പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ലിറ്റിൽ കൈറ്റ്സ്
40 കുട്ടികളാണ് ഈ വർഷം ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ് ഉള്ളത്.ആനന്ദ് മാസ്റ്ററും ജ്യോതി ജോർജ് ടീച്ചറുമാണ് ലിറ്റിൽ കൈറ്റ്സിന് നേതൃത്വം നൽകുന്ന അധ്യാപകർ. അനിമേഷൻ, വീഡിയോ എഡിറ്റിങ് എന്നിവയിൽ ഇതിനോടകം പരിശീലനം പൂർത്തിയായി.എല്ലാ ബുധനാഴ്ചയും രാവിലെ 9 മണി മുതൽ 10 മണി വരെ പരിശീലനം നടക്കുന്നുണ്ട്. ഒമ്പതാം ക്ലാസിലെ സൂര്യജിത്താണ് ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് ലീഡർ.സിത്താര ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുത്തിട്ടുണ്ട്. അവധിക്കാലത്തിൽ ലിറ്റിൽ കൈറ്റ് മാസറ്ററിനും മിസ്ട്രസിനും ഉള്ള ഉപജില്ലാ ക്യാമ്പുകൾ നടന്നു. റാഫി സാറായിരുന്നു ക്ലാസ് നയിച്ചത്. അന്ന് ലിറ്റിൽ കൈറ്റിന്റെ പ്രാഥമിക കാര്യങ്ങൾ ആണെടുത്തത്. അവശ്യം വേണ്ട സോഫ്‌റ്റവെയറുകളെയും പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ഒരുദിന ക്യാമ്പ് റാഫി സാറിന്റെ നേതൃത്വത്തിൽ നടത്തി. ലിറ്റിൽ കൈറ്റ് മാസറ്ററിനും മിസ്ട്രസിനും ലിറ്റിൽ കൈറ്റ് ക്ളാസുക്ൾ ജൂലൈ മാസത്തിൽ 7 ന് തിരൂരങ്ങാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്റന്ററി സ്ക്കൂള്ലൽ വെച്ച് നടന്നു. പ്രസ്തുത ക്ലാസിൽ TupiTube deskഉപയോഗിച്ച് ആനിമേഷൻ എങ്ങനെ ഉണ്ടാക്കാം എന്നതിൽ ക്ലാസ് നടന്നു. ലിറ്റിൽ കൈറ്റ് മാസറ്റർ ആനന്ദ് സാറും ജ്യോതി ടീച്ചറും പങ്കെടുത്തു. സ്കൂള്ലിൽ പ്രസ്തുത മോഡ്യൂൾ പ്രകാരം 5 ക്ലാസുകൾ നടക്കുകയും കുട്ടികൾ ആനിമേഷൻ വീഡിയോസ് ഉണ്ടാക്കുകയും ചെയ്തു. ആനന്ദ് സാറും ജ്യോതി ടീച്ചറും ക്ലാസ് നയിച്ചു.
ഓഗസ്റ്റ് 4 -ാം തീയതി ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് openshot video editor, audacity എന്നിവ ഉപയോഗിച്ച് അവർ നിർമ്മിച്ച ആനിമേഷൻ വീഡിയോ എഡിറ്റ് ചെയ്യുന്ന വിധം പഠിപ്പിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ നിർമ്മിച്ച ആനിമേഷൻ വീഡിയോ എഡിറ്റ് ചെയ്ത് പല വീഡിയോസ് കൂട്ടിച്ചേർക്കുകയും കട്ട് ചെയ്യുകയും പല പാട്ടുകൾ ഒരേ വീഡിയോയിൽ ചേർക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടത്തി.സ്മാർട് ക്ളാസിന്റെ സഹായത്തോടെയാണ് പാർലമെന്റ് ഇലക്ഷൻ നടത്തിയത്.