നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

തിലകം

2017-18

2016-17 പേജ് 1

പേജ് 1
പേജ് 1

പേജ് 2

2015-16

പേജ് 1
പേജ് 1

പേജ് 2

പേജ് 2
പേജ് 2

നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ വാർഷികം

ഫറോക്ക് : നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂളിന്റെ 85ാംവാർഷികം എഡ്യൂഫെസ്റ്റ് വി.കെ.സി.മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഷികത്തോടനുബന്ധിച്ചു സ്കൂളിന് കീഴിലുള്ള റെയിൻ ബോ പ്രീ പ്രൈമറിയിലെ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഫെസ്റ്റ് , സ്പീക്ക് ഇംഗ്ലീഷ് എവെരി ഡേ ( സീഡ്) പദ്ധതിയുടെ മികവ് പ്രദർശനം , സ്കൂളിന്റെ സമീപത്തുള്ള അങ്കണവാടികളിലെ കുട്ടികളുടെ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. സ്കൂളിന്റെ വാർഷിക പത്രിക 'തിലകം' എം.എൽ.എ സ്കൂൾ ലീഡർ മുക്താർ ബാദുഷ പി.കെയ്ക്ക് നൽകി പ്രകാശനം ചെയ്തു. സമ്മാനങ്ങൾ ഫറോക്ക് മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അസ്സൻ നിർവഹിച്ചു. വിരമിച്ച മുൻ പ്രധാന അദ്ധ്യാപകരായ ഗോപി മാസ്റ്റർ (ഫാത്തിമ അംന എം) , എൻ. ഹരിലാൽ മാസ്റ്റർ(ധ്യാൻ രാജ്), ഇ .എൻ ഗംഗാധരൻ മാസ്റ്റർ (ആയിഷ തൻഹ കെ ) ,ടി. മൂസ മാസ്റ്റർ (ഖദീജ ലബീബ , ഫാത്തിമ ലുബാബ ) എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റ് മുൻസിപ്പാലിറ്റി വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധർമ നിർവഹിച്ചു. ടാലന്റ് പരീക്ഷ വിജയികൾക്കുള്ള സമ്മാനങ്ങൾ കൗൺസിലർ തിയ്യത് ഉണ്ണികൃഷ്ണൻ വിതരണം ചെയ്തു. കൗൺസിലർ സബിത ഹബീബ് , രത്നാകരൻ ( ഉദയമംഗലം റസിഡൻസ് ) , എൻ. ഹരിലാൽ മാസ്റ്റർ , സുധീഷ് മാസ്റ്റർ ( എസ്. എസ്. ജി കോ ഓർഡിനേറ്റർ ) പി. ബീന ടീച്ചർ , പ്രബിത , പി കെ മുക്താർ ബാദുഷ, എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. വീരമണികണ്ഠൻ സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.ബിജു അദ്ധ്യക്ഷതവഹിച്ചു. കല കൺവീനർ എസ്. വത്സലകുമാരി അമ്മ നന്ദി പറഞ്ഞു.

ഫറോക്ക് നഗരസഭ സ്​കൂൾ കലോത്സവം: നല്ലൂർ നാരായണ എൽ.പി ബേസിക് സ്​കൂൾ ഓവറോൾ ചാമ്പ്യന്മാർ

അറബിക് സാഹിത്യോത്സവത്തിലും ജനറൽ വിഭാഗത്തിലും നല്ലൂർ നാരായണ എൽ.പിക്ക് ഒന്നാം സ്ഥാനം ഫറോക്ക്: ഫറോക്ക് നഗരസഭ സ്കൂൾ കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. മുനിസിപ്പാലിറ്റിയിലെ 13 എൽ.പി വിദ്യാലയങ്ങളിൽനിന്നായി 100ൽപരം വിദ്യാർഥികളാണ് മത്സരിച്ചത്. ജനറൽ വിഭാഗത്തിൽ 74 പോയൻറ് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 58 പോയൻറ് നേടി ബി.ഇ.എം.യു.പി സ്കൂൾ ഫറോക്ക് രണ്ടാം സ്ഥാനവും 53 പോയൻറ് നേടി ജി.എം.എൽ.പി സ്കൂൾ കരുവൻതിരുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോത്സവത്തിൽ നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ 56 പോയൻറ് നേടി ഒന്നാം സ്ഥാനവും 47 പോയൻറ് നേടി ഫറോക്ക് ബി.ഇ.എം.യു.പി സ്കൂൾ രണ്ടാം സ്ഥാനവും 24 പോയൻറ് നേടി ജി.എം.എൽ.പി സ്കൂൾ കരുവൻതിരുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ഫറോക്ക് നഗരസഭ ചെയർപേഴ്സൻ പി. റുബീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. ബിജു അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.കെ. ശോഭന മുഖ്യാതിഥിയായി. മത്സരവിജയികൾക്കുള്ള സമ്മാനദാനം ഫറോക്ക് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി. ബൽക്കീസ്, എം. സുധർമ, ടി. നുസ്റത്ത്, സ്കൂൾ മാനേജർ ടി.കെ. ഫാത്തിമ എന്നിവർ നിർവഹിച്ചു. കൗൺസിലർമാരായ തിയ്യത്ത് ഉണ്ണികൃഷ്ണൻ, സബിത ഹബീബ്, പി. ലത്തീഫ്, പി. ബീന, സജിത എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പ്രധാനാധ്യാപകൻ വീരമണികണ്ഠൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. സുഹൈൽ നന്ദിയും പറഞ്ഞു.

ഫറോക്ക് നഗരസഭ സ്​കൂൾ കലോത്സവം: നല്ലൂർ നാരായണ എൽ.പി ബേസിക് സ്​കൂൾ ഓവറോൾ ചാമ്പ്യന്മാർ

അറബിക് സാഹിത്യോത്സവത്തിലും ജനറൽ വിഭാഗത്തിലും നല്ലൂർ നാരായണ എൽ.പിക്ക് ഒന്നാം