നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്

പ്രമാടം നേതാജി ഹൈസ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു പോരുന്നു. ദിനാചരണങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികളിൽ ശ്രദ്ധേയമായ പങ്കാളിത്തം കാഴ്ച വെച്ചു. 2018 ലെ പ്രളയത്തിൻ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട 40 കുട്ടികൾക്ക് ബാഗും അനുബന്ധ സാധനങ്ങളും നൽകി. പ്രളയം നേരിട്ട പ്രമാടം ഗ്രാമപഞ്ചായത്തിലെ അൻപതോളം കിണറുകൾ ശുചീകരിക്കുന്നതിൽ സജീവ പങ്കാളിയായി. സ്ക്കൂളിൽ ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കി. സ്കൂളിൽ JRC യുടെ നേതൃത്വത്തിൽ വിവിധ തരം ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. നേട്ടങ്ങൾ :പത്തനംതിട്ട ജില്ലാ ഭരണകൂടം 2019ജനുവരി 26 ന് സംഘടിപ്പിച്ച പരേഡിൽ രണ്ടാം സ്ഥാനവും 2019 ആഗസ്റ്റ് 15നു സംഘടിപ്പിച്ച പരേഡിൽ ഒന്നാം സ്ഥാനവും 2020 ജനുവരി 26 നു സംഘടിപ്പിച്ച പരേഡിൽ ഒന്നാം സ്ഥാനവും നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യം വഹിക്കുന്നുണ്ട്. കോവി ഡ് - 19 നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ JRC സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിലുള്ള മാസ്ക് ചലഞ്ചിൽ പങ്കാളിയായി.പ്രവർത്തനങ്ങൾക്ക് ശ്രീമതി ധന്യ എം.ആർ നേതൃത്വം നൽകുന്നു

സ്വാതന്ത്ര്യ ദിന പരേഡിൽ ഒന്നാം സ്ഥാനം