എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്
എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ് | |
---|---|
വിലാസം | |
എഴുവന്തല എഴുവന്തല (പി.ഒ),നെല്ലായ (വഴി) , 679335 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04662287777 |
ഇമെയിൽ | eeamlps.ezhuvanthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20409 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബുരാജ്.എം |
അവസാനം തിരുത്തിയത് | |
14-08-2018 | 20409 |
ചരിത്രം
ഷൊർണൂർ വിദ്യഭ്യാസ ഉപജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയങ്ങളിൽ ഒന്നാണ് എ.എം.എൽ.പി.സ്കൂൾ എഴുവന്തല ഈസ്റ്റ്. നെല്ലായ ഗ്രാമപഞ്ചായത്തിലെ 14 ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1912 ൽ പ്രവർത്തനമാരംഭിച്ച ഈ പള്ളിക്കൂടത്തിൻറെ സ്ഥാപക മാനേജർ ഇവുടുത്തെ ദിവംഗതനായ ശ്രീ മൂപ്പത്ത് നാരായണനെഴുതച്ഛനായിരുന്നു. പ്രാരംഭഘട്ടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടർന്ന് വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി ലോവർ പ്രൈമറി സ്കൂളായി പ്രവർത്തിച്ചു വരുന്നു. ഒരു ഓലകെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ പള്ളിക്കൂടം പിന്നീട് എയ്ഡഡ് വിദ്യാലയമായി മാറുകയായിരുന്നു. സ്കൂൾ കെട്ടിടവും മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഇപ്പോൾ നിലവിലുണ്ട്. എഴുവന്തല, പട്ടിശ്ശേരി, പേങ്ങട്ടിരി, ബീവിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ അക്ഷരലോകത്തിേലക്കുളള കവാടമായി ഒരു ശതാബ്ദത്തോളമായി ഈ വിദ്യാലയം സ്തുത്യർഹമായ നിലയിൽ സേവനമനുഷ്ടിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
കാലാനുസൃതമായി വിദ്യാലയത്തെ ഒരു മികവിന്റെ കേന്ദ്രമാക്കൻ മാനേജ്മെന്റും പി ടി എ യും ശ്രമിക്കാറുണ്ട്.വിദ്യാലയത്തിന് ചുറ്റുമതിൽ കെട്ടി വർണചിത്രങ്ങൾ വരച്ചു മനോഹരമാക്കിയിട്ടുണ്ട്.മുറ്റം ഇന്റർലോക് ചെയ്ത് ക്ലാസ് റൂം ടൈൽസ് വിരിച്ചു. ഓഫീസ് റൂം ,കിച്ചൺ ,കമ്പ്യൂട്ടർ ലാബ് എന്നിവ നവീകരിച്ചിരിക്കുന്നു. മതിയായ ടോയ്‍ലെറ്റുകളും വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ ഫർണീച്ചറുകളും എല്ലാ ക്ലാസ്സുകളിലും ഫാനുകളും ലൈറ്റും ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാപഠനം
എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു ബാലസഭ,സ്‌കൂൾ വാർഷികാഘോഷം,ഡാൻസ്,നാടകം,സ്കിറ്റ്,മൈം എന്നിവ നടത്താറുണ്ട്. 2017 -18 വർഷത്തിൽ ബാലകലോത്സവത്തിൽ 7 എ ഗ്രേഡുകൾ കുട്ടികൾ കരസ്ഥമാക്കി.
പ്രവർത്തിപരിചയം
തുടർച്ചയായി 8 വർഷം ഉപജില്ലയിൽ ഞങ്ങളുടെ സ്‌കൂൾ പ്രവർത്തിപരിചയ മേളയിൽ ഒന്നാതമതെത്തി. കുട്ടികൾക്ക് തുടർച്ചയായി പരിശീലനം നൽകുന്നു. 2013 ൽ പാലക്കാട് ജില്ലാ പ്രവർത്തിപരിചയ മേളയിൽ ഒന്നാമതെത്തി.
ശാസ്ത്രമേള,ഗണിതശാസ്ത്രമേള,സാമൂഹ്യശാസ്ത്രമേള
2017-18 വർഷത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടാൻ സാധിച്ചു. ശാസ്ത്രമേളയിലും,ഗണിതശാസ്ത്രമേളയിലും മൂന്നാം സ്ഥാനം നേടി.
ക്വിസ് മത്സരങ്ങൾ
അക്ഷരമുറ്റം ക്വിസ്
അക്ഷരമുറ്റം ക്വിസിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനവും നേടാൻ സാധിച്ചു.
സാമൂഹ്യശാസ്ത്ര ക്വിസ്
ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും നേടി.
അലിഫ് ക്വിസ്
അലിഫ് ക്വിസിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി.
സ്വദേശ് ക്വിസ്
ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും നേടി.
ഗാന്ധി ക്വിസ്
ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി.
പഠനയാത്ര
പി.ടി.എ യുടെ സഹകരണത്തോടെ എല്ലാ വർഷവും പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്.
നാടൻ കലകളെ പരിചയപ്പെടൽ
പുള്ളുവൻ പാട്ടിനെ പരിചയപ്പെടുത്തുന്നതിനു വേണ്ടി ശിൽപശാല സംഘടിപ്പിച്ചു.
ദിനാചരണം
വായനാദിനം
വായനാദിനം വളരെ വിപുലമായിത്തന്നെ സ്‌കൂളിൽ ആഘോഷിക്കാറുണ്ട്.കുട്ടികൾക്ക് ക്ലാസ് തലത്തിൽ വായനമത്സരങ്ങൾ നടത്താറുണ്ട്.ലൈബ്രറി ബുക്കുകളെ പരിചയപ്പെടുത്തുകയും കുട്ടികളെ വായനയിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.അമ്മമാർക്ക് വേണ്ടി 'അമ്മ വായന സംഘടിപ്പിക്കാറുണ്ട്.
ബഷീർദിനം
ബഷീർദിനത്തോടനുബന്ദ്ധിച്ചു കുട്ടികൾക്ക് ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടൽ,ബഷീർ കൃതികൾ നാടകീകരണം എന്നിവ നടത്തുകയുണ്ടായി. കുട്ടികൾക്ക് ബഷീർ ക്വിസും നടത്തി.
ചന്ദ്രദിനം
ചന്ദ്രദിനക്വിസ് നടത്തി. ചാന്ദ്രദിന സിനിമ പ്രദര്ശനവും ഉണ്ടായി.
പരിസ്ഥിതിദിനം
വൃക്ഷതൈ നടൽ, എല്ലാകുട്ടികൾക്കും വൃക്ഷത്തൈ വിതരണം,പരിസ്ഥിതിദിനക്വിസ് എന്നിവ ഉണ്ടായി. കുട്ടികൾക്ക് മരങ്ങളെ കുറിച്ചറിയാൻ "മരങ്ങളെ തൊട്ടറിയാൻ" എന്ന പുതിയ പ്രൊജക്റ്റും തുടങ്ങി.
സ്വാതന്ത്യ്രദിനം
കുട്ടികൾക്ക്സ്വാതന്ത്യ്രദിനക്വിസ്,പതാകനിർമാണം എന്നിവ നടത്തി. രക്ഷിതാക്കൾക്ക് പതാകനിർമാണമത്സരം നടത്തി.
മാനേജ്മെന്റ്
സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളായിരുന്ന മുസ്ലിം സമൂഹത്തെയും ഹരിജങ്ങളെയും ഉയർത്തികൊണ്ടുവരിക എന്ന സേവന ലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാലയം.1912 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഗ്രാമത്തിന്റെ അക്ഷര കവാടമാണ്.വിവിധ എൻഡോവ്മെന്റുകളും പഠനോപകരണ വിതരണവും നടത്തിവരുന്നു. വിദ്യാലയവികസനത്തിനു എന്നെന്നും കൈത്താങ്ങാവുന്നു മാനേജ്മെൻറ്.
ഈ പള്ളിക്കൂടത്തിൻറെ സ്ഥാപക മാനേജർ ദിവംഗതനായ മൂപ്പത്ത് നാരായണനെഴുതച്ഛനായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മകനായ
മുൻ സാരഥികൾ
ദിവംഗതരായ മുൻ അധ്യാപകർ:
1.മൂപ്പത്ത് നാരായണനെഴുത്തച്ഛൻ
2.എം.ഇ. കൃഷ്ണൻ എഴുത്തച്ഛൻ
3.എം. നാരായണനെഴുത്തച്ഛൻ
4.എം. അച്യുതൻ എഴുത്തച്ഛൻ
5.എം. പാറുക്കുട്ടി അമ്മ
6.ടി. അബ്ദുൾഖാദർ
7.ടി. അബു
മുൻ അധ്യാപകർ
1.പി. രാമൻകുട്ടി
2.കെ. കൊച്ചുനരായണി
3.പി. ശാന്തകുമാരി അമ്മ
4.കെ. ലീല
5.പ്രസിത കെ.എസ്
6.ആബിദ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:110.8626304,76.269917| }} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| |