ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പവിഴം

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 23 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('=== <big>പവിഴം</big> === സ്വാതന്ത്ര്യ ദിനം ദേശീയത ഒരു ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പവിഴം

സ്വാതന്ത്ര്യ ദിനം


ദേശീയത ഒരു ചിന്തയല്ല,വികാരമാണ്. ആ വികാര പ്രവാഹത്തിലലിഞ്ഞു ചേർന്നുകൊണ്ടാണ്, ഞങ്ങൾ പവിഴം ഹൗസ് സ്വതന്ത്ര ഭാരതത്തിന്റെ 72 മത് വാർഷികത്തിൽ നിറമനസ്സോടെ അണിനിരന്നത്. മുടിയഴിച്ചാടിത്തിമിർത്ത പേമാരിയ്ക്കു പോലും ഞങ്ങളുടെ ദേശ സ്നേഹോജ്ജ്വലമായ ആവേശത്തെ തളർത്താനായില്ല.

മഴ കാരണം സ്കൂൾ അങ്കണത്തിൽ നിന്നും ആഘോഷ പരിപാടികൾ ആഡിറ്റോറിയത്തിലേയ്ക്കു മാറ്റിയപ്പോൾ തെല്ലൊരാശങ്ക തുടക്കത്തിലുണ്ടായി. പക്ഷേ തുടക്കം നന്നെങ്കിൽ എല്ലാം ഗംഭീരം എന്നത് അർത്ഥവത്തായി ഭവിച്ചു. തുടക്കക്കാരായാണ് ഞങ്ങൾ രംഗത്തെത്തിയത്.70 ഓളം കുട്ടികൾ പവിഴം ഹൗസിലെ വിവിധ പരിപാടികളിൽ പങ്കാളികളായി.പരശു രാമസൃഷ്ടമായ കേരളം സന്ദർശിക്കാൻ സ്വാതന്ത്ര്യാനന്തര കേരളത്തിൽ പരശുരാമൻ എത്തിയാൽ സംഭവിയ്ക്കാവുന്ന കാര്യങ്ങളെ മോണോ ആക്ട് രൂപത്തിൽ സ്വതസിദ്ധമായ ശൈലിയിൽ മൃദുല ഭംഗിയായി അവതരിപ്പിച്ചു. തുടർന്ന് നിറമൺകര കോളേജ് പെൺകുട്ടികൾ കാണിച്ച കാരുണ്യത്തെ പ്രമേയമാക്കിയ സ്കിറ്റ് സ്വാതന്ത്ര്യപ്പുലരിയിൽ ഏറെ ചിന്തോദ്ദീപകമായി. ദേശീയോദ്ഗ്രഥനത്തെ ഉദ്‌ഘോഷിച്ചു കൊണ്ട് കുട്ടികൾ നടത്തിയ ഡിസ്പ്ലേ നയനാനന്ദകരമായി. പുതു തലമുറയിൽ രാജ്യസ്നേഹവും ,സ്വാതന്ത്ര്യബോധവും ഉറപ്പിയ്ക്കാൻ ഉതകുന്നവയായിരുന്നു എല്ലാ പരിപാടികളും '. പ്രളയബാധിതർക്ക് കൈത്താങ്ങായി ഒരുമിയ്ക്കുമ്പോൾ മാത്രമേ നാം ഭാരതാംബയുടെ യഥാർത്ഥ മക്കളാവുകയുള്ളൂ. അതിനു വേണ്ടി പരിശ്രമിക്കുമെന്ന പ്രതിജ്ഞയോടെ പവിഴം ഹൗസിന്റെ സ്വാതന്ത്ര്യ ദിന പരിപാടികൾ അവസാനിച്ചു.

           വന്ദേ മാതരം.