നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/History

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ ഇന്നലകളിലേക്ക് ഒരു എത്തി നോട്ടം

സ്കൂള് മാനേജറും ഹെഡ്മാസ്റ്ററുമായ നാരായണന് മേനോന് യാത്രയയപ്പ് ഫോട്ടോ, പുറകില് പഴയ ഓല മേഞ്ഞ സ്കൂള് കെട്ടിടം

ചില അപൂര് വ്വ ചിത്രങ്ങളിലൂടെ

രാമന് കുട്ടി നായര് (ഇടത് ആദ്യത്തേത്)
രാമന് കുട്ടി മാഷ്
ഗോപി മാഷ്, രവി മാഷ്
ഇടത്തു നിന്ന് ടി കെ പാത്തുമ്മ ടീച്ചര്, പുഷ്പവല്ലി ടീച്ചര്, ഗംഗാധരന് മാസ്റ്റര്, മണി മാസ്റ്റര്, രാമന് കുട്ടി മാഷ്, കുട്ടിശങ്കരന് മാഷ്, മൂസ മാഷ്, ഹരിലാല് മാഷ്, രാധാമണി ടീച്ചര്, സരസ്വതി ടീച്ചര്, പത്മിനി ടീച്ചര്, ബിയാട്രീസ് കമലാ ബായി ടീച്ചര്
ടി കെ പാത്തുമ്മ ടീച്ചര്, പുഷ്പവല്ലി ടീച്ചര്, ഗംഗാധരന് മാസ്റ്റര്, മണി മാസ്റ്റര്, രാമന് കുട്ടി മാഷ്, കുട്ടിശങ്കരന് മാഷ്, മൂസ മാഷ്, ഹരിലാല് മാഷ്, രാധാമണി ടീച്ചര്, സരസ്വതി ടീച്ചര്, പത്മിനി ടീച്ചര്, ബിയാട്രീസ് കമലാ ബായി ടീച്ചര്
(ഇടത് മുകളില്)പുരുഷോത്തമന് മാഷ്, മൂസ മാഷ്, കൃഷ്ണന് മാഷ്, കുട്ടിശങ്കരന് മാഷ്, രാമന്കുട്ടി മാഷ്, ഗംഗാധരന് മാഷ്, ഹരിലാല് മാഷ്, ഗോപി മാഷ്, (ഇടത് താഴെ) ബിയാട്രീസ് കമലാ ബായി ടീച്ചര്, രാധാമണി ടീച്ചര്, കുറുപ്പ് മാഷ്(മണ്ണൂര്), കുറുപ്പ് മാഷ് (തേഞ്ഞിപ്പാലം), നാരയണന് മേനോന്, കുഞ്ഞുണ്ണി മാഷ്, പത്മിനി ടീച്ചര്, പുഷ്പവല്ലി ടീച്ചര്
കമലാ ബായി ടീച്ചര് ക്ക് സ്കൂളിനു പുറകിലെ അംഗനവാടി കമ്മിറ്റി യായ മഹിളാ സമാജം നല്കിയ യാത്രയപ്പ്, സൌദേടത്തി സമീപം



17524 SCHOOL PHOTO
17524 SCHOOL PHOTO
17524 SCHOOL PHOTO
17524 SCHOOL PHOTO 49
17524 SCHOOL PHOTO
17524 SCHOOL PHOTO
17524 SCHOOL PHOTO

