ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/Details

Schoolwiki സംരംഭത്തിൽ നിന്ന്

1976 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 42 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻ കുതിച്ചു ചാട്ടമാണ് നടത്തിയത്.മാനേജ്‌മെന്റിന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെകേന്ദ്രമാക്കിയിരിക്കുന്നു.എങ്കിലും പോരായ്മകളുള്ള ചില മേഖലകളിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെ മാറ്റിയെടുത്താൽ ഭൗതിക സാഹചര്യത്തിൽ മലയോരമേഖലയിലെ ഏറ്റവും മികച്ച സ്കൂളായി മാറാൻ ഈ വിദ്യാലയത്തിനാകും.സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. 3 ഏക്കർ 90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി, ലൈബ്രറി , കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് റൂം , കിച്ചൺ കോംപ്ലക്സ് , ടോയ്‌ലറ്റ് കോംപ്ലക്സ് എന്നിവ ഉണ്ട്.

ഐ ഇ ഡി റിസോഴ്സ് റൂം

ശാരീരികമായും മാനസികമായും വെല്ലുവിളികൾ നേരിടുന്ന പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്കായി എല്ലാവിധ സൗകര്യങ്ങളോടു കൂടിയ ഐ ഇ ഡി റിസോഴ്സ്റൂമും ഒരു റിസോഴ്സ് അധ്യാപികയും സ്കൂളിനുണ്ട്.പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പഠന സാമഗ്രികളും,അവ സൂക്ഷിക്കാനാവശ്യമായ ഷെല്ഫുകളും ,ശാരീരിക ബുദ്ധിമുട്ടു നേരിടുന്ന കുട്ടികൾക്കായി റൂമിനകത്തു ബാത്ത് റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്.കൂടാതെ നിലം ടൈൽ പാകിയിട്ടുണ്ട്. 11 ഡെസ്ക് വിത്ത്ചെയർ സൗകര്യവും ലഭ്യമാണ്.എല്ലാറ്റിലും ഉപരിയായി റിസോഴ്സ് അധ്യാപികയുടെ ആത്മാർത്ഥമായ സേവനം കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്.