ജി എൽ പി എസ് കളർകോട്
ജി എൽ പി എസ് കളർകോട് | |
---|---|
വിലാസം | |
കളർകോട് സനാതനപുരം പി.ഒ, , 688003 | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 4772267692 |
ഇമെയിൽ | 35207alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35207 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ സജീവ് |
അവസാനം തിരുത്തിയത് | |
14-08-2018 | Pradeepan |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ ആലപ്പുഴപ്പട്ടണത്തിൽ പ്രവർത്തിക്കന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ്.കളർകോട്.ഇത് സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ഒന്നര നൂറ്റാണ്ടുകാലത്തെ ചരിത്ര പാരമ്പര്യവുമായി ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ കളർകോട് മഹാദേവ ക്ഷേത്രക്കുളത്തിന്റെ വടക്കേത്തീരത്ത് തലയുയർത്തി നില്ക്കുന്ന ഈ വിദ്യാലയത്തിന്റെ ഉല്പത്തി ചരിത്രത്തെക്കുറിച്ച് അധികമൊന്നും അറിവില്ല.എസ്.ഡി കോളേജിനോട് ചേർന്നു കിടക്കുന്നതു കൊണ്ട്, കോളേജ് മാനേജ്മെന്റായിരിക്കാം ഇതിന് തുടക്കമിട്ടത് എന്നാണ് ചിലരുടെ അഭ്യൂഹം.1896 ൽ സ്ഥാപിതമായെന്ന് കരുതുന്ന ഈ പാഠശാല തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള പെൺപള്ളിക്കൂടമെന്ന് വിളക്കപ്പെട്ടിരുന്നു. എങ്കിലും ആൺ-പെൺ ഭേദമില്ലാതെ വിദ്യാർത്ഥികൾ പഠിച്ചിരുന്നു എന്നാണ് പഴമക്കാരിൽ നിന്ന് കേട്ടുകേൾവി.ആദ്യം 5 മുറികളുള്ള ഓടുമേഞ്ഞ പ്രധാന കെട്ടിടവും തെക്കുവശത്തായി ഓല മേഞ്ഞ ഷെഡും ചേർന്ന് ഏകദേശംമുക്കാൽ ഏക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതിചെയ്തിരുന്നത്.1986 ൽ അയൽപക്ക വിദ്യാലയമായിരു ന്ന എൽ.പി.ബി.എസ് അപ്ഗ്രേഡ് ചെയ്ത് ജി.യു.പി.എസ് കളർകോടായപ്പോൾ ഈ വിദ്യാലയം ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളുള്ള ഗവ.എൽ.പി.എസ്കളർകോടായി അവരോധിക്കപ്പെട്ടു. കളർകോടിനെ സാമൂഹിക _ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉച്ചസ്ഥായിലെത്തിക്കുന്നതിന് സ്കൂൾ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.സാംസ്കാരികരംഗത്തെ പല പ്രതിഭാധനന്മാരും അറിവിന്റെ ആദ്യപാഠങ്ങൾ നുകർന്നത് ഈ വിദ്യാലയത്തിലാണ്. മാങ്കുളം കൃഷ്ണൻ നമ്പൂതിരി ,കളർകോട് മഹാദേവൻഡോ.വിഷ്ണു നമ്പൂതിരി, കലാമണ്ഡലം ഗണേശൻ മുൻ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. ദ്രൗപദി അന്തർജനം തുടങ്ങിയവർ അവരിൽ ചിലർ മാത്രം.
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ഓഫീസും കംപ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടം കൂടാതെ മൂന്ന് കെട്ടിടങ്ങളും ആഡിറ്റോറിയവും മൂന്ന് ശൗചാലയങ്ങളും അടുക്കളയുമാണ് ഇവിടെയുള്ള കെട്ടിടങ്ങൾ.
- സ്കൂളിന് ശ്രീ.എ.എ.ഷുക്കൂർ എം.എൽഎ.അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ്സിലാണ് അകലെനിന്നുള്ളകുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും.
- ശുദ്ധജലവിതരണത്തിനായി രണ്ട് കുടിവെള്ളട്ടാപ്പുകളുണ്ട്.
- വിദ്യാർഥികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടമുണ്ട്.
5.എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാനും ലൈറ്റും ഉൾപ്പടെ എല്ലാ സൗകര്യങ്ങളുണ്ട്. 6.ആഡിറ്റോറിയത്തിൽ 350 പേർക്ക് ഉള്ള ഇരിപ്പിട സൗകര്യമുണ്ട്.
7. എം എൽ എ സുധാകരൻ സാർ അഞ്ച് കമ്പ്യൂട്ടറുകൾ കമ്പ്യൂട്ടർ ലാബിലേക്ക് നല്കിയിട്ടുണ്ട്.
8.സ്കൂൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയിൽ നിന്നും ഒരു ഡിജിറ്റൽ ബോർഡും അനുബന്ധ ഉപകരണങ്ങളും കിട്ടിയിട്ടുണ്ട്.
9.സ്കൂൾ ലൈബ്രറിയിൽ 1500 ഓളം പുസ്തകങ്ങളുണ്ട് കൂടാതെ ഓരോ ക്ലാസ്സിലും നിലവാരത്തിനനുസരിച്ച് നൂറോളം പുസ്തകങ്ങൾ വേറെയും ഉണ്ട്.
10.ജലവിഭവ വകുപ്പിന്റെ 10000 ലിറ്റർ ഒരുമഴവെള്ള സംഭരണി ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ഭാഷ ആശയ വിനിമയത്തിനപ്പുറം കുട്ടികളിലെ സർഗാത്മക ,ആസ്വാദന ശേഷി എന്നിവ വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ക്ലബിന്റെ പ്രവർത്തന
ങ്ങൾ ആസൂത്രണം ചെയ്ത് നടത്തുകയുണ്ടായത്. നാടൻ പാട്ടിന്റെ വ്യത്യസ്ത ആലാപനശൈലികൾ, വായ്ത്താരികൾ, എന്നിവ പരിചയപ്പെടാനും നാടക ത്തിന്റെ അഭിനയ സാധ്യതകൾ കണ്ടെത്തി പരിശീലനം നല്കാനും കൈയ്യക്ഷരത്തിന്റെ (മലയാളം ഇംഗ്ലീഷ് ) വിവിധ രൂപങ്ങൾ (കാലിഗ്രാഫി ) പരിചയപ്പെ ടുത്താനും കേരളീയ കലാരൂപമായ കഥകളി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാനും പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യം ഈ ക്ലബ് പ്രയോജനപ്പെടു ത്തിയിട്ടുണ്ട്.കൂടാതെ കുട്ടികളിലെ ചിത്രരചന, പെയിന്റിംഗ്, കവിതാലാപനം എന്നീ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. സിന്ധു ടീച്ചറാണ് ഈ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്.
കുട്ടികളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് .കൂടാതെ ജന്മദിനത്തിൽ ഒരു മരം/പുസ്തകം പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളുടെ സഹകരണ ത്തോടെ ഒരു ചെറിയ ഔഷധത്തോട്ടവും ഇവിടുണ്ട്.
മുൻ സാരഥികൾ
- ഗോപാലകൃഷ്ണൻ
- കെ.സോമനാഥപിള്ള
- കെ.ജെ.അന്നമ്മ
- ഗ്രിഗറി
- എം . കെ ചന്ദ്രമോഹൻ
- എ . ആർ .രഞ്ജിത
- റ്റി . ശോഭന
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശാന്തമ്മ
- ഏലിയാമ്മ
- രാജേശ്വരി
- രാജി
- ഉഷ
- സുകുമാരി
- മീന
- നാഗമ്മാൾ
- മിനി തങ്കപ്പൻ
- സുരേന്ദ്രൻ
നേട്ടങ്ങൾ
https://schoolwiki.in/images/a/a7/35207
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി എസ് . അച്യുതാനന്ദൻ(മുൻ മുഖ്യമന്ത്രി)
- സാഹിത്യ പഞ്ചാനൻ പി.കെ.നാരായണപിള്ള
- ജി.പി.നായർ(സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്)
- പി.ശൂലപാണി(റ്റി.കെ.എം.എം.യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ)
- ചന്ദ്രഹാസൻ(എഴുത്തുകാരൻ,അധ്യാപകൻ)
- ഡോ.വിഷ്ണു നമ്പൂതിരി
- കലാമണ്ഡലം ഗണേശൻ
- കളർകോട് മഹാദേവൻ
- മാങ്കുളം കൃഷ്ണൻ നമ്പൂതിരി
- ഡോ. ദ്രൗപദി അന്തർജനം (മുൻ വിദ്യാഭ്യാസഡയറക്ടർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.4681666,76.3392|zoom=13}}