കൃഷി ജീവനത്തിന്റെ അനിവാര്യത
ചെറുപ്പത്തിലെ നെൽകൃഷിയും കളവും ചതിയും ഒക്കെ കണ്ടു വളർന്ന ഒരു ബാല്യമായിരുന്നു എൻറെ അന്നൊന്നും കൃഷിയോട് വലിയ ആഭിമുഖ്യം അന്നും എനിക്ക് തോന്നിയിരുന്നില്ല കോളേജ് വിദ്യാഭ്യാസത്തിനു ശേഷം പ്രവാസജീവിതത്തിനു ശേഷം ആണ് യാദൃശ്ചികമായി കാർഷികമേഖല എന്നെ സ്വാധീനിച്ചത് പ്രകൃതിയുടെയും മണ്ണിനെയും സംരക്ഷണവും മൂല്യവും �� പലപ്പോഴായി അറിയാതെ എന്നിലുണ്ടാക്കിയ സ്വാധീനമാണ് കൃഷി ഉപജീവനത്തിന് തിരഞ്ഞെടുക്കാൻ പ്രേരണയായതെന്ന് പറയാം വയനാട്ടിൽ ��ൽ 8 ഹെക്ടർ തരിശു ഭൂമിയിൽ തേയില കൃഷി എന്ന ആശയം ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞപ്പോൾ ഈ മേഖല എനിക്ക് വഴങ്ങുമെന്ന് എന്ന് തിരിച്ചറിവുണ്ടായി കായക്കൊടി ഗ്രാമപഞ്ചായത്തിൽ തന്നെ തേയില കൃഷി ചെയ്യുന്ന കർഷകർ വേറെയില്ലെന്നാണ് എൻറെ അറിവ് കൂലിയിനത്തിൽ വർദ്ധനവ് മേഖലയിലെ വിദഗ്ധർ തൊഴിലാളികൾക്കുള്ള ക്ഷാമം എന്നിവ നമുക്കുണ്ട്. ഒരുപക്ഷേ �� കേരളത്തിലെ നെൽകൃഷിയുടെ 90% ഇല്ലാതായ ഈ കാരണം ഉണ്ടായിരിക്കാം�� പാടശേഖരങ്ങൾ നികത്തി എപ്പോഴും ജലസ്രോതസ്സുകൾ അനുദിനം നഷ്ടപ്പെടുന്നതും ഒക്കെ കേരളത്തിലെ നെൽകൃഷിക്കും മറ്റു കൃഷികൾക്കും വിപരീതമായി തീർന്നിട്ടുണ്ട്. തേയില കൃഷി ലാഭകരമായി കൊണ്ടുപോകാൻ കഴിഞ്ഞു എങ്കിലും ഇന്ന് വിപണിയിൽ മത്സരം പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട് എന്ന് പറയാതെ വയ്യ. വയനാട് ജില്ലയിലെ കോറോം എന്ന പ്രദേശത്ത് ഉദ്ദേശം അയ്യായിരത്തോളം വാഴകളും കളിക്കിടയിൽ ആയിരം വാഴകളും ഇപ്പോൾ കൃഷിചെയ്തുവരുന്ന എനിക്ക് തൊഴിലാളിക്ഷാമം കൂലി വർദ്ധനവ് എന്നിവ ബാധിക്കുന്നുണ്ട്. കോഴിക്കോട് തുടങ്ങിയവയും കൃഷിയിടത്തിൽ ഉൾപ്പെടുത്തി ഒരു മിക്സഡ് കാർഷിക രീതിയാണ് ഞാൻ അവലംബിക്കുന്നത് ��ുന്നത് വൈറ്റ് കോളർ ജോലികൾ കൊണ്ടോ കച്ചവടങ്ങൾ കൊണ്ട് നിർമ്മാണ മേഖലകൾ കൊണ്ട് ഭക്ഷണത്തിനുവേണ്ടി ഉൽപ്പാദനം ഉണ്ടാക്കാൻ നമുക്ക് കഴിയുന്നില്ല. വിതക്കുക കൊയ്യുക ഭക്ഷിക്കുക എന്ന അടിസ്ഥാന പ്രമാണം അവലംബിക്കേണ്ടത് അനിവാര്യത ഓരോരുത്തരും തിരിച്ചറിഞ്ഞു കാർഷികമേഖല ഓരോരുത്തരും ശ്രമിക്കണം എന്നാണ് എൻറെ എളിയ അഭിപ്രായം
സി കെ സുലൈമാൻ
പൂർവ്വവിദ്യാർത്ഥി, തളിക്കര എൽ പി സ്കൂൾ