തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./ഡോക്ടർ എ.എസ്.അനൂപ് കുമാർ

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 26 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16054 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

lഡോ. അനൂപ് കുമാർ

പത്രവാർത്ത

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിക്കാൻ നേതൃത്വം നൽകിയ ഡോ.എ.എസ് അനൂപ് കുമാറിന് സംസ്ഥാന സർക്കാറിൻറെ പുരസ്കാരം. 2017ലെ മികച്ച സേവനം കാഴ്ച വച്ച ഡോക്ടർമാർക്കുളള അവാർഡുകളും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു.
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടറാണ് അനൂപ് കുമാർ. മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, ഹെൽത്ത് സർവീസ് വിഭാഗത്തിൽ ആലപ്പുഴ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധരൻ പിള്ള സി, ഇൻഷുറൻസ് മെഡിക്കൽ സർവീസ് സെക്ടറിൽ കരമന ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ഡോ. എസ്. രാധാകൃഷ്ണൻ, ആർ.സി.സി, ശ്രീചിത്ര തുടങ്ങിയ സ്വയംഭരണ മേഖലയിൽ തിരുവനന്തപുരം ആർ.സി.സി.യിലെ ഡോ. ചന്ദ്രമോഹൻ കെ, ദന്തൽ മേഖലയിൽ തിരുവനന്തപുരം ദന്തൽ കോളേജിലെ ഓർത്തോഡോണ്ടിക്സ് പ്രൊഫസറും മേധാവിയുമായ ഡോ. കോശി ഫിലിപ്പ്, സ്വകാര്യമേഖലയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. ഷാജി തോമസ് ജോൺ എന്നിവരെ മികച്ച ഡോക്ടർമാരായി തിരഞ്ഞെടുത്തു. ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച്‌ രാവിലെ 10 ന് നടക്കുന്ന 'നിപ്പ നിയന്ത്രണം ത്യാഗോജ്ജ്വല സേവനത്തിന് ആദരവും ഡോക്ടേഴ്സ് ദിനാചരണവും' ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പുരസ്‌കാരങ്ങൾ സമ്മാനിക്കും. രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയിൽ വൈറസ് ബാധിച്ച്‌ മരിച്ച നഴ്‌സ് ലിനിയുടെ ഭർത്താവ്, മക്കൾ എന്നിവരും വൈറസ് ബാധയിൽ നിന്ന് മുക്തിനേടിയ ഉബീഷ്, അജന്യ തുടങ്ങിയവരും ചടങ്ങിനെത്തും.