രണ്ടാം ക്ലാസുകാരന്റെ സ്വപ്ന വൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ടാം ക്ലാസ്സുകാരന്റെ സ്വപ്ന വൃക്ഷം

ഒരുപക്ഷേ സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ് ഇത്. എട്ട് വർഷം മുമ്പ് സ്കൂളിലെ രണ്ടാം ക്ലാസിൽ വൃക്ഷത്തിൻറെ മഹിമയും അതിൻറെ പാരിസ്ഥിതിക മേന്മയുടെയും അവസ്ഥകൾ വിവരിച്ച ക്ലാസ്സിൽ ശ്രദ്ധയോടെ ക്ലാസ് കേട്ടുകൊണ്ടിരിക്കുന്ന കുട്ടികൾക്കിടയിലെ നസീം സ്വബാഹ്‌ എന്ന കൂട്ടുകാരൻ ക്ലാസ്സിൽ നിന്നും നേടിയ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് വീട്ടുപറമ്പിൽ ഒരു പ്ലാവിൻ തൈ നടുകയും ഇന്ന് കുറ്റിയാടി ഗവൺമെൻറ് ഹൈസ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്ന ആ കുട്ടി, ഞാൻ എട്ടുവർഷം മുമ്പ് നട്ട പ്ലാവിലെ പഴുത്ത ചക്ക തിന്നാൻ പൂർവ്വ വിദ്യാലയമായ തളിക്കര എൽപി സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും അവൻറെ വീട്ടിലേക്ക് ക്ഷണിച്ചു. ക്ലാസ്സ് നിന്നും ഉൾക്കൊണ്ട് പ്രചോദനം എട്ടുവർഷക്കാലം കൂടെ കൊണ്ടുനടന്ന ഒരു കൊച്ചു കുട്ടിയുടെ പ്രശംസനീയമായ നിലയിലേക്ക് കാര്യങ്ങൾ ശ്രദ്ധയാകർഷിക്കുകയും ചെയ്തു പാരിസ്ഥിതിക പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന പ്രകൃതിയെ അറിയാതെ പോകുന്ന പുതുതലമുറയ്ക്ക് ഈ കുട്ടി മാതൃകയാവുകയാണ് ഈ വിദ്യാലയത്തിന് മികവിൽ ഈ വിദ്യാർത്ഥിയും പകരക്കാരനില്ലാത്ത ഒരു സാന്നിധ്യം ആകുന്നു എന്നത് അഭിമാനാർഹമാണ്