ഫറോക്ക്

കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് ഫറോക്ക്. കോഴിക്കോടിന്റെ തെക്കുവശത്തായി ചാലിയാർ പുഴയോടു ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും (കടലുണ്ടിപ്പുഴയുടെ ഭാഗം) കിഴക്ക് രാമനാട്ടുകര ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ. ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായി മാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് (പറവൻമാർ എന്ന ഒരു വിഭാഗം ഇവിടെ താമസിച്ചിരുന്നു) എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു. ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്. ടിപ്പുവിന്റെ പടയോട്ട കാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻ പ്രദേശമായിരുന്നു. ടിപ്പു സുൽത്താൻ മലബാർ കീഴടക്കിയതിനു ശേഷം ഫറോക്കിനെ മലബാറിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ടിപ്പുവിന്റെ ഒളിത്താവളമായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും നിർമ്മിച്ചു. എന്നാൽ ഇവിടം ആൾ താമസം കുറവായതിനാലും എത്തിച്ചേരാൻ ബുദ്ധിമുട്ടിയത് കൊണ്ടും മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ബന്ധിപ്പിച്ചു. കൂടാതെ ഇവിടെ വന്ന് താമസിക്കാൻ വേണ്ടി ടിപ്പു കോഴിക്കോട്ടു നിന്ന് ആളുകളെയും കൊണ്ട് വന്നു. പക്ഷെ ടിപ്പു സുൽത്താൻ മൈസൂരിലേക്ക് മടങ്ങി പോയപ്പോൾ ഇവർ തിരിച്ച് പോവുകയും ചെയ്തു.

ഫാറൂഖാബാദ്

ചാലിയാർ പുഴ കടലിന്റെ ഹൃദയത്തിലേക്ക് ഒഴുകുമ്പോൾ അതിന്റെ ഓരത്ത് ലോകാരംഭം തൊട്ടുതന്നെ ഫറോക്കുണ്ടായിരുന്നു. അന്നതിന്റെ പേര് എന്തായിരുന്നുവെന്ന് ചരിത്രത്തിനുപോലും ഓർമയില്ല. പിന്നീട് ഫാറൂഖാബാദ് എന്ന പേരിട്ടത് ടിപ്പുസുൽത്താനാണെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ഫറൂഖ് എന്നായി മാറി. എന്നാൽ പറവൻമുക്ക്(പറവൻമാർ എന്ന ഒരുവിഭാഗം ഇവിടെ താമസിച്ചിരുന്നുവെത്രെ.) ഇതിൽ നിന്നാണ് ഫറോക്ക് എന്ന് രൂപം കൊണ്ടതെന്നും അഭിപ്രായമുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻപ്രദേശമായിരുന്നു. ടിപ്പു മലബാർ കീഴടക്കി ഫറോക്കിനെ മലബാറിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ഒളിത്താവളമായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും നിർമിച്ചു. എന്നാൽ ആൾ താമസം കുറവായിരുന്നു. എത്തിച്ചേരാൻ വലിയ പ്രയാസവുമായി. അതുകൊണ്ട് മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ടിപ്പു ബന്ധിപ്പിച്ചു. മലബാറിൽ ഗതാഗത്തിനായി റോഡ് എന്ന ആശയം മുന്നോട്ടുവെച്ചതും അവ ഒട്ടുമുക്കാലും പ്രാവർത്തികമാക്കിയതും ടിപ്പുവാണ്. അന്ന് ഫറോക്കിൽ വന്ന് താമസിക്കാൻ ടിപ്പു കോഴിക്കോട്ടുനിന്ന് ആളുകളെയും കൊണ്ടുവരികയായിരുന്നു. പക്ഷെ ടിപ്പു മൈസൂരിലേക്ക് മടങ്ങിയപ്പോൾ ഇവരൊക്കെ തിരിച്ച് പോവുകയും ചെയ്തു. അതിൽ പിന്നെയാവണം ഈ പ്രദേശവും ജനവാസ കേന്ദ്രമായി തളിർത്തത്. ഇവിടെ മനുഷ്യവാസം പെരുത്തത്. ഇന്നത് ഈ രൂപത്തിലേക്ക് വികസിച്ചു. കോഴിക്കോട്‌നഗരത്തിന്റെ തെക്കുവശത്തായി ചാലിയാർ പുഴയുടെ ഇടനെഞ്ചിൽ ഈപ്രദേശത്തോട് ചേർന്നാണ് നല്ലൂർ എന്ന ഗ്രാമവും സ്ഥിതി ചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക്‌വടക്കുമ്പാട് പുഴയും(കടലുണ്ടിപ്പുഴയുടെ ഭാഗം)കിഴക്ക് രാമനാട്ടുകരയും പടിഞ്ഞാറ് ചാലിയാർ പുഴയുമാണ് ഫറോക്കിന്റെ അതിർത്തികൾ. പഴയ ഗ്രാമപഞ്ചായത്തിനിന്ന് നഗരസഭയുടെ മുഖവും മൊഞ്ചുമാണ്. ഇവിടുത്തെ പ്രധാന വ്യവസായം ഓടായിരുന്നു. ഇന്നത് അതിജീവനത്തിന്റെ വഴിതേടുമ്പോഴും ഈ പ്രദേശത്തിന്റെ ഗരിമക്ക് ആ ഓടുവ്യവസായത്തിന്റെ ഇന്നലെകളെ ഓർത്തേ മതിയാകൂ. കളിമണ്ണിൽ ചവിട്ടി കുഴച്ചുണ്ടാക്കിയ ചരിത്രത്തോടൊപ്പം തന്നെയാവണം നല്ലൂരിലെ ഈ അക്ഷരമുറ്റത്തും കുരുന്നുകൾ ഹരിശ്രീ കുറിച്ചു തുടങ്ങിയത്. ഇന്നിപ്പോൾ തലമുറകളെ അക്ഷരങ്ങളുടെ അന്നമൂട്ടിയ വൈജ്ഞാനിക കലാശാലയാണത്. ഈ കലാലയ മുറ്റത്ത് ഒരു നൂറ്റാണ്ടിന്റെ ചരിത്രം വീണുറങ്ങുന്നു. തലമുറകളുടെ കാൽപ്പാടുകൾ ആ മണ്ണിൽ പുതഞ്ഞ് കിടക്കുന്നു. എടുത്തുപറയാൻ മികവും ഉയർത്തിക്കാട്ടേണ്ട തികവുകളും ഒട്ടേറെ.

വിദ്യാലയത്തിന്റെ ആരംഭം

1932നു മുന്പ് തന്നെ തലശ്ശേരി സ്വദേശി ആയ ശ്രി കൃഷ്ണൻ മാസ്റ്റർ ഈ വിദ്യാലയത്തിനു അടിത്തറ പാകിയിട്ടുണ്ട്. 1932 ലാണ് അംഗീകാരം ലഭിക്കുന്നത് . ആദ്യ കാലത്ത് ഹിന്ദു മുസ്ലിം ഗേൾസ്‌ സ്കൂൾ എന്നായിരുന്നു പേര്. പിന്നീട് 1934 മുതല് നാരായണൻ മേനോൻ എന്ന വ്യക്തിക്ക് കൈ മാറുകയും അദ്ദേഹം സ്ഥാപനത്തിന് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. നാരായണ മേനോൻറെ മരണ ശേഷം മകൻ ശശിധരൻ മാനേജ്‌മന്റ്‌ ഏറ്റെടുക്കുകയുണ്ടായി. അദ്ദേഹം കൊടിയത്തൂർ സ്വദേശിയായ ടി കെ മുഹമ്മദ്‌ ഹാജി എന്നവർക്ക് സ്ഥാപനം കൈ മാറി. 2007 ൽ ടി കെ മുഹമ്മദ്‌ ഹാജി മാനേജ്‌മന്റ്‌ സ്കൂളിലെ പൂർവ അധ്യാപകനായ ടി മൂസ മാസ്റർ ക്ക് നൽകുകയുണ്ടായി. 2016 മെയ്‌ 31 നു മാനേജർ ആയിരിക്കെ ടി മൂസ മാസ്റ്റർ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂർവ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചർ മാനേജറായി

ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ

1932ൽ തലശ്ശേരിയിലെ കൃഷ്ണൻ മാസ്റ്ററാണ് ഈ അക്ഷരവിളക്കിന്റെ ശിൽപി. അന്ന് പെൺകുട്ടികളെ പഠിപ്പിക്കാനായി മാത്രം ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ അഞ്ചുവരെ ഉണ്ടായിരുന്നു. ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ എന്നായിരുന്നു ആദ്യകാലത്തെ പേര്. പഠനത്തോടൊപ്പം നൂലു നൂൽപ്പും പഠിപ്പിച്ചു. അതിന് ശേഷം സ്‌കൂൾ നാരായണൻ മാസ്റ്ററുടെ ഉടമസ്ഥതയിലായി. അദ്ദേഹം സ്ഥാപനത്തിന് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. ഒന്നുമുതൽ നാലാം ക്ലാസുവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകി.

ശശിധരന് മാനേജറാവുന്നു

നാരായണൻ മാസ്റ്ററുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശശിധരനായിരുന്നു മാനേജർ. കുറച്ചു വർഷങ്ങൾക്ക് ശേഷം അദ്ദേഹം ടി.കെ. മുഹമ്മദ് ഹാജിക്ക് സ്‌കൂൾ കൈമാറി. സാമൂഹികപ്രതിബദ്ധതക്കപ്പുറം വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല. അക്ഷരസ്‌നേഹത്തിനും നാട്ടുനന്മയ്ക്കും അപ്പുറം സാമ്പത്തിക ബാധ്യതയല്ലാതെ വിദ്യാലയം അവർക്കൊന്നും മടക്കി നൽകിയില്ല. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടിയ ഭൂതകാലം. അധ്യാപകക്ഷാമവും വിദ്യാഭ്യാസത്തോടുള്ള സാമൂഹികമുഖംതിരിക്കലും എല്ലാം ഈ പിന്നാക്കാവസ്ഥയെ ഊട്ടി വളർത്തി. ടി.കെ.മുഹമ്മദ് ഹാജിയിൽ നിന്ന് ടി. മൂസ മാസ്റ്റർ സ്‌കൂളിന്റെ അധികാരം ഏൽക്കുമ്പോഴും സ്ഥിതി മറിച്ചല്ല. സ്‌കൂൾ നിലനിർത്തികൊണ്ടുപോകാൻ അദ്ദേഹം ഏറെ പ്രയാസപ്പെട്ടു.

ടി മൂസമാസ്റ്റര് മാനേജ്മെന്റ് ഏറ്റെടുത്തു

. സ്‌കൂളിലെ കേവലം ഒരറബി അധ്യാപകന് ഈ പ്രതിസന്ധികളെ നീന്തിക്കടക്കാൻ ഇച്ഛാശക്തിമാത്രമായിരുന്നു കൈമുതൽ. പെരുമഴ പെയ്ത എത്രയോ ജൂൺ മാസങ്ങളിൽ ആശങ്കയോടെ ഈ സ്‌കൂൾ മുറ്റത്തേക്ക് കയറിവന്ന കുരുന്നുകളൊക്കെ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പുതിയ സ്വപ്നവും തുന്നിച്ചേർത്ത് ജീവിക്കുന്നു. അറവിന്റെ പുതിയ വെളിച്ചങ്ങൾതേടാനുള്ള ആദ്യ പാഠശാലയെ അവരൊക്കെ നന്ദിയോടെ സ്മരിക്കുന്നു. പലപ്പോഴും ഓർമകൾ ഓടിക്കളിക്കുന്ന സ്‌കൂൾ മുറ്റത്തേക്ക് കയറി വരുന്നു. അന്നവർക്ക് വർണക്കുടയുണ്ടായിരുന്നില്ല. പുത്തനുടുപ്പുണ്ടായിരുന്നില്ല. പ്രവേശനോത്സവവും ഒരുക്കിയിരുന്നില്ല. നവാഗതർക്ക് മധുരം വിളമ്പിയിരുന്നില്ല. സ്വീകരിക്കാനും യാത്രയാക്കാനും ആരുമെത്തിയിരുന്നില്ല. എന്നിട്ടും അങ്ങനെ കടന്നുപോയ എത്രയോ തലമുറകൾ തങ്ങളുടെ ബാല്യം പങ്കിട്ടെടുത്ത ക്ലാസ് മുറികളിൽ വീണ്ടുമെത്തി. ആ സന്തോഷച്ചിരി ഈ മുറ്റത്ത് പരതിയാൽ ഇപ്പോഴും കണ്ടെടുക്കാനാവും. അവയ്ക്ക് വെള്ളവും വളവും പകർന്ന് നട്ടുനനച്ചത് മൂസ മാസ്റ്റർ എന്ന വലിയ മനുഷ്യനായിരുന്നു. ആത്മാർഥതയുടെയും സേവന തത്പരതയുടെയും മികച്ച ഉദാഹരണമായിരുന്നു അദ്ദേഹം. വിദ്യാർഥികളെ പ്രത്യേകം ശ്രദ്ധിച്ചു. പഠനകാര്യങ്ങളിൽ മാത്രമല്ല സ്‌കൂളിനെ പരിപാലിച്ചു. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തി. അദ്ദേഹത്തോട് നാട്ടുകാർക്ക് ബഹുമാനമായിരുന്നു. അധ്യാപകർക്ക് വലിയ മതിപ്പായിരുന്നു. കുട്ടികൾക്ക് ഭയം കലർന്ന ആദരവായിരുന്നു. മൂസ മാസ്റ്റർ സേവനപാത സ്‌കൂളിൽ മാത്രമൊതുക്കിയില്ല. ശുഭപ്രതീക്ഷയുമായി, പ്രസന്നമായ മുഖ ഭാവത്തോടെ ആൾക്കൂട്ടങ്ങൾക്കിടയിൽ ഒരാളായി അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നു. ഇനിയും കുറച്ച് കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ജീവിച്ചിരിക്കുന്നവരെകൊണ്ടൊക്കെ പറയിപ്പിച്ചദ്ദേഹം 2016 മെയ് 31 ന് കണ്ണടച്ചപ്പോൾ നമുക്ക് നഷ്ടമായത് ജീവസ്പന്ദനമായിരുന്നു. 2016 മെയ്‌ 31 നു മാനേജർ ആയിരിക്കെ ടി മൂസ മാസ്റ്റർ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂർവ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചർ മാനേജർ ആയി ചില വിളക്കുകൾ അങ്ങനെയാണ്. വെളിച്ചം പരത്താനാകുക കുറഞ്ഞ നാളത്തേക്ക് മാത്രമാകും. എത്രകാലം വെളിച്ചം പകർന്നുഎന്നതിലല്ല പകർന്ന കാലയളവിൽ എത്രപേർക്കതിൽ നിന്ന് ഇരുട്ടിനെയകറ്റാനായി എന്നതിലാണ് കാര്യം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ, രാഷ്ട്രീയത്തിൽ, എല്ലായിടത്തും അദ്ദേഹം നിറഞ്ഞുനിന്നു. എല്ലായിടത്തും അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു. പ്രദേശത്തെ കുട്ടികൾക്ക് അക്ഷരങ്ങളെ അറിയാനുള്ള അവസരമില്ലാതാക്കിയാൽ അത് തലമുറകളോട് ചെയ്യുന്ന അനീതിയാകുമെന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ഈ അക്ഷര വിളക്കിനെ കെടാതെ കാത്തത്. ഇപ്പോൾ ആ ചുമതല മൂസ മാസ്റ്ററുടെ ഭാര്യ പാത്തുമ്മ ടീച്ചറുടെ കൈകളിലാണ്. ഒപ്പം നമ്മുടേയും. ആ കൈകൾക്ക് കരുത്തു പകരാൻ നമുക്ക് ഒത്തുചേരാം. കാരണം അത് നമ്മുടെ നാടിന്റെ വെളിച്ചമാണല്ലോ. വരാനിരിക്കുന്ന തലമുറകളുടേയും.

മാതൃകകളുമായി മണി മാഷ്

17524 SCHOOL PHOTO

ഈ വിദ്യാലയത്തിലെ അധ്യാപികയായി ഞാൻ എത്തിയ കാലം. ഇവിടെ അധ്യാപകരെല്ലാം സമീപ പ്രദേശത്തു നിന്ന് നടന്നു വരുന്നവരായിരുന്നു. അവർക്കിടയിൽ നിന്ന് വിഭിന്നനായി സൈക്കിൽ ചവട്ടി വരുന്ന കൊയിലാണ്ടിക്കാരനായ മണി മാസ്റ്റർ തികച്ചും വ്യത്യസ്തനായി. കുറേക്കാലം ഒന്നാം ക്ലാസിലെ അധ്യാപകനായിരുന്നു അദ്ദേഹം.തന്റെ മുമ്പിലിരിക്കുന്ന ഓരോ കുട്ടിയേയും സ്വന്തം മക്കളെപോലെ കരുതാനാകാത്തവർക്ക് അധ്യാപകനാകാനുള്ള യോഗ്യതയില്ലെന്ന വാക്കിനെ അദ്ദേഹം അന്വർഥമാക്കി. അമ്മമാരുടെ കൈകളിൽ നിന്ന് സ്‌കൂളിൽ എത്തുന്ന കുട്ടികൾക്ക് സ്‌കൂളുമായി ഇണങ്ങാൻ കുറച്ചു സമയമെടുക്കുമല്ലോ. ആദ്യത്തെ അപരിചിതത്വം. ആദ്യത്തെ അമ്പരപ്പ്, എല്ലാം ഒന്നു പരിചയപ്പെട്ടുവരുന്നതുവരെയുള്ള അനിശ്ചിതത്വമാണത്. ഈ സമയം മുതലേ മാഷ് കുട്ടികളുടെ കളിക്കൂട്ടുകാരനായി. അവരെ പിതൃതുല്യം സ്‌നേഹിച്ചു. അലമുറയിട്ടുകരയുന്ന കുട്ടികളെ ചേർത്തുപിടിച്ചു. തൊട്ടും തലോടിയും അവരുടെ മനസ് വായിച്ചു. രണ്ടു മക്കളേയും ഈ ിദ്യാലയത്തിൽ ചേർത്തു സ്‌കൂളിനോടുള്ള ആഭിമുഖ്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു.പൂർവവിദ്യാർഥികളുടെ കണ്ണിൽ നിന്ന് വായിച്ചെടുക്കാം കുട്ടികളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം. അവരുടെ മനസ് പറയുമായിരുന്നു ഗുരുശിഷ്യ ബന്ധത്തിന്റെ ആഴവും പരപ്പും. ക്ലാസിലും ഈ വ്യത്യസ്തത മാഷ് നിലനിർത്തി. കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു. പാട്ടു പാടിക്കൊടുത്തു. അവരിലെ നൈസർഗികമായ കഴിവുകളെ പ്രോൽസാഹിപ്പിച്ചു. കഥ പറച്ചിലിനും പാട്ടുപാടുന്നതിനുമിടയിൽ അവരിൽ ഒരാളായി മാറി മാഷ്. പിന്നീട് നാലാം ക്ലാസിൽ എനിക്ക് അദ്ദേഹത്തോടൊപ്പം പഠിപ്പിക്കാൻ അവസരം ലഭിച്ചു. വടിയെടുക്കാതെ എങ്ങനെ പഠിപ്പിക്കാം, പാഠഭാഗങ്ങൾ എങ്ങനെ രസകരമാക്കാം എന്നും എനിക്ക് കാണിച്ചുതന്നത് അദ്ദേഹമാണ്. മോണോ ആക്ട്, കഥ, നാടകം എന്നിവ കുട്ടികളെ പഠിപ്പിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ മികവ് വേറെ തന്നെയായിരുന്നു. ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്റ്റാഫ് സെക്രട്ടറി, എന്നീ ഒട്ടനവധി സ്ഥാനങ്ങൾ ഒരേ സമയം വഹിച്ചു. ആ മികവുകൊണ്ടൊക്കെ തന്നെ കുറച്ച് കാലം റിസോഴ്‌സ് പേഴ്‌സണായും പ്രവർത്തിച്ചു. ഒരുപാട് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടാണ് അദ്ദേഹം സ്‌കൂളിന്റെ പടിയിറങ്ങുന്നത്. അനിവാര്യമാണ് ആ യാത്ര പറച്ചിലെങ്കിലും വല്ലാത്ത വിഷമമുണ്ട്. മാഷിന്റെ സാന്നിധ്യമില്ലാത്ത ഒരു വിദ്യാലയമുറ്റത്തേക്കാണല്ലോ അടുത്ത അധ്യയനവർഷം വരേണ്ടിവരിക എന്നോർക്കുമ്പോൾ മനസ് വിങ്ങുന്നു. എന്റെ ഗുരുനാഥന് എല്ലാവിധ ആശംസകളും നേരുന്നു. മനസ് നിറഞ്ഞ പ്രാർഥനകളോടെ...