ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ഗണിത ക്ലബ്ബ്-17
![](/images/e/ed/Maths2.jpg)
2018 ആഗസ്റ്റ് മാസം 25-ാം തിയതി ബുധനാഴ്ച രാവിലെ 10 മണിക്ക് ഈ വർഷത്തെ ഗണിത ശാസ്ത്ര ക്ലബ് സ്കൂൾ പ്രധാനാധ്യാപിക റവ. സി.സിൽവി ഉദ്ഘാടനം ചെയ്യുകയുണ്ടായി. ലോക പ്രശസ്ത ഭാരതീയ ശാസ്ത്രജ്ഞൻ രാമാനുജനെ പരിചയപ്പെടുത്തുന്ന ഒരു ലഘു നാടകം എട്ടാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. എട്ടാം ക്ലാസ് ഡി ഡിവിഷനിലെ സരുൺ രാജിന്റെ നേതൃത്വത്തിലായിരുന്നു നാടകം അരങ്ങേറിയത്. തൃകോണമിതി എന്ന യൂണിറ്റിനെ ആസ്പദമാക്കി ക്ലൈനോ മീറ്റർ ഉപയോഗിച്ച് വലിയ കെട്ടിടങ്ങളുടെ ഉയരം, കെട്ടിടത്തിലേക്കുള്ള അകലം എന്നിവ എളുപ്പത്തിൽ കണ്ടെത്തുന്നതെങ്ങനെയെന്ന് അവതരണം നടത്തി.
വൃത്തസ്തൂപികയുടെ വ്യാപനം
സിലിണ്ടറിന്റെ വ്യാപനത്തിന്റെ 1/3 ഭാഗമാണ് എന്ന പ്രവർത്തനത്തിന്റെ അവതരണവും നടത്തുകയുണ്ടായി.
![](/images/thumb/4/4e/Maths2.resized.jpg/100px-Maths2.resized.jpg)
![](/images/thumb/d/d1/Maths_6.resized.jpg/100px-Maths_6.resized.jpg)
![](/images/thumb/5/51/Maths_5.resized.jpg/100px-Maths_5.resized.jpg)