എ.എൽ.പി.എസ് കോണോട്ട്
| എ.എൽ.പി.എസ് കോണോട്ട് | |
|---|---|
| വിലാസം | |
കോണോട്ട് കോണോട്ട്.പി.ഒ,കുന്ദമംഗലം വഴി,കോഴിക്കോട് , 673571 | |
| സ്ഥാപിതം | 1941 |
| വിവരങ്ങൾ | |
| ഫോൺ | 04952811940 |
| ഇമെയിൽ | konottschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47216 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സീന.സി |
| അവസാനം തിരുത്തിയത് | |
| 07-08-2018 | 47216 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|

കോഴിക്കോട്ജില്ലയിലെ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ കോണോട്ട് എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് ഈ കൊച്ചുവിദ്യാലയം സ്ഥിതി ചെയ്യുന്നത്.1941ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യ മുകുളങ്ങൾ കരസ്ഥമാക്കി.2015-16അധ്യയനവർഷം സ്കൂളിന്റെ പ്ലാറ്റിനംജൂബിലി ആഘോഷംനിരവധി പരിപാടികളോടെആഘോഷിക്കുകയുണ്ടായി.1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി97കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.നഴ്‍സറി ക്ലാസിലടക്കം8അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.മാനേജ്‍മെൻറ്,പി.ടി.എ, എസ്.എസ്.ജി തുടങ്ങി എല്ലാഗ്രൂപ്പുകളും ഈ വിദ്യാലയത്തിൻറെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു
ചരിത്രം 1941കാലഘട്ടത്തിൽ വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്.മറ്റു പ്രദേശങ്ങളിൽനിന്നും വേർത്തിരിക്കപ്പെട്ടുകൊണ്ട് പുഴകളാൽ ചുറ്റപ്പെട്ട് ഒരു തുരുത്ത്പോലെ അന്യം നിന്ന ഈ ഗ്രാമപ്രദേശത്തിൻറ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്റർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.തുടക്കത്തില് അഞ്ചാംക്ലാസ് വരെ ഇവിടെ പഠനം ഉണ്ടായിരുന്നു.തുടക്കത്തില് ഒറ്റ ഓലഷെഡ്ഡായിട്ടായിരുന്നു ക്ലാസ്മുറികള് ഉണ്ടായിരുന്നത്.കാലക്രമേണ മാറിമാറി വന്ന പി.ടി.എകളുടെയും നാട്ടുകാരുടെയും പൂർണ്ണസഹകരണത്തോടെ സ്കൂൾസൗകര്യങ്ങൾ വിപുലപ്പെടുത്തുകയായിരുന്നു.നിരവധി മേഖലകളില് പ്രശസ്തരായ അനേകം വ്യക്തിത്വങ്ങള് ഈ വിദ്യാലയത്തിലൂടെ അറിവിന്റ ആദ്യാക്ഷരം നുകര്ന്ന് കടന്നുപോയിട്ടുണ്ട്.സർക്കാറിൻറെയും ഗ്രാമപഞ്ചായത്തിൻറയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റു സന്നദ്ധസംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽവരുത്തിയിട്ടുണ്ട്. ഇൻറർനെറ്റ് സൗകര്യങ്ങളോടെയുളള 5 കംപ്യൂട്ടറുകളുളള ഒരുകമ്പൃട്ടർലാബും ശിശുസൗഹൃദ ക്ലാസ് മുറികളുംഈ വിദ്യാലയത്തിനുണ്ട്.പ്രവർത്തനസജ്ജമായ വിവിധ ക്ലബ്ബുകളും പഠനപാഠ്യേതര പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു
|
|---|
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1941 - 1988 | വിവരം ലഭ്യമല്ല |
| 1989 - 2003 | സത്യഭാമ ടീച്ചർ |
| 2003 - 2005 | ദാമോദരൻ മാസ്റ്റർ |
| 2005 - 2006 | ഗിരിജ ടീച്ചർ |
| 2006 - 2016 | പ്രസന്ന ടീച്ചർ |
| 2016 - 20... | സീന ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ബൽരാജ് കാരന്തൂർ
- മുഹമ്മദലി എന്ഞ്ചിനീയർ
- അഡ്വ.അബ്ദുറഹീം പറമ്പിൽ ബസാർ
- സായ് കൃഷ്ണ
- സുനിൽ.എം.എസ്
- അബ്ദുൽ ഹക്കീം.ടി പോലൂർ
മാനേജ്മെന്റ്
ശ്രീ.കരിപ്രത്ത് രോഷൻ കുമാർ-കാരന്തൂർ
| അദ്ധ്യാപകർ |
|
|---|
സ്കൂൾ പി.ടി.എ
പി.ടി.എ പ്രസിഡണ്ട് - റഷീദ്.ടി
വൈസ് പ്രസിഡണ്ട് - ഫാരിദ കെ
എക്സിക്യൂട്ടീവ് മെമ്പർമാർ
1.മുഹമ്മദ്.ടി
2.അനിൽ കുമാർ
3.സക്കീർ.കെ
4.സബിത.കെ
5.ദീപ്തി
6.ജാസിറ
7.രാജി തൂമ്പറ്റ
8.പ്രസീത
9.ഉഷ
10.അനീഷ കമാറ്‍
11.രമണി
12.ഹൈദർ
13.ഷൗക്കത്തലി.ഇ.എം
¤എം.പി.ടി.എ ചെയർപേഴ്സൺ - ബിന്ദു.കെ.സി
¤എസ്.എസ്.ജി - സായ് കൃഷ്ണ ,ഷഫീഖ് കുഞ്ഞങ്ങൾ
ഭൗതികസൗകരൃങ്ങൾ
പരിമിതികൾക്കുളളിൽ നിന്നാണെങ്കിലും മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഈ വിദ്യാലയത്തിലൊരുക്കാൻ സാധിച്ചിട്ടുണ്ട്.
3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികൾ സ്ഥിതി ചെയ്യുന്നു.
എല്ലാ ക്ലാസ്മുറികളിലും ലൈറ്റ്,ഫാന് സൌകര്യങ്ങളുണ്ട്.
കുടിവെളളസംവിധാനം മുഴുവന് സമയങ്ങളിലും ലഭ്യമാണ്.
ഓഫീസ്‍മുറി,ക്പ്യൂട്ടർ ലാബ്,ലൈബ്രറി,ഉച്ചഭാഷിണി സംവിധാനം,കളി ഉപകരണങ്ങൾ..
കൂടാതെ അത്യാവശ്യം സൌകര്യങ്ങളുളള പാചകപ്പുരയുംകുട്ടികൾക്കാനുപാധികമായ ടോയ്‍ലറ്റ് സൗകര്യങ്ങളുമുണ്ട്.
മികവുകൾ
ഉപജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി മികച്ച വിജയം
വിവിധ ക്വിസ്‍മത്സരങ്ങളിൽ വിജയകിരീടങ്ങൾ
പഠന പാഠ്യേതര വിഷയങ്ങളിൽ മികവുകൾ
നഹ്റു യുവകേന്ദ്രയുടെ വൃക്ഷത്തൈ പരിപാലന അവാര്ഡ്
2017-18 പഞ്ചായത്ത്തല മികവ് മത്സരത്തിലെ ഏറ്റവും മികച്ച വിദ്യാലയം
2017 ലെ മികച്ച വിദ്യാലയപ്രവർത്തനങ്ങൾക്ക് മലയാള മനോരമ നല്ലപാഠം A+ പുരസ്‍ക്കാരം
മാതൃഭൂമി സീഡ് ക്ലബ്ബിൻറെ പ്രത്യേക ബഹുമതി
സ്‌കൂൾക്ലബുകൾ
മയിൽപീലി ബാലവേദി
• എല്ലാ മാസവും അവസാനത്തെ വെളളിയാഴ്ച ഉച്ചക്ക്ശേഷം കുട്ടികളുടെ നിയന്ത്രണത്തിൽ കലാപരിപാടികൾ നടന്നുവരുന്നു
• കുട്ടികളുടെ മികച്ച രചനകൾ കൂട്ടിച്ചേർത്ത്സ്‌കൂൾ പത്രം മയിൽപീലി പ്രസിദ്ധീകരിക്കുന്നു.
അലിഫ് അറബിക് ക്ലബ്ബ്
♦ വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുന്നു
♦ അലിഫ് ടാലന്റ്‍ ക്വിസ്സ് പ്രോഗ്രാം എല്ലാ വർഷവും ജൂലൈ മാസം നടന്നുവരുന്നു.വിജയികളെ സബ്‍ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കുന്നു.2018-19 വർഷത്തെ മത്സരം ജൂലൈ ആദ്യവാരം തന്നെ നടന്നു.വിജയികളായ വിദ്യാർത്ഥികൾക്ക് പ്രത്യേകം സമ്മാനങ്ങൾ നൽകി.കുന്ദമംഗലത്ത് വെച്ച്നടന്ന ഉപജില്ലാമത്സരത്തിലും കുട്ടികൾ നല്ല നിലവാരം പുലർത്തി
ഗണിത ക്ളബ്
മെട്രിക് മേള
ജ്യാമിതീയ രുപങ്ങളുടെ നിർമ്മാണപരിശീലനം
ഹെൽത്ത് ക്ളബ്
ആരോഗ്യബോധവത്കരണ ക്ലാസ്സുകൾ
പോസ്റ്റർ നിർമ്മാണം
ഹരിതപരിസ്ഥിതി ക്ളബ്
പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ
LOTUS English Club
ഈസി ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ്