വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്
വിമലമാതാ എച്ച്.എസ്സ്. കദളിക്കാട് | |
---|---|
വിലാസം | |
കദളിക്കാട് കദളിക്കാട് പി.ഒ, , എറണാകുളം 686670 , എറണാകുളം ജില്ല | |
സ്ഥാപിതം | 04 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04852261257 |
ഇമെയിൽ | vimalamatha28040@gmail.com |
വെബ്‍സൈറ്റ് | www.vimalamathahss.com |
കോഡുകൾ | |
സ്കൂൾ കോഡ് | [[28040 സമേതം]) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മുവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി.സാലി ജോർജ്ജ് |
പ്രധാന അദ്ധ്യാപകൻ | സി.സാലി ജോർജ്ജ് |
അവസാനം തിരുത്തിയത് | |
12-08-2018 | 28040 |
[[Category:28040
]]
പ്രകൃതിരമണീയമായ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ കദളിക്കാട് ഗ്രാമത്തിൽ 1962 ജൂൺ 4-ാം തീയതി ഒരു യു.പി. സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി എസ്.എ.ബി.എസ് സന്യാസിനി സമൂഹമാണ് ഇതിന് നേതൃത്വം നൽകിയത്.
അഞ്ചാംക്ലാസ്സിൽ 42-ഉം ആറാംക്ലാസ്സിൽ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രഥമ ഹെഡ്‌മിസ്‌ട്രസ് സി. ആൻസി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളർച്ചയ്‌ക്ക് ഒട്ടേറെ സംഭാവനകൾ നൽകി.
ചരിത്രം
1962 മുതൽ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയർത്തുക എന്നത് കദളിക്കാട് ഗ്രാമവാസികളുടേയും സ്‌കൂൾ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂൺ 15-ാം തീയതി ഇത് ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. 8-ാം ക്ലാസ് 2 ഡിവിഷനോടു കൂടി പ്രവർത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തിൽ 1986 ൽ ഫസ്റ്റ് ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുവാൻ വിമലമാതായ്‌ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ കലാകായിക രംഗത്ത് എല്ലാ വർഷവും നിരവധി കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ഒരു യൂണിറ്റ് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വർഷങ്ങളിൽ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ സി. ക്ലെയർ, സി. സെലസ്റ്റിൻ, സി. അലോഷ്യസ്, സി. ട്രീസ, സി. ഫിലോമിന എന്നിവർ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്. 2002 ജൂൺ മുതൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.2007- 2009 കാലഘട്ടത്തിൽ സി.ജെസി ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു.2009 ഏപ്രിൽ മുതൽ 2016 മാർച്ച് വരെ സി.റ്റെസി ചന്ദ്രൻകുന്നേൽ ഈ വിദ്യാലയത്തെ ഉയരങ്ങളിലേയ്ക്ക് നയിച്ചു. 2014 ൽ ഈ വിദ്യാലയത്തിൽ SPC ആരംഭിച്ചു.ഒരേസമയം രണ്ടു ബാച്ചുകളിലായി 88 കുട്ടികൾ പരിശീലനം നേടുന്നു. 2004-ൽ ഇവിടെ അൺ എയ്‌ഡഡ് +2 ആരംഭിച്ചു. രണ്ട് ബാച്ച് പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 2015 June മുതൽ aided Batch ആരംഭിച്ചു.Science, Commerce എന്നിങ്ങനെ രണ്ടു ബാച്ചുകൾ ഇപ്പോൾ നടക്കുന്നു.5 മുതൽ +2 വരെ 27 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.2016-17, 2017-18 വർഷങ്ങളിൽ സി. ലിസയുടെ നേതൃത്വത്തിൽ സ്ക്കൂൾ വിജയത്തിലേയ്ക്ക് കുതിച്ചു.2018 മെയ് മുതൽസി. സാലി ജോർജ്ജ് പ്രിൻസിപ്പലായും റവ. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ സ്‌കൂൾ മാനേജരായും വർത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും സർവ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.
ഹയർ സെക്കണ്ടറി വിഭാഗം
2005 ൽ അൺ എയ്ഡഡ് ഹയർസെക്കണ്ടറി സയൻസ് ബാച്ച് ആരംഭിച്ചു.2015 ൽ അത് സയൻസ്, കോമേഴ്സ് എന്ന് രണ്ടുബാച്ചുകളോടെ എയ്ഡഡ് പദവിയിലേക്ക് ഉയർത്തപ്പെട്ടു.ഇപ്പോൾ രണ്ടു ബാച്ചുകളിലായി 220 കുട്ടികൾ അധ്യയനം നടത്തുന്നു.സി. സാലി ജോർജ്ജ് പ്രിൻസിപ്പൽ - ഇൻ- ചാർജ്ജ് ആയി സേവനം ചെയ്യുന്നു. ASAP, SCOUT, GUIDE, NSS എന്നിവയിൽ കുട്ടികൾ സജീവമായി പ്രവർത്തിക്കുന്നു.19 കമ്പ്യൂട്ടറുകളുള്ള വിശാലമായ കമ്പ്യൂട്ടർ റൂം പ്രവർത്തിക്കുന്നു. ഈ വർഷം കൈറ്റിൽ നിന്ന് 6 കമ്പ്യൂട്ടറുകൾ ലഭിച്ചത് നന്ദിയോടെ അനുസ്മരിക്കുന്നു.
പഠന നേട്ടങ്ങൾ
2018 SSLC പരീക്ഷയിൽ 14 കുട്ടികെൾ എല്ലാ വിഷയങ്ങൾക്കും A+കരസ്ഥമാക്കി
ഭൗതിക സൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങൾക്കായി 4 ലാബുകളുമുണ്ട്.ഈ അധ്യയന വർഷത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു. 2018 -19 അധ്യയനവർഷത്തിന്റെ ആരംഭത്തിൽതന്നെ പൊതുവിദ്യഭ്യാസസംരക്ഷണയത്നത്തിന്റെ ഭാഗമായിഹൈസ്കൂൾ സെക്ഷനിലെ 23 ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിസെക്ഷനിലെ 4 ക്ലാസ്സ് മുറികളും പ്രോജക്ടർ, Laptop, എന്നിവഅടങ്ങുന്ന ഹൈടെക് ക്ലാസ്സ്മുറികളായി.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലും ലഭ്യമാക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
2016-17 ൽ ഉപജില്ല കായികമേളയിൽ ഓവറോൾ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയിൽ HSS വിഭാഗത്തിൽ എല്ലാ മേളകൾക്കും ഓവറോളും, HS, UP വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി. work experience മേളകളിൽ ഓവറോളും കരസ്ഥമാക്കി.2017-18ൽ കായികമേള, കലാമേള, ശാസ്ത്രമേള ഇവയിലെല്ലാം കല്ലൂർക്കാട് ഉപജില്ലയിൽ ഓവറോൾ കരസ്ഥമ്ക്കി.2017-18 ലെ SSLC പരീക്ഷയിൽ 100% വിജയവും 14 കുട്ടികൾക്ക് Full A+ ലഭിച്ചു.Nndana Soman, Flevin Francis, Meenu Vinod, Anamika M Mani എന്നിവർ USS സ്കോളർഷിപ്പിന് അർഹരായി.
ഡി.സി.എൽ. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
- സ്കൗട്ട് & ഗൈഡ്സ്.
കുമാരി ഫെബീന ജോസ്,',
കുമാരി ജോർണി ജോർജ്ജ്
എന്നിവർ രാജ്യപുരസ്കാർ അവാർഡിന് ഈ വർഷം അർഹരായി.
എൻ.സി.സി. ബാന്റ് ട്രൂപ്പ്. ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ.
- HSS തലത്തിൽ NSS,Scout, Guide, Asap
- Student Police Cadet ,
- മാത്തമാറ്റിക്സ് ക്ലബ്ബ്,
- സയൻസ് ക്ലബ്ബ്,'
- സോഷ്യൽ സയൻസ് ക്ലബ്ബ്,
- ഹെൽത്ത് ക്ലബ്ബ്,
- നെച്യർ ക്ലബ്ബ്,
- ഐറ്റി. ക്ലബ്ബ്
- എനർജി ക്ലബ്ഹ്എന്നിവ വളരെ കാര്യക്ഷമതയോടെ നടത്തപ്പെടുന്നു.
40 കുട്ടികൾ ലിറ്റിൽ കൈറ്റിൽ അംഗങ്ങളായിപ്രവർത്തിക്കുന്നു. SITC സി.ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതിനായർ എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി പ്രവർത്തിക്കുന്നു.
മാനേജ്മെന്റ്
ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 ഹൈസ്ക്കൂൾ,1 യു.പി.സ്ക്കൂൾ,1 എൽ.പി.സ്ക്കൂൾ, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അൺഎയ്ഡഡ് ഹയർസെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ മാനേജരായും സി.മെർളി തെങ്ങുംപിള്ളിൽ വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. സി. സാലി ജോർജ്ജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.ആൻസി, സി.ക്ലെയർ, സി.സെലസ്റ്റിൻ, സി.അലോഷ്യസ് , സി.ട്രീസ, സി.ഫിലോമിന, സി. ജെസി, സി.റ്റെസി,സി.ലിസ്സ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.925097,76.6718098 | width=800px | zoom=16 }}
|
|
മേൽവിലാസം
വിമല മാതാ ഹയർസെക്കണ്ടറി സ്ക്കൂൾ കദളിക്കാട്