ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/Details

Schoolwiki സംരംഭത്തിൽ നിന്ന്

1976 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 42 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻ കുതിച്ചു ചാട്ടമാണ് നടത്തിയത്.മാനേജ്‌മെന്റിന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെകേന്ദ്രമാക്കിയിരിക്കുന്നു.എങ്കിലും പോരായ്മകളുള്ള ചില മേഖലകളിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെ മാറ്റിയെടുത്താൽ ഭൗതിക സാഹചര്യത്തിൽ മലയോരമേഖലയിലെ ഏറ്റവും മികച്ച സ്കൂളായി മാറാൻ ഈ വിദ്യാലയത്തിനാകും.സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. 3 ഏക്കർ 90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി, ലൈബ്രറി , കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് റൂം , കിച്ചൺ കോംപ്ലക്സ് , ടോയ്‌ലറ്റ് കോംപ്ലക്സ് എന്നിവ ഉണ്ട്.

ഹൈടെക് ക്ലാസ് റൂം

സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 7 ക്ലാസ് മുറികളും ഹൈസ്കൂൾ വിഭാഗത്തിൽ 11 ക്ലാസുകളും യുപി വിഭാഗത്തിൽ 9 ക്ലാസ് മുറികളും ആണുള്ളത് മുഴുവൻ ക്ലാസ് മുറികളും ടൈൽസ് പാകി സ്മാർട്ട് ക്ലാസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നടപ്പിലാക്കിയ സ്കൂൾ ഹൈടെക് പദ്ധതിയിലൂടെ ഹയർസെക്കൻഡറി , ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് മുറികളും ലാപ്ടോപ്പ്, പ്രൊജക്ടർ , ഹോംതീയേറ്റർ ,ഹൈസ്പീഡ് ഇൻറർനെറ്റ് സൗകര്യങ്ങൾ എന്നിവ ക്രമീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു .യുപി വിഭാഗത്തിൽ മുഴുവൻ ക്ലാസ് മുറികളും നിലവാരത്തിലേക്ക് ഉയർത്താൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൈടെക് ക്ലാസ്സ് കൈകാര്യം ചെയ്യുന്നതിനായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ രണ്ടുകുട്ടികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ലൈബ്രറി

ഏതൊരു വിദ്യാലയത്തിന്റെയും അറിവിന്റെ ഉറവിടം വിദ്യാലയത്തിലെ പുസ്തകശാല യാണ്. അവിടെയുള്ള പുസ്തകങ്ങളുടെ വൈവിധ്യവും വൈപുല്യവും ലഭ്യതയും വായനയും ഈ മേഖലയിൽ പ്രധാനമാണ്. അതിനെല്ലാം വഴിയൊരുക്കുന്ന ഒരു ലൈബ്രറിയാണ് സ്കൂളിൽ നിലവിലുള്ളത്. അധിക വായനയ്ക്കും റഫറൻസിനും ഉതകുന്നതും മാസികകളും ദിനപത്രങ്ങളും ഉൾക്കൊള്ളുന്നതുമാണ് നമ്മുടെ ലൈബ്രറി. ആയിരത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്ന നമ്മുടെ ലൈബ്രറിയുടെ നവീകരണത്തിന് നാം കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതാണ്. ഇതിനായി വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന രൂപത്തിൽ നാം ശേഖരിക്കുന്നതാണ്.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട രണ്ടായിരത്തോളം പുസ്തകങ്ങളുടെ അതിബൃഹത്തായ ശേഖരം സ്കൂൾ ലൈബ്രറി യിൽ ഒരുക്കിയിട്ടുണ്ട്.ലൈബ്രറി പീരിയഡുകളിൽ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടിരുത്തി വായിപ്പിക്കാനുള്ള സൗകര്യവും,വിവിധ വിഷയങ്ങളുടെ പുസ്തകങ്ങൾ സൂക്ഷിക്കാനാവശ്യമായ ഷെല്ഫുകളും ലൈബ്രറിയിലുണ്ട്.കൂടാതെ ട്രെയിനിങ് ലഭിച്ച ഒരു ലൈബ്രറി അധ്യാപികയുടെ സേവനവും ലഭ്യമാണ്.

ക്ലാസ്സ് റൂം ലൈബൃറി & റീഡിംഗ് കോർണർ- ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി പ്രവർത്തിച്ചു വരുന്നു.കുട്ടികൾക്ക് വേണ്ടി കുട്ടികൾ തന്നെ നടത്തുന്ന ഈ ലൈബ്രറി സംവിധാനം ഏറെ പ്രശസ്തിയും അംഗീകാരവും നേടികഴിഞ്ഞു

സയൻസ് ലാബ്

ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന സയൻസ് ലാബാണ് സ്ക്കൂളിന്റെ മറ്റൊരു ആകർഷണം.വിവിധ ശാസ്ത്രജ്ഞൻമാരെയും അവരുടെ സംഭാവനകളെയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.ഊർജതന്ത്രം,രസതന്ത്രം ,ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുമുണ്ട്.ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ബോധനത്തിന് പുതിയപാഠൃപദ്ധതിപ്രകാരം ആവശ്യ മായ എല്ലാ ഉപകരണങ്ങളും ലബോറട്ടറിയിൽ ലഭ്യ മാണ്.പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങൾ നടത്തുന്നതിന് നിരീക്ഷിക്കുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട് .സ്കൂൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി നവീകരിച്ച സയൻസ് ലാബിൽ 60 കുട്ടികൾക്ക് ഒരേ സമയം ക്ലാസ് നടത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ സ്കൂളിനായി. ഹൈസ്കൂൾ വിഭാഗം അധ്യാപിക ശ്രീമതി റുഖിയടീച്ചറുടെ മേൽനോട്ടത്തിലാണ് സയൻസ് ലാബ് പ്രവർത്തിക്കുന്നത്.

കമ്പ്യൂട്ടർ ലാബ്

11 ഡെസ്ക്ടോപ്പ് 6 ലാപ്ടോപ്പും മറ്റു അനുബന്ധ സൗകര്യങ്ങളോടും കൂടിയ വിശാലമായ കമ്പ്യൂട്ടർ ലാബാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. യുപി വിഭാഗം വിദ്യാർത്ഥികൾക്കായി ആഴ്ചയിൽ ഒരു പ്രാക്ടിക്കൽ പീരിയഡും ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ആഴ്ചയിൽ രണ്ടു പ്രാക്ടിക്കൽ പീരിയഡും ക്രമീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടറിന്റെ പ്രവർത്തനം കീബോർഡിങ്,വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടൽ പ്രോഗ്രാമിങ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നുണ്ട്. കമ്പ്യൂട്ടറുകളും സാങ്കേതികവിദ്യയും കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള അറിവും കഴിവും നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം

സ്മാർട്ട് ക്ലാസ്സ് റൂം & ഡിജിറ്റൽ ലൈബ്രറി

സ്കൂളിൽ ഡിജിറ്റൽ ലൈറ്റ് പ്രൊജക്ടർ 2005 ൽ സ്ഥാപിച്ചു.പഠനബോധന പ്രവർത്തനങ്ങളിൽ ഐ.ടി.യുടെ അനന്തര സാധ്യ തകൾ ഇതു മൂലം കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.100 വിദ്യാർത്ഥികൾക്ക് ഇരുന്ന് പരിപാടികൾ വീക്ഷിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.ക്ലാസ്സ് റൂം പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചരിത്രം,ശാസ് ത്രം,ഗണിതം,ഭാഷാപഠനം,പൊതുവിജ്ഞാനം തുടങ്ങിയവിഷയങ്ങളുടെ സി.ഡികൾ ഉപയോഗിച്ച് കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി വരുന്നു.

ഐ ഇ ഡി റിസോഴ്സ് റൂം

ശാരീരികമായും മാനസികമായും വെല്ലുവിളികൾ നേരിടുന്ന പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കായി എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ഐ ഇ ഡി റിസോഴ്സ്റൂമും ഒരു റിസോഴ്സ് അധ്യാപികയും സ്കൂളിനുണ്ട്.പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പഠന സാമഗ്രികളും,അവ സൂക്ഷിക്കാനാവശ്യമായ ഷെല്ഫുകളും ,ശാരീരിക ബുദ്ധിമുട്ടു നേരിടുന്ന കുട്ടികൾക്കായി റൂമിനകത്തു ബാത്ത് റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്.കൂടാതെ നിലം ടൈൽ പാകിയിട്ടുണ്ട്. 11 ഡെസ്ക് വിത്ത്ചെയർ സൗകര്യവും ലഭ്യമാണ്.എല്ലാറ്റിലും ഉപരിയായി റിസോഴ്സ് അധ്യാപികയുടെ ആത്മാർത്ഥമായ സേവനം കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്.

കിച്ചൺ കോംപ്ലക്സ്

എട്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും മറ്റും ക്ലാസ്സുകളിൽ ആവശ്യമായ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനുതകുന്ന മികച്ച അടുക്കളയാണ് നമുക്കുള്ളത് . വിറകും ഗ്യാസും ഉപയോഗിച്ച ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട് .അതിനുപുറമേ ശുദ്ധജലം വിതരണം ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ടോയ്‌ലെറ്റ് കോംപ്ലക്സ്

പെൺകുട്ടികൾക്ക് 29 വിദ്യാർത്ഥി സൗഹൃദ ടോയ്‌ലെറ്റുകളും ആൺകുട്ടികൾക്കായി 17 ടോയ്‌ലറ്റുകളും നിലവിലുണ്ട്. ആൺകുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമായ ഒരു ടോയ്‌ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.