ജി.എച്ച്.എസ്.മലമ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്.


ജനസംഖ്യാദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കായി "മാനവവിഭവശേഷിവികസനം" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ഉപന്യാസ മത്സരം ചാന്ദ്രദിനം - ഡോക്യുമെന്ററി പ്രദർശനം

മലമ്പുഴ ഗവ: ഹൈസ്കൂളിലെ ഈ വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം വ്യത്യസ്തമായ രീതിയിലാണ് നടന്നത് .24 ന് രാവിലെ 10 മണിക്ക് ഹെഡ്മാസ്റ്റർ ശ്രീ.സുബ്രമണ്യൻ സർ മഴയാത്ര ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് ശ്രീ T.T ബാലൻ ,PTA vice പ്രസി.ശ്രീ ഗിരീഷ് അധ്യാപിക / അധ്യാപകർ എന്നിവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. സാമൂഹ്യ ശാസ്ത്ര അധ്യാപകരായ ശ്രി.പി. അജിത് കുമാർ, ശ്രീമതി. ജോളി സെബാസ്റ്റ്യൻ, ശ്രീ.കെ. ശശീധരൻ എന്നിവർ നേതൃത്വം നൽകി. സ്കൂളിൽ നിന്നും 50 കുട്ടികളടങ്ങിയ സംഘം ബാനറുമായി യാത്ര തുടങ്ങി .പോകുന്ന വഴിക്കിരുവശങ്ങളിലുമായി മരത്തൈകളും പനയുടെ തൈകളും നട്ടു കൊണ്ട് ഏകദേശം 5.കി.മീ ദൂരം നടന്ന് മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്തെത്തിയപ്പോഴേക്കും ഞങ്ങളെ സ്വീകരിക്കാൻ ആദ്യമഴയെത്തി. മഴ നനഞ്ഞ് പിന്നീടുള്ള യ ത്ര കുട്ടികളിൽ ആവേശമുണർത്തി... 12 - മണിക്ക് ചൂട് കപ്പയും പച്ചമുളക് ചമ്മന്തിയും ... ചായയും , വടയും... അപ്പോഴേക്കും ക്ലബ്ബ് ഉദ്ഘടനത്തിനുള്ള സമയമായി.. പരിസ്ഥിതി പ്രവർത്തകനായ ശ്രീ. ഗുരുവായൂരപ്പൻ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തുകൊണ്ട് ഒരു ക്ലാസ്സ് എടുത്തു. അപ്പോഴേക്കും രണ്ടാമത്തെ മഴയെത്തി .. കുറച്ചു കൂടി ശക്തമായ മഴയായിരുന്നു അത്. അങ്ങനെ പ്രകൃതിയെ തൊട്ടറിഞ്ഞ് മഴയിലൂടെ യുള്ള യത്ര പങ്കെടുത്ത കുട്ടികൾക്കും അധ്യാപിക / അധ്യാപകർക്കും മറ്റുള്ളവർക്കും ഒരു നല്ല അനുഭവ പാഠമായി.... .