ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:06, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.മുണ്ടൂർ
വിലാസം
മുണ്ടൂർ

ജി. എൽ. പി. എസ് മുണ്ടൂർ, മുണ്ടൂർ. പി. ഒ, പാലക്കാട്
,
678592
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0491-2832348
ഇമെയിൽgovt.lpsmundur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21706 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.രാമകൃഷ്ണൻ
അവസാനം തിരുത്തിയത്
15-08-201821706


പ്രോജക്ടുകൾ


ചരിത്രം

ഉന്ന്ത കുടുoബത്തിൽപ്പെട്ടവർക്ക് മാത്രം വിദ്യാഭ്യാസം നൽക്കാൻ ആവശ്യമായ സംസ്കൃത പള്ളിക്കൂടങ്ങളും എഴുത്തുപുരകളും മാത്രമുണ്ടായിരുന്ന കാലത്ത് പരേതനായ ശ്രീ. ആനപ്പാറ ചാമായി പെൺകുട്ടികൾക്കും പിന്നോക്ക ജാതിക്കാരുടെ മകൾക്കു വേണ്ടി 1916 ൽ ആരംഭിച്ച വിദ്യാലയമാണിത്.മലബാർ ഡിസ്ട്രിക്റ്റ്, ബോർഡ് സ്ക്കൂൾ എന്നറിയപ്പെട്ടു തുടങ്ങി 1957 നു ശേഷം സാധാരണക്കാരുടെ മക്കൾ ധാരാളമായി സ്ക്കൂളിൽ വന്നു ചേർന്നു. 1950 നു ശേഷം വേവ്വേറെ പ്രവർത്തിച്ചിരുന്ന ആൺ, പെൺ വിദ്യാലയങ്ങളെ ഒന്നിച്ചു ചേർത്തു: ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.കേളുണ്ണി നായരായിരുന്നു.വിദ്യാലയ സ്ഥാപകനായിരുന്ന ശ്രീ. ആനപ്പാറ ചാമായിയുടെ നിര്യാണത്തെ തുടർന്ന് വിദ്യാലയത്തിന് അത്യന്തം ശോചനീയാവസ്ഥയാണ് വന്നു ചേർന്നത്. ആയതിനാൽ മുണ്ടൂർ പഞ്ചായത്തിന്റെ ചന്തപ്പുരയിലേക്ക് മാറ്റുവാൻ പോലും ആലോചന ഉണ്ടായിട്ടുണ്ട് .ഇക്കാലത്ത് പ്രധാനാധ്യപകനായിരുന്ന ശ്രീ രാജ വിശ്വനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു വികസന സമിതി രൂപികരിച്ചു.നാട്ടുകാരിൽ നിന്ന് ദാനമയി സ്വീകരിച്ച് ജീർണ്ണാവസ്ഥ കുറെയൊക്കെ പരിഹരിച്ചു' അന്നത്തെ പി.ടി.എ പ്രസിഡണ്ട് ആയിരുന്ന ശ്രീ.കെ.ആർ.അശോകൻ ഇടപെട്ട് അന്നത്തെ വെദ്യുതി മന്ത്രിയായിരുന്ന ശ്രീ.ടി.ശിവദാസമേനോൻ പ്രത്യേകം താല്പര്യം എടുത്തതിനാൽ 1988 മാർച്ച് 28 തിയ്യതി മുണ്ടൂർ ഗവ.എൽ.പി സ്ക്കൂൾ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും സ്ഥലവും സർക്കാർ ഏറ്റെടുത്തു.തുടർന്ന് പിടിഎ നേതൃത്വത്തിൽ കളിസ്ഥലം വില കൊടുത്തു വാങ്ങുകയും ചെയ്തു.ഡോ-: കണക്കുപറമ്പ് കൃഷ്ണൻകുട്ടി സ്കൂളിന് സ്വന്തമായി സ്റ്റേജ് നിർമ്മിച്ച് നൽകിയിട്ടുണ്ട്. സ്ക്കൂൾ വികസന സമിതി പിടിഎ എന്നിവയുടെ അഭിമുഖ്യത്തിൽ സ്വന്തമായി 2സ്ക്കൂൾ ബസ്സ് വാങ്ങിയിട്ടുണ്ട്.കൂടാതെ പ്രതിപക്ഷ നേതാവ് ശ്രീ' വി എസ് അച്യുതാനന്ദൻ ഒരു ബസ്സ് കൂടി അനുവദിച്ചിട്ടുണ്ട് എസ് എസ് എ മുണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ വിദ്യാലയത്തിൽ പുതിയ കെട്ടിടങ്ങളും അടുക്കളയും നിർമ്മിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

  • സ്കൂളിന്റെ വിസ്തൃതി  : 88 സെന്റ്
  • ക്ലാസ് മുറികളുടെ എണ്ണം  : 16
  • സ്റ്റേജ്  : 1
  • IEDC റിസോഴ്സ് സെൻറർ  : 1
  • പാചകപ്പുര  : 1
  • ടോയ്‌ലെറ്റ് - കുട്ടികൾ  : 6 ( male 3+ female 3)
  • യൂറിനൽ  : 6
  • ടോയ്ലെറ്റ് CWSN  : 1
  • ടോയ്ലെറ്റ് സ്റ്റാഫ്  : 1

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൈവകൃഷി,
  • സ്കൂൾ ആകാശവാണി,
  • ബ്രീട്ടിഷ് കൗൺസിൽ കണക്ടിംഗ് ക്ലാസ് റൂം.,
  • നന്മ നിർമ്മാണ യൂണിറ്റ്,
  • സ്കൂൾ അസംബ്ലി - കവിതാ മാല, ഇംഗ്ലീഷ് അസംബ്ലി,
  • കാരുണ്യനിധി,
  • നാണയ പ്രദർശനം,
  • കുട്ടികളുടെ സൃഷ്ടികൾ - പ്രകാശനം,
  • ശില്പ ശാലകൾ- ചിത്രം, ശില്പാ നിർമാണം,
  • ഫീൽഡ് ട്രിപ്പ്‌

പ്രവേശനോൽസവം

നൂറ്റി രണ്ടാം വയസ്സിലും നാടിന്റെ മുഴുവൻ മനസ്സും കവർന്ന് പൂത്തുലഞ്ഞു നിൽക്കുന്ന മുണ്ടൂർ ജി.എൽ.പി.എസിന്റെ മടിത്തട്ടിലേക്ക് നിറഞ്ഞ മനസ്സുമായി ഓടിയെത്തിയ പുതിയ കൂട്ടുകാർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.കൂടാതെLS S , SSLC, +2 തുടങ്ങിയവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു. 2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രസിദ്ധ കഥകളിയാശാൻ കലാമണ്ഡലം വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു .അദ്ദേഹത്തിന് പ്രശസ്തിപത്രം നൽകി വിദ്യാലയം ആദരിച്ചു. വിദ്യാലയത്തിലെ നിരാലംബരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം നടന്നു. മഞ്ഞളി ജ്വല്ലേഴ്സ് എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി കൂടാതെ വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരും മധുരം നുണഞ്ഞു കൊണ്ട് പുതിയ അധ്യയന വർഷത്തെ വരവേറ്റു.

പരിസ്ഥിതി ദിനം 2018

പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകൻ ശ്രീ.കല്ലൂർ ബാലൻ തൈകൾ നട്ടു കൊണ്ട് ഈ വർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.

വായനാ ദിനം 2018

സ്കൂൾ ഇലക്ഷൻ 2018

ബഷീർ ദിനം 2018

ക്ലബ്‌ പ്രവർത്തനങ്ങൾ

ചാന്ദ്രദിനം 2018

ചാന്ദ്രദിനത്തോടൊനുബന്ധിച്ച് സ്ക്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിവിധ തരത്തിലുള്ള പതിപ്പുകൾ ശ്രീ.സതീഷ്പ്രകാശനം ചെയ്തു ' തുടർന്ന് CD പ്രദർശനം, ചാന്ദ്ര ദിനവുമായ കവിതകൾ ,എന്നിവ കുട്ടികൾ ആലപിച്ചു.

സ്വാതന്ത്ര്യ ദിനം

മുണ്ടൂർ ഗവ എൽ പി സ്കൂളിൽ വർണ്ണാഭമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.പ്രതികൂല കാലാവസ്ഥ യിലും ധാരാളം വിദ്യാർത്ഥികളും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ ടി.രാമകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തെ ആസ്പദമാക്കി സി.ബി.ഐ റിട്ട. അസി.ഡയറക്ടർ എ.പി. ഭാസ്കരൻ സർ പ്രഭാഷണം നടത്തി.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മുണ്ടൂർ&oldid=495257" എന്ന താളിൽനിന്ന് ശേഖരിച്ചത്