കടമ്പൂർ എച്ച് എസ് എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ എടക്കാട് ബ്ലോക്കിലെ കടമ്പൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ.1899-ൽ കടമ്പൂർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം ഇപ്പോൾ സംസ്ഥാനത്തെ മികച്ച ഹയർ സെക്കന്ററി സ്കൂളുകളിൽ ഒന്നാണ്.
കടമ്പൂർ എച്ച് എസ് എസ് | |
---|---|
വിലാസം | |
കണ്ണൂർ കടമ്പൂർ പി.ഒ, , കണ്ണൂർ 670663 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 01 - 1899 |
വിവരങ്ങൾ | |
ഫോൺ | 04972832546 |
ഇമെയിൽ | hss.kadambur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13059 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം-ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. മണികണ്ഠൻ |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. പി. എം. സ്മിത |
അവസാനം തിരുത്തിയത് | |
15-08-2018 | Khss13059 |
ചരിത്രം
1899- ൽ കെ.സി. ചന്തു നായർ ആരംഭിച്ച ഈ എൽ. പി. സ്കൂൾ കടമ്പൂർ എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തൻ വക്കീൽ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സമയത്ത് മുൻ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണൻ മാസ്റററുടെ മകൻ വി.സി. രവീന്ദ്രൻ മാസ്റററായിരുന്നു പ്രധാനധ്യാപകൻ. തൊണ്ണൂറുകളുടെ അവസാനത്തോടെ ശ്രീമതി. കാർത്തിയായനി അമ്മ സ്കൂൾ ഏറ്റെടുത്തു. തുടർന്ന് ഈ സ്കൂൾ, ഹയർ സെക്കന്ററിസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീമതി. കാർത്തിയായനി അമ്മയുടെ മകൻ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.
ഭൗതികസൗകര്യങ്ങൾ
വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയർ സെക്കന്ററി വിഭാഗത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകൾ എന്നവ സ്കൂളിന്റെ പ്രത്യേകതയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
തുടർച്ചയയി SSLC, PLUS TWO എന്നിവയിൽ 100% വിജയം
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്ക്രോസ്
- കലാ പ്രവർതനങൽ -2017-18 സബ്‍ജില്ല ചാമ്പ്യന്മാർ (തുടർച്ചയയി 17 തവണ സബ്‍ജില്ല ചാമ്പ്യന്മാർ)
- കയിക പ്രവർതനങൽ
- ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തിപരിചയമേള 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ
മാനേജ്മെന്റ്
ശ്രീ. പി. മുരളീധരൻ ആണ് സ്കൂളിന്റെ മാനേജർ. ഇവർ അംഗമായ കടമ്പൂർ എഡുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ഒരു സി.ബി.എസ്.ഇ. സ്കൂളും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,
- ശ്രീമതി. സി. വി. രോഹിണി
- ശ്രീ.രവീന്ദ്രൻ വി. സി,
- ശ്രീമതി. വി. ഗീത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.വി. ചന്ദ്രൻ - സിനിമ സംവിധായകൻ
- കെ.സി. കടമ്പൂരാൻ - രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ
- അരുൺരാജ് - ഗായകൻ, സംഗീതസംവിധായകൻ
പ്രവർത്തനങ്ങൾ
ധർമ്മം
ചിത്രങ്ങൾ
ഘോഷയാത്ര
വാർഷിക ദിനം
സ്വാതന്ത്ര്യദിനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണ്ണൂർ തലശേരി റോഡിൽ കണ്ണൂരിൽ നിന്ന് 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്ന എടക്കാട് ടൗണിൽ നിന്നും 1 കി.മി. കിഴക്ക് ഭാഗത്ത് ശാന്ത സുന്ദരമായ സ്ഥലത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു
- കണ്ണൂർ കൂത്ത്പറമ്പ റോഡിൽ കാടാച്ചിറ ടൗണിൽ നിന്നും 2 കി.മീ. തെക്ക് ഭാഗത്താണ് സ്കൂൾ.
{{#multimaps:11.8136562,75.4533613|zoom=15}}
മേൽവിലാസം
കടമ്പൂർ എച്ച് എസ് എസ് സ്ക്കൂൾ, കടമ്പൂർ പി.ഒ, കണ്ണൂർ .
പിൻ കോഡ് 670663, ഫോൺ നമ്പർ : 04972832546.
ഇമെയിൽ: hss.kadambur@gmail.com