സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
16:46, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24042 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം
വിലാസം
ബ്രഹ്മകുളം

ബ്രഹ്മകുളം പി.ഓ.ഗുരുവായൂർ
,
680104
,
തൃശൂർ ജില്ല
സ്ഥാപിതം03 - 07 - 1929
വിവരങ്ങൾ
ഫോൺ0487 2550258
ഇമെയിൽsttheresasbkm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.എൽസി പി എ
പി.ടി.എ. പ്രസിഡണ്ട്‍‍വർഗ്ഗീസ് മാസ്ററർ
അവസാനം തിരുത്തിയത്
14-08-201824042




തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ മുനിസിപാലിറ്റിയിൽ ഗ്രാമീണതയുടെ ചൈതന്യം നിറ‍‌‍ഞ്ഞു നിൽക്കുന്ന ബ്രഹ്മകുളം നാടിന്റെ സിരാകേന്ദ്രമായി 89വർഷമായി തൈക്കാട് പഞ്ചായത്തിൽ നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ഗേൾസ് ഹൈസ്ക്കൂൾ.

ചരിത്രം

1929ൽ ബ്രിട്ടീഷ് പ്രവിശ്യയിൽ ഉൾപ്പെട്ടപ്രദേശമായ ബ്രഹ്മകുളം ദേശത്ത് ജൂലായ് മൂന്നാം തിയതി സെന്റ് തെരേസാസിന്റെ നാമത്തിൽ ഈ വിദ്യക്ഷേത്രം രൂപം കൊണ്ടു.ഈ ദേശത്തിന്റെ വളർച്ച ലക്ഷ്യം വെച്ചു സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ നടത്തിപ്പു ചുമതല ഇടവകദേവാലയമായ സെന്റ് തോമാസ് പള്ളിയുടെ രക്ഷാകർതൃത്വത്തിലുളള പളളിയോഗത്തിന്റെ ചുമതലയിലായിരുന്നു.1936ൽ സ്കൂളിന്റെ മാനേജ്മെന്റ് തൃശൂർ ഫ്രാൻസിസ്ക്കൻ ക്ളാരിസ്റ്റു സഭാംഗങ്ങൾ ഏററുവാങ്ങിയതോടെ അത് ചരിത്രത്തിത്‍ നവമായ സംരംഭത്തിന് തുടക്കമായി. ബഹുമാനപ്പെട്ട സിസ്റേറഴ്സിന്റെ നിരന്തരമായ പരിശ്രമത്തിന്റേയും പ്രവർത്തനങ്ങളുടേയും ഫലമായി എലിമെന്ററിസ്കൂൾ യു.പി.സ്കുളായി ഉയർന്നു.1961 നവംബർ 1ന് സെന്റ് തെരേസാസ് യു.പി.സ്കൂളിന്റെ രജതരൂബിലി ആഘോഷങ്ങൾ സമുചിതമായി നടന്നു.1966 ജൂൺ 1ന് സെന്റ് തെരേസാസ് യു.പി.സ്കൂൾ ഹൈസ്കൂളായി ഉയർന്നു.ബഹു.സി.ജോവിററയാണ് അന്നത്തെ പ്രഥമ പ്രധാന അദ്ധ്യാപികയായിരുന്നത്.വളർച്ചയുടെ അനേകം പടവുകൾതാണ്ടി ഇന്ന് എൽ പി,യു പി,എച്ച് എസ് വിഭാഗങ്ങളിലായി ആയിരത്തിഇരുന്നോളം ബാലമനസ്സുകളിൽ വിജ്ഞാന ദീപം പകർന്നേകുന്ന വിദ്യാക്ഷേത്രമായി അത് മാറിയിരിക്കുകയാണ്. ബ്രഹ്മകുളം സെന്റ് തെരേസാസ്ജി.എച്ച് .സ്കൂൾ റോമൻ കത്തോലിക്കസഭയിലെ പോന്തിഫിക്കൽ പദവിയിലുളള സന്ന്യാസ സമൂഹമായ ഫ്രാ൯സിസ്ക്ക൯ക്ളാരിസ്ററ്കോൺഗ്രിഗേഷന്റെ മാനേജ്മെന്റ്കീഴിൽ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനമാണ്.

                               ഇന്ന് ആയിരത്തിഇരുന്നോളം വിദ്യാത്ഥികൾ എൽ പി,യു പി,എച്ച് എസ് വിഭാഗങ്ങളിലായി ഇവിടെ പഠിക്കുന്നു, 39അദ്ധ്യാപകരും 5അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുനുണ്ട്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ശുദ്ധജലവിതരണസംവിധാനം, ഫാൻ,ലൈറ്റ്,സൗണ്ട് ബോക്സ്,കൗൺസിലിംങ് സംവിധാനം,കരാട്ട പരിശീലനം, വിദ്യാലയത്തിന്റെ വെബ് സൈറ്റ് തുടങ്ങിയവ മാനേജ്മെന്റിന്റേയും പിടിഎയുടേയും സഹകരണത്തേടെ ഒരുക്കിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ =

നൂറ് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 30 ക്ലാസ് മുറികളുണ്ട്.ഒാരോ ഡിവിഷ്യനും പ്രത്യേകം ശുചിമുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. H S ക്ലാസ്സുകൾ എല്ലാം ഹൈ ടെക്ക് ആണ്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,സംസ്കൃതം ക്ലാസ്,അറബി ക്ലാസ്,3 സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ‍

മാനേജ്മെന്റ്

ഫ്രാൻസിസ്ക്കൻ ക്ളാരിസ്ററ് കോൺഗ്രിഗേഷനാണ് മാനേജ്മെന്റ് . റവ.സി.ഫിദേലിയയാണ് കോർപ്പറേററ് മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966 77 സി.ജോവിററ
1977 86 സി.റെക്സ്ലി൯
1986 87 സി.ബോൾഡ്വി൯
1987 91 സി.മത്തിയാസ്
1991 94 സി. ഹെ൪മ൯
1994 2000 സി. ഫിദേലിയ
2000 2002 സി.ഡോറ
2002 2006 സി. റോസ്മ
2006 2011 സി.മിറാ൯റ
2011 2016

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌|സി അനീജ

2016- സി. എൽസി പി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി