എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18
കാഴ്ചപ്പാട്
സ്കൂൾ സമ്പൂർണ്ണ ഹൈടെക് വിദ്യാലയമാകാനുള്ള കുതിപ്പിലാണ്.ആറ് ഹൈടെക് ക്ലാസ്സുകളുടെ നിർമ്മാണം പൂർത്തീകരിച്ചു.മികച്ച നില വാരത്തിന് നാട്ടിൻപുറത്തെ വിദ്യാലയം തന്നെ മതി എന്ന ധാരണ പൊതുസമൂഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞൂ തനതായ പ്രവ ർത്തനങ്ങളലൂടെ പൊതുസമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലേയ്ക്ക് സ്കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോ ടെ അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18 തയ്യാറാക്കി.പദ്ധതി നിർവഹണത്തിനായി ജീവനക്കാരെ 11 ഗ്രൂപ്പുകളായി തിരിച്ചു
പൊതുലക്ഷ്യങ്ങൾ
a)പഠിതാക്കളുടെ സർവ്വതോമുഖമായ അഭിവ്യദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കുക.
b)അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക.
c)വിദ്യാലയത്തെയും സമൂഹത്തെയും പരസ്പരം ബന്ധിപ്പിക്കുക
d)പാഠ്യേതരവിഷയങ്ങളിലും കുട്ടികളുടെ മികവ് കണ്ടെത്തുക
e)ഇൗ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക.
f)മാനേജ്മെന്റിന്റെയും PTAയെയുടെയും സഹായത്താൽ വിദ്യാലയ പുരോഗതി.
g)കുട്ടികളുടെ ജീവിത സാഹചര്യം മനസ്സിലാക്കി അവർക്കൊരു കൈത്താങ്ങാകുക
h)വിദ്യാലയത്തിന്റെ ഗുണനിലവാരമികവ് സമൂഹമാധ്യമങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കുക
അക്കാദമിക പ്രവർത്തനങ്ങൾ