എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/മറ്റ്ക്ലബ്ബുകൾ-17
- വർക്ക് എക്സ്പീരിയൻസ് യൂനിറ്റ്
വിദ്യാഭ്യാസത്തിന്റെ പൂർണ്ണമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത് കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂടെയാണ്. പഠനത്തോടൊപ്പം തന്നെ തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടുകൂടി സ്കൂൾ വർക്ക് എക്സ്പീരിയൻസ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു. തയ്യൽ പരിശീലനം, സോപ്പ് നിർമ്മാണം, പോക്ക് നിർമ്മാണം, പേപ്പർ ബാഗ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി വരുന്നു.
-
വിദ്യാർത്ഥികൾ സോപ്പ് നിർമ്മാണത്തിൽ
- വർക്ക് എക്സ്പീരിയൻസ് യൂനിറ്റ്
സൈദ്ധാന്തികമായ അറിവ് നേടിയത്കൊണ്ട് മാത്രം ബാമൂഹ്യബോധമുള്ള പൗരന്മാരായി വിദ്യാർത്ഥികൾ വളരണമെന്നില്ല. അതിനാൽ പഠനത്തോടൊപ്പം പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു യുവ നേതത്വ നിര - അതാണ് സ്കൂൾ വളണ്ടിയർ ഗ്രൂപ്പിന്റെ ലക്ഷ്യം.
പത്താം തരത്തിൽ പഠിക്കുന്ന കർമ്മോത്സുകരായ ആൺ കുട്ടികളേയും, പെൺ കുട്ടികളേയും ഉൾപ്പെടുത്തി സ്കൂൾ വളണ്ടിയർ ഗ്രൂപ്പ് അതിന്റെ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു.