എൽ പി എസ് തളീക്കര

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 2 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16406 (സംവാദം | സംഭാവനകൾ) (അത്)
എൽ പി എസ് തളീക്കര
വിലാസം
തളിക്കര

തളിയിൽ പി.ഒ,
കോഴിക്കോട്
,
673 508
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ9946070112
ഇമെയിൽthaleekkaralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16406 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമധുസൂദനൻ കെ.ടി
അവസാനം തിരുത്തിയത്
02-08-201816406


...........................

 ചരിത്രം 

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ഹരിതാഭമായ വയലുകളും പച്ചപ്പു നിറഞ്ഞ കാവുകളും ക്ഷേത്രങ്ങളും തോടുകളും പുഴയും പുളകം ചാർത്തി പ്രക്രതീദേവി കനിഞ്ഞരുളിയ മനോഹരമായ ഭൂപ്രദേശം .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. ഒരു നാടിൻറെ അക്ഷരവെളിച്ചം നാടിൻറെ ചരിത്രത്തിലെ തന്നെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തളിക്കര എന്ന പ്രദേശത്തിൻറെ സാമൂഹിക സാംസ്കാരിക മേഖലകളിൽ ഏറെ സ്വാധീനം ചെലുത്തിയ തളിക്കര എൽപി സ്കൂളിൻറെയും അതിൻറെ സ്ഥാപക കാലഘട്ടത്തിലെ പ്രദേശത്തിൻറെ ജീവിതരീതിയും കച്ചവടം ചികിത്സ തുടങ്ങിയവയും വളരെ ലളിതമായി പ്രതിപാദിക്കാൻ ഉള്ള ഒരു എളിയ ശ്രമം മാത്രമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത് സ്വാതന്ത്ര്യത്തിനു മുമ്പ് തളിക്കര എള്ളിൽ എന്ന സ്ഥലത്ത് രണ്ടു മൂന്നു വർഷക്കാലം എഴുത്തുപള്ളിക്കൂടം ഉണ്ടായിരുന്നു സ്ഥലത്തെ വിദ്യാഭ്യാസ പ്രേമിയായ ദേവർകോവിൽ എൽപി സ്കൂൾ സ്ഥാപകൻ പുതിയ പറമ്പത്ത് അച്ചുതൻ നായർ അദ്ദേഹത്തിൻറെ ബന്ധുവിനു വേണ്ടി തുടങ്ങിയതാണ് പ്രസ്തുത സ്ഥാപനം എന്നാണറിവ്. അന്ന് ഒരു മുസ്ലിയാരും അച്യുതൻ നായരുടെ മരുമകൻ ശ്രീ നാരായണൻ നായരും ശ്രീമതി ലക്ഷ്മികുട്ടി ടീച്ചറും ആയിരുന്നു ഗുരുനാഥൻ മാരായി ഉണ്ടായിരുന്നത് എന്നാണറിവ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രസ്തുത സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെയായി അക്കാലത്ത് തളിക്കരയിൽ പത്താം തരം വരെ പഠിച്ച ശ്രീ മൂരികണ്ടി ഗോവിന്ദൻ നമ്പ്യാരും മറ്റുചിലരും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ശ്രീ നമ്പ്യാർ തുടർ പ്രവർത്തനം നടത്തി അദ്ദേഹത്തിൻറെ മാനേജ്മെൻറ് 1948 തളിക്കര സ്കൂളിന് അംഗീകാരം നേടിയെടുക്കുകയും ഉണ്ടായി തുടക്കത്തിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ ജാനകി അമ്മായി, ലക്ഷ്മിക്കുട്ടിയമ്മ, അപ്പുക്കുട്ടി മാരാർ തുടങ്ങിയ ആദരണീയരായ ഗുരുനാഥൻമാരാണ് അക്ഷരം പകർന്നുകൊടുക്കാൻ ഉണ്ടായിരുന്നത് കുറ്റ്യാടി യു പി സ്കൂൾ അധ്യാപകനായിരുന്ന ശ്രീ ഗോവിന്ദൻ നമ്പ്യാർ തളിക്കര സ്കൂളിലേക്ക് വരികയും ശ്രീമതി ജാനകി അമ്മ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ സ്കൂളിൽ നിന്ന് വിട്ടുപോവുകയും ചെയ്തു ആ കാലഘട്ടത്തിൽ ഏതൊരു ഗ്രാമീണ പ്രദേശത്തെ പോലെ തളിക്കര യിലും എഴുത്തു പഠിക്കുക എന്നത് അത്ര വലിയ കാര്യമായി കണ്ടിരുന്നില്ല. അൽപ്പം എഴുതാനും കുറച്ചു കണക്കു കൂട്ടാനുള്ള അറിവു കിട്ടിയാൽ ധാരാളമായി എന്ന വിശ്വാസക്കാരായിരുന്നു ഭൂരിഭാഗം ആളുകളും. അധ്യാപകരുടെ പ്രധാന ജോലി കാലത്തുമുതൽ വീടു കയറി ഇറങ്ങി കുട്ടികളെ കൊണ്ടുവന്ന്‌ ഒരു 11 മണിയോടുകൂടി പഠനം തുടങ്ങുക എന്നതായിരുന്നു.

 ഭൗതികസൗകര്യങ്ങൾ

ഏഴു പതിറ്റാണ്ട് മുമ്പുള്ള മലബാറിലെ ഒരു സാധാരണ ഗ്രാമപ്രദേശമായ തളിക്കര 1946 ഒരു വിദ്യാലയം സ്ഥാപിക്കപ്പെടുന്നു. അറിവിനെ അഗ്നിയായും അന്നമായും കൂടെ കൊണ്ടുനടന്ന ഒരു മനുഷ്യൻറെ വിശാലമായ കാഴ്ചപ്പാടിന് ഒരു നേർചിത്രമാണ് വിദ്യാലയം. തളിക്കര എൽപി സ്കൂളിലെ സ്ഥാപന ചരിത്രത്തിൻറെ ഒരു ലഘുവിവരണം ആണിത് മൂരികണ്ടി ഗോവിന്ദൻ നമ്പ്യാർ എന്ന അക്ഷര സ്നേഹിയുടെ സംഭാവനയാണ് തളികരയെന്ന ഗ്രാമത്തിന് സ്വന്തമായി കിട്ടിയ ഈ വിദ്യാലയം. തൊണ്ടും പൂഴിയും ഉപയോഗിച്ചുള്ള നിലത്തെഴുത്തും മണിപ്രവാളവും അമരകോശവും ഒക്കെയുള്ള പതിറ്റാണ്ടുകൾക്ക് മുമ്പുള്ള വിദ്യാഭ്യാസ രീതിയാണിത്. കമ്പ്യൂട്ടറുകളും സ്മാർട്ട് ക്ലാസ് റൂമുകളുമായി ഉള്ള ആധുനിക രീതിയിലേക്ക് പ്രയാണം ചെയ്ത ഒരു കലാലയം... അറിവിൻറെ മഹാത്ഭുതങ്ങളുടെ കടലായിപോലെ നമുക്കിടയിൽ ഗൃഹാതുരത്വത്തിൽ സ്നേഹസ്പർശമായി നിലകൊള്ളുന്നു ഏഴു പതിറ്റാണ്ട് അനുദിന പുരോഗമനങ്ങൾ തലീക്കരയുടെയും പരിസര പരദേശങ്ങളിലുമുള്ള വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ ചെലുത്തിയ സ്വാധീനം ഏറെ വലുതാണ് പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കായിക മേഖലകളിൽ കഴിവ് തെളിയിച്ചവർ പ്രവാസജീവിതത്തിലെ ഊഷ്മളതയിൽ എന്നും ഓർമകളിലെ തണുപ്പായി ഈ കലാലയത്തെ മനസ്സിൽ സൂക്ഷിക്കുന്നു. നൂറുകണക്കിന് പൂർവ്വവിദ്യാർത്ഥികൾ തളിക്കര എൽപി സ്കൂളിനു ഒരു മഷിത്തണ്ടും കുപ്പിവളപ്പൊട്ടുകൾ നാട്ടുമാങ്ങയും അവരുടെയുള്ളിൽ സ്നേഹകൂടാരം ഒരുക്കുന്നുണ്ട് 2010ലാണ് പുതിയകെട്ടിടം വിപുലമായ സൗകര്യവും ഈ വിദ്യാലയത്തിന് കൈവരുന്നത്. അതോടെ ഭൗതിക സാഹചര്യം സബ്ജില്ലാ യിലെ മറ്റ് ഏതു വിദ്യാലയത്തോടും കിടപിടിക്കുന്ന രീതിയിൽ തളിക്കര എൽപി സ്കൂളിലും കൈവന്നു കർമ്മനിരതരായ പുതിയ അധ്യാപകൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിച്ചപ്പോൾ സ്കൂളിൻറെ യശസ്സും വാനോളമുയർന്നു. ഇന്ന് വിശാലവും സൗകര്യപ്രദമായ ക്ലാസ് മുറികൾ എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ശുചിത്വമുള്ള പാചകശാല ആധുനികരീതിയിലുള്ള ശൗചാലയം, ഓഫീസ് റൂം കമ്പ്യൂട്ടർ, മൈക്ക് സെറ്റ്, പ്രൊജക്ടർ ,ലൈബ്രറി, എല്ലാം ഈ പ്രൈമറി വിദ്യാലയത്തിനു സ്വന്തമായുണ്ട്. കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും അവരുടെ കഴിവിനെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്യുന്നു കുട്ടികളുടെ വസ്ത്രധാരണം ശുചിത്വം പെരുമാറ്റം എല്ലാം മികച്ച രീതിയിൽ സംവിധാനം ചെയ്ത് അവരെ മാതൃക പൗരൻമാരാകാനുള്ള ബാലപാഠം നൽകുകയും ചെയ്യുന്നു. വിദ്യാലയത്തിലെ ദൈനംദിനപ്രവർത്തന ങ്ങളിൽ കാര്യക്ഷമമായ ഇടപെടലുകളും നിർദ്ദേശവും നൽകി കർമ്മനിരതരായ പിടിഎയും ഇവിടെ പ്രവർത്തിക്കുന്നു...

 പാഠ്യേതര പ്രവർത്തനങ്ങൾ
 സ്കൂളിലെ മുൻ അദ്ധ്യാപകർ
  1. ടി പി കൃഷ്ണൻ
  2. ഇ വിജയൻ
  3. സതി
  4. സലാഹുദ്ദീൻ
  5. കെപി. സുപ്പി
  6. ഇ. അബ്ദുൽ അസീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. അമ്മദ് കുഞ്ഞിക്കണ്ടി


  പൂർവ്വ വിദ്യാർത്ഥികളുടെ സൃഷ്ടികൾ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ഭാഗമായി സ്കൂളിൽ പുറത്തിറക്കിയ സോവനീർ






 മൺമറഞ്ഞ അധ്യാപകർ
സ്ഥാപക മാനേജരും പൂർവ്വകാല അധ്യാപകരും
  • കുഞ്ഞികൃഷ്ണൻ നമ്പ്യാർ കോഴി.തോട്ടത്തിൽ
  • മൂരികണ്ടി ഗോവിന്ദൻ നമ്പ്യാർ
  • കെ എം അപ്പുക്കുട്ടി മാരാർ കുഞ്ഞുമഠത്തിൽ
  • കെട്ടി കുഞ്ഞബ്ദുല്ല മാസ്റ്റർ കുളങ്ങരത്താഴ
  • കെ എം ഗോവിന്ദകുറുപ്പ് കിഴക്കയിൽമീത്തൽ
  • നാരായണി ടീച്ചർ മൂരികണ്ടി
  • ത്രേസ്യാമ്മ ജോർജ്
  • പികെ പാർവതി ടീച്ചർ കല്ലുംപുറത്ത്
  • ലക്ഷ്മിക്കുട്ടി ടീച്ചർ തൂവാട്ട്‌


fobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു.

|} {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}


"https://schoolwiki.in/index.php?title=എൽ_പി_എസ്_തളീക്കര&oldid=440255" എന്ന താളിൽനിന്ന് ശേഖരിച്ചത്