വീരശൈവ യു പി സ്കൂൾ, ചെറുമുഖ
വീരശൈവ യു പി സ്കൂൾ, ചെറുമുഖ | |
---|---|
വിലാസം | |
ചെറുമുഖ വീരശൈവ യു പി എസ് ചെറുമുഖ, ഐരാണിക്കുടി പി.ഒ, , 690558 | |
സ്ഥാപിതം | 1978 |
വിവരങ്ങൾ | |
ഫോൺ | 9747263282 |
ഇമെയിൽ | 36289vups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36289 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീകലാ ദേവി പി എൻ |
അവസാനം തിരുത്തിയത് | |
14-08-2018 | 60000 |
................................
ചരിത്രം
വീരശൈവ സമുദായത്തിൽ ചെറുമുഖ ശാഖയിൽ 54 കുടുംബാംഗങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 7 കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ 1976-77 സ്കൂൾ വർഷത്തിൽ 5,6,7 ക്ലാസുകൾ ആരംഭിച്ചപ്പോൾ രണ്ട് ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. സ്കൂൾ മാനേജർ പദവി അലംകരിക്കുന്നത് സമുദായ പ്രസിഡന്റാണ്. 1978ൽ ഈ പ്രദേശത്ത് ഒരു ഗവ എൽ.പി.സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ നടന്ന ആലോചനായോഗത്തിന്റെ ഫലമായി വിദ്യാലയം നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം താഴെ പറയുന്ന അംഗങ്ങളിൽ നിന്നും വില യാധാരമായി വാങ്ങി.( kip.നാരായണപിള്ള, KV നാരായണപിള്ള, Kiv.ശങ്കരപ്പിള്ള, ശ്രീമതി.തങ്കമ്മ )
== ഭൗതികസൗകര്യങ്ങൾ == നൂറനാട് പഞ്ചായത്തിലെ ചെറു മുഖയിൽ സ്ഥിതി ചെയ്യുന്ന വീരശൈവ യു.പി.എസ്സിൽ 5മുതൽ 7വരെ ഓരോ ഡിവിഷനാണ് ഉള്ളത്.സ്കൂൾ കെട്ടിടത്തോടൊപ്പം കമ്പ്യൂട്ടർ ലാബ്, കഞ്ഞിപ്പുര ഇവ ഉണ്ട്.2004 ൽ ചുറ്റുമതി ലും രണ്ട് ടോയ്ലറ്റുകളും ഒരു ബാത്ത് റൂമും നിർമ്മിച്ചു.2005 ൽ സ്കൂളിന് ഒരു വാഹനം അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ്മയോടെ വാങ്ങി .2006 ൽ ശ്രീ.K .K ഷാജു MLA 2 കമ്പ്യൂട്ടറുകളും 2015ൽ ശ്രീ.രാജേഷ് MLA രണ്ട് കമ്പ്യൂട്ടറും ഒരു പ്രിന്ററും അനുവദിച്ചു.2009 ൽ നൂറനാട് ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി 10 പൈപ്പ് കണക്ഷൻ നല്കി. കമ്പ്യൂട്ടർ ലാബിന്റെ വിവിധ ഭാഗങ്ങളിൽ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിന് തെക്കുപടിഞ്ഞാറ് ഭാഗത്ത് മതിൽക്കെട്ടും വടക്കുഭാഗത്ത് തോടും കിഴക്ക് ഭാഗത്ത് മുള്ളുവേലിയും ഉണ്ട്. കമ്പ്യൂട്ടർ ലാബിനോട് ചേർന്നുള്ള മുറിയാണ് മാനേജരുടേത്. എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉണ്ട്.ക്ലാസ് മുറികൾ സ്ക്രീൻ കൊണ്ട് വേർതിരിച്ചിരിക്കുന്നു. ക്ലാസ് മുറികളുടെ ഒരു ഭാഗം ക്ലാസ് ലൈബ്രറിയായി ഉപയോഗിക്കുന്നു. സ്കൂൾ ഹൈ - ടെക് ആക്കുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളും ടൈലിട്ടിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാധാമണി.k G
- KRരാധമ്മ
- പൊന്നമ്മ .p. v.,
- B.രാധാമണിക്കുഞ്ഞമ്മ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.163739, 76.642947 |zoom=13}}