നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ് 2018-19

2018-2019 അധ്യയന വർഷം ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു. ഹൈസ്ക്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റിൽ 40 കുട്ടികൾ അംഗങ്ങളാണ് . ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മെന്റ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയിൽ പങ്കെടുത്തു. അന്താരാഷ്ട്ര യോഗദിനവുമായി ബന്ധപ്പെട്ടു നടന്ന യോഗ പരിശീലനത്തിൽ റെഡ് ക്രോസ് അംഗങ്ങൾ പങ്കെടുത്തു. 71 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിൽ ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. പ്രവർത്തനങ്ങൾക്ക് ശ്രീമതി ധന്യ എം.ആർ നേതൃത്വം നൽകുന്നു