സഹായം Reading Problems? Click here


തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./Primary

Schoolwiki സംരംഭത്തിൽ നിന്ന്

കൊയിലാണ്ടി മേഖലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിഭാഗമാണ് ഈ വിദ്യാലത്തിനുള്ളത്. എൽ.പി വിഭാഗത്തിൽ 277 വിദ്യാർത്ഥികളും യു.പി വിഭാഗത്തിലായി 899 വിദ്യാർത്ഥികളും 2018-19 അധ്യയന വർഷത്തിൽ ഇവിടെ പഠനം നടത്തുന്നുണ്ട്.

എൽ.എസ്.എസ് - യു.എസ്.എസ്

2017-18 ലെ എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 5 കുട്ടികൾക്ക് എൽ. എസ്. എസും 5 കുട്ടികൾക്ക് യു.എസ്.എസും നേടാൻ കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമാണ്. ചിട്ടയായ പഠനവും പ്രത്യേക പരിശീലനവും ആണ് വിദ്യാർത്ഥികൾക്ക് ഈമികച്ച നേട്ടം കൈവരിക്കാൻ പ്രാപ്തരാക്കിയത്.

എൽ.എസ്.എസ് വിജയികൾ

എൽ.എസ്.എസ് വിജയികൾസമഗ്ര വിദ്യാഭ്യാസ ക്യാമ്പ്
എല്ലാ വർഷവും പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി സമഗ്ര വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്
ഉണർവ്വ് - 2018

വിദ്യാർത്ഥികളെ കൂടുതൽ ഊർജ്ജ്വസ്വലരാക്കുന്നതിനും പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും നടത്തുന്ന ഒരു മികവ് പ്രവർത്തനമാണ് ഉണർവ്വ് 2017. കുട്ടികളുടെ പഠന നിലവാരം അറിയുന്നതിനായി അധ്യയനവർഷം ആരംഭിക്കുമ്പോൾതന്നെ ക്ലാസ് തല പരീക്ഷ നടത്തുന്നു. നിലവാരത്തിനനുസരിച്ച് കുട്ടികളെ ഗ്രൂപ്പാക്കുന്നു. വളരെ പിന്നാക്കം നിൽക്കുന്നവർക്കും മുന്നാക്കം നിൽക്കുന്നവർക്കും സ്കൂൾ സമയത്തിന് ശേഷം കൃത്യമായ മൊഡ്യൂളിന്റെ സഹായത്തോടെ പരിശീലനക്ലാസ് നടത്തുന്നു. പരീക്ഷയുടെ അടിസ്ഥാനത്തിൽ പുരോഗതി വിലയിരുത്തുന്നു. സി.പി.ടി.എ വിളിച്ച് പഠന പുരോഗതി അവലോകനം ചെയ്യുന്നു. ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. പഠനപ്രവർത്തനങ്ങളിൽ ഒട്ടും മെച്ചപ്പെടാത്ത കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി അവരുടെ ചുറ്റുപാട് മനസ്സിലാക്കി ആവശ്യമായ സഹായം നൽകുന്നു. ഉണർവ്വ് പദ്ധതിയുടെ ഭാഗമായി സപ്തദിന സമഗ്ര വികസന ക്യാമ്പ് ഫെബ്രുവരി 26 മുതൽ ആരംഭിച്ചു. പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങാതെ കുട്ടികളിലെ സർഗ്ഗശേഷി കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉതകുന്ന രീതിയിലാണ് ക്യാമ്പ് വിഭാവനം ചെയ്തത്. ക്യാമ്പിന്റെ ഭാഗമായി വ്യത്യസ്ത നിലവാരക്കാർക്ക് പ്രത്യേകം ക്ലാസ്സുകൾ നടത്തി. കൂടാതെ ബോധവൽക്കരണ ക്ലാസ്സുകൾ, സിനിമാ പ്രദർശനം, സംഗീതം, ചിത്രരചന, നാടകം എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകൾ, യോഗ പരിശീലനം, പ്രശ്നോത്തരി മത്സരം എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെട്ടു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കൊയിലാണ്ടി എ.ഇ.ഒ ശ്രീ.മനോഹർ ജവഹർ നിർവഹിച്ചു.

ഉണർവ്വ്-സമഗ്ര വിദ്യഭ്യാസ ക്യാമ്പ്
ക്യാമ്പ് ഉദ്ഘാടനം- കൊയിലാണ്ടി എ.ഇ.ഒ
ക്യാമ്പിൽ നിന്ന്
ക്യാമ്പിൽ നിന്ന്