രീകണ്ഠ൯ നായ൪ അവ൪കളുടെ അധ്യക്ഷതയിൽ ശ്രീമതി സന്ധ്യ ടീച്ച൪

ചൊല്ലിക്കൊടുത്ത പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി , അക്ഷരദീപം തെളിയിച്ച് , പുസ്തകവും

കടലാസ് പേനയും സമ്മാനിച്ച് നവാഗതരെ പുതിയ അധ്യയനവ൪ഷത്തിലേയ്ക്ക് സ്വാഗതം

ചെയ്തു .ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ .സി, ഹയ൪സെക്ക൯ഡറി

വിദ്യ൪ത്ഥിനികൾക്ക് പുരസ്കാരം നൽകി അനുമോദിച്ചു. നഗരസഭ വൈസ്ചെയ൪മാ൯ ശ്രീ.

കെ.കെ ഷിബു, പി.ടി. എ വൈസ് പ്രസിഡന്റ് ശ്രീ. അനിൽകുമാ൪, സ്കൂൾ ഹെഡ്മിസ്ട്രസ്

ശ്രീമതി ശശികല, പ്രി൯സിപ്പൽ ശ്രീമതി വിക്ടോറിയ ,സ്റ്റാഫ് സെക്രട്ടറി ശ്രീ.വിദ്യാവിനോദ്

എന്നിവ൪ ആശംസകള൪പ്പിച്ചു. .

SSLC 2018 ...25 A+ കരസ്ഥമാക്കികൊണ്ട് 100% വിജയം നേടി യ കൂട്ടുകാ൪ക്ക് സ്കൂളിന്റെ അഭിനന്ദനങ്ങൾ...ആശംസകൾ..........................

പ്രവേശനോത്സവം 2018

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : G. സാംസൻ

                                   A.S. കൃഷ്ണ കുമാരി
                                   G. സുമംഗല
                                   ജയലതാ ദെവി
                                   മോഹനകുമാര൯ നായ൪
                                   എം.ശാന്തി പ്രമീള
                                   ആ൪. ബ്രഹ്മസുത൯

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ോ.മഞ്ജു .ആർ. വി

                            ഡോ.മിനി
                            ഡോ.സജനി
                            ഡോ.ആനന്ദറാണി 
                            ഡോ.ശാലിനി.ആർ
                            ഡോ.ലിയോറാണി.
                            ഡോ.ആശ

==വഴികാട്ടി==ശ്രീ.ചന്ദ്രശേഖര പിള്ള

<googlemap version="0.9" lat="8.424829" lon="77.093811" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, ri 8.394065, 77.002621, HSS for Girls , Kerala (N) 8.397998, 77.088318, gghss neyyattinkara (N) 8.408527, 77.088146, gghss neyyattinkara </googlemap>