തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./Primary
കൊയിലാണ്ടി മേഖലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിഭാഗമാണ് ഈ വിദ്യാലത്തിനുള്ളത്. എൽ.പി വിഭാഗത്തിൽ 277 വിദ്യാർത്ഥികളും യു.പി വിഭാഗത്തിലായി 899 വിദ്യാർത്ഥികളും 2018-19 അധ്യയന വർഷത്തിൽ ഇവിടെ പഠനം നടത്തുന്നുണ്ട്.
എൽ. എസ്. എസ് - യു.എസ്.എസ്
2017-18 ലെ എൽ. എസ്. എസ് , യു.എസ്.എസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 5 കുട്ടികൾക്ക് എൽ. എസ്. എസും 5 കുട്ടികൾക്ക് യു.എസ്.എസും നേടാൻ കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമാണ്. ചിട്ടയായ പഠനവും പ്രത്യേക പരിശീലനവും ആണ് വിദ്യാർത്ഥികൾക്ക് ഈമികച്ച നേട്ടം കൈവരിക്കാൻ പ്രാപ്തരാക്കിയത്.

