ആദ്യാക്ഷരമുറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
വി.പി കുഞ്ഞബ്ദുല്ല മാസ്റ്റർ

ഞാൻ ആദ്യാക്ഷരം കുറിച്ച സരസ്വതി ക്ഷേത്രം .തളിക്കര എൽ പി സ്കൂൾ. ആഓർമ്മകൾ എത്ര മധുരതരം!ആരുടെയും ജീവിതത്തിലും മറക്കാനാവാത്ത കാലം.എത്രയെത്ര കുട്ടുകാർ! എത്രയെത്ര അനുഭവങ്ങൾ! ആരെല്ലാം പിന്നീട് ആരായി തീർന്നാലും അതിൻറെ പിന്നിൽ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകരുടെ സ്വാധീനം കാണാം... എനിക്ക് മറക്കാനാവില്ല പാർവതി ടീച്ചറെ, കുറുപ്പുസാറിനെ ,ത്രേസ്യാമ്മ ടീച്ചറെ ,വിജയൻ മാഷിനെ, നാരായണി ടീച്ചർ ഒന്നാം ക്ലാസിലെ ഓലചിന്തിച്ചിരുന്ന് ബാലപാഠം കുറിച്ച ഓർമ്മകൾ...കല്യാണി അമ്മയുടെ റവയും പാലും അത്രത്തോളം രുചിയുള്ള വിഭവം ഇന്നും അനുഭവപ്പെടുന്നില്ല...ഇന്ത്യയുടെ ഭൂപടം വരച്ച്. സംസ്ഥാനങ്ങൾ അടയാളപ്പെടുത്താൻ പഠിപ്പിച്ച കുറുപ്പുസാറിന്റെ ക്ലാസ് മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്. അധ്യാപക-വിദ്യാർഥി ബന്ധത്തിൽ ഉപരി ലഭിച്ച സ്നേഹവും വാത്സല്യവും പിൽക്കാലത്തുള്ള വളർച്ചയിൽ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. മോനേ പഠിപ്പിക്കണം അവന് ബുദ്ധിയുണ്ട്. പിതാവ്നോട് വീട്ടിൽ വന്നു പാർവതി ടീച്ചർ പറഞ്ഞത് എനിക്ക് നൽകിയ പ്രചോദനമാണ്. എന്നെ ഞാനാക്കിയത് ഞാൻ കടപ്പെട്ടിരിക്കുന്നു എൻറെ അധ്യാപകരോട്....

പുതിയ തലമുറയോട്

പവിത്രമാക്കുന്ന ആ ബന്ധം, അധ്യാപകരോടും രക്ഷിതാക്കളോടും കാണിക്കുന്ന ബന്ധം, തിരിച്ചു ലഭിക്കുന്ന സ്നേഹവായ്പ്, നിങ്ങളതിനെ ഭാഗ്യം എന്ന് വിളിച്ചോളൂ.. ഞാനതിനെ ആത്മാർത്ഥമായി ദൈവിക സ്പർശം എന്ന് വിളിക്കും.

അപചയം നേരിടുന്ന അധ്യാപനം:

ഏതൊരാളുടെയും ജീവിതത്തെ ഏറെ സ്വാധീനിച്ച ഒരു അധ്യാപകൻ ഉണ്ടാകും. ഒരാളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവവും വിദ്യാഭ്യാസ കാലഘട്ടം ആയിരിക്കും. പ്രത്യേകിച്ചും സ്കൂൾ വിദ്യാഭ്യാസം. എന്നാൽ അധ്യാപനവും വിദ്യാഭ്യാസമേഖലയും വല്ലാത്തൊരു അപചയത്തിന്റെ വക്കിലാണെന്ന് വിചക്ഷണരൂടെ ശ്രദ്ധയിൽ ഗൗരവത്തിൽ പറഞ്ഞിട്ടില്ല എന്നത് ആശങ്കയുളവാക്കുന്നു. ക്ലാസിലെ കുട്ടികളെ സ്വന്തം മക്കളെപ്പോലെ കരുതി അവരെ നേർവഴിക്കു നടത്താൻ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്ന ഗുരു ഇന്ന് ഓർമ്മകളിൽ മാത്രം.. അത്തരം സന്ദർഭങ്ങളിൽ ഗുരുവിനെ ഭയമാണെന്ന് ചൈല്ഡ് ലൈനിനെ, ബാലാവകാശ കമ്മീഷനെ.. തൻറെ കുട്ടിയുടെ പരാതി മാത്രം മുഖവിലക്കെടുത്ത് അധ്യാപകനെതിരെ വാളോങ്ങുന്ന രക്ഷിതാവ്‌.. ഇവിടെ നഷ്ടപ്പെട്ടു പോകുന്നത് പഴയ ഗുരുശിഷ്യ ബന്ധമാണ് ഗുരു ആത്മാവ് നഷ്ടപ്പെട്ട ഒരു തൊഴിലാളി മാത്രമായി മാറുന്നു ഇത് ന്യൂജനറേഷനിൽ ഉണ്ടാകുന്ന സാംസ്കാരിക ശൂന്യതയുടെ ആഴം കൂട്ടുന്നു.തൻറെ ക്ലാസ്സിലെ കുട്ടികൾ പരസ്യമായി മദ്യപിച്ചതിന് ശാസിച്ച അധ്യാപകൻ കോടതി കയറേണ്ടി വന്ന അവസ്ഥ എത്ര ഭയാനകമാണ്.?

മാറണം ഈ അവസ്ഥ.. തൻറെ കുട്ടികളെ നേർവഴിക്ക് നയിക്കുന്നതിന് വേണ്ടിവന്നാൽ തല്ലാനും ശാസിക്കാനും ഗുരുവിനെ അവകാശമുണ്ടെന്ന ബോധ്യമുണ്ടാകണം. മാതാ പിതാ ഗുരു ദൈവം എന്ന സംസ്കൃതിക്ക് അപചയം വന്നുകൂടാ. അതുണ്ടാക്കുന്ന പ്രത്യാഘാതം ഭയാനകമായിരിക്കും. കേവലം പാഠപുസ്തകം കൊണ്ടുമാത്രം സാംസ്കാരിക സമ്പന്നത ഉണ്ടാവില്ല. നന്മയുടെയും മൂല്യത്തിന്റെയും സ്പർശനം ഉണ്ടാവണം. ഇല്ലെങ്കിൽ ആത്മാവ് നഷ്ടപ്പെട്ട കാട്ടിക്കൂട്ടലുകളായി വിദ്യാഭ്യാസം മാറും. തൻറെ മുന്നിലിരിക്കുന്ന കുട്ടികൾ തൻറെ മക്കളാണെന്ന് കണ്ടു മൂല്യവത്തായ ജ്ഞാനം അവരിൽ സന്നിവേശിപ്പിക്കാൻ ആത്മവിശ്വാസവും അർപ്പണബോധവുമുള്ള ഗുരുവും എല്ലാ അർത്ഥത്തിലും തൻറെ വഴികാട്ടിയായി ഗുരുവിനെ കാണുന്ന വിദ്യാർത്ഥിയും തന്റെ മക്കളുടെ വളർച്ചയിൽ അധ്യാപകരുടെ പങ്ക് തിരിച്ചറിയുന്ന രക്ഷിതാവുമായി നാം മാറണം. അവിടെ സാങ്കേതികതയും നിയമത്തിൻറെയും തൂങ്ങി നിൽക്കരുത്. നമ്മുടെ സരസ്വതി ക്ഷേത്രങ്ങൾ നന്മയുടെ പൊതു ഇടങ്ങൾ ആയി മാറണം പരമത സൗഹൃദത്തിൻറെയും സ്നേഹത്തിൻറെ പങ്കുവെക്കളിന്റെയും അകത്തളങ്ങൾ വിദ്യാലയങ്ങളിൽ സൃഷ്ടിക്കപ്പെടണം.

"https://schoolwiki.in/index.php?title=ആദ്യാക്ഷരമുറ്റം&oldid=440103" എന്ന താളിൽനിന്ന് ശേഖരിച്ചത്