ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ
കോഴിക്കോട് നഗരത്തിന്റെ തീരദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് കുറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. നഗരം സ്കൂള്‍ എന്ന പേരിലാണ് മുന്പ് അറിയപ്പെട്ടിരുന്നത്. ഖാന് ബഹദൂര് പി എം മുത്തുകോയ തങ്ങള് , കെ കുഞ്ഞഹമ്മദ് ഹാജി എന്നിവര് സ്വന്തം ചെലവില്‍ ആരംഭിച്ചതാണ്‍ ഈ വിദ്യാലയം .
ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2009 | Gvhsskuttichira |
ചരിത്രം
കറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്കളിന്റെ ചരിത്റം ആരംഭിക്കൂന്നത് 1876 ല് തുടങ്ങിയ ' കുറ്റിച്ചിറ എലിമെന്ററി സ്കൂള്' എന്ന പ്രാഥമിക വിദ്യാലയത്തില് നിന്നാണ്‍. 1957 ല് യു . പി സ്കൂളായി ഉയര്ത്തപ്പെട്ടു. അതേ വര്ഷം തന്നെ സര്ക്കാര് ഏറ്റെടുത്തു.ദീര്ഘകാലം വിദ്യാലയത്തിന്റെ അധ്യാപകരക്ഷകര്തൃ സമിതിപ്രസിഡന്റും വിദ്യാഭ്യാസ സാമൂഹികപ്രവര്ത്തകനുമായിരുന്ന നടുക്കണ്ടി മുഹമ്മദ്കോയയുടെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.എസ് എസ് എല് സി പരീക്ഷയില് മികച്ച വിജയം നേടുന്ന വിദ്യാര്ത്ഥികള്ക്ക്ഓരോ വര്ഷവും നടുക്കണ്ടി മുഹമ്മദ് കോയ സ്മാരക ക്യാഷ് അവാര്ഡ് നല്കിവരുന്നു. 1995 ല് വൊക്കേഷണല്‍ ഹൈ സ്കളായിഉയര്ത്തപ്പെട്ടു.ഇതില് മെഡിക്കല് ലാബ് ടെക്നോളജി , ഡെന്റല് ടെക്നോെളജി എന്നീ അപൂര്വൃ വിഭാഗങ്ങുണ്ട്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില് നിന്നുവരുന്ന കുട്ടികള് പഠിക്കുന്ന ഒരു സര്ക്കാര് സ്ഥാപനം എന്ന നിലയില് ഈ വിദ്യാലയംഏറെ പരിഗണന അര്ഹിക്കുന്നു.ദീര്ഘകാലത്തെ ശ്രമഫലമായി 1997 ല് മികച്ച കെട്ടിടങ്ങള് നിലവില് വന്നു. 2005 ല് വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്കളായി ഉയര്ത്തപ്പെട്ടു.2006 -2007 അദ്ധ്യയന വര്ഷത്തില് 'ഗുണനിലവാരമുള്ള വിദ്ധ്യാഭ്യാസം കുട്ടികളുടെ അവകാശം ' എന്ന പദ്ധതി നടപ്പിലാക്കി വജയശതമാനം 9% ല് നിന്നും 79%ആക്കി ഉയര്ത്തി.
ഭൗതിക സാഹചരയങ്ങള്‍ ==
53 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.കളിസ്ഥലം തീരെ ഇല്ലാത്ത ഒരു വിദ്യാലയമാണിത്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രി മാമുക്കോയ പ്രശസ്ത ഹാസ്യ സിനിമ നടന്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.249376" lon="75.777297" zoom="15" width="350" height="350" selector="no"> 11.245335, 75.776052, gvhss kuttichira </googlemap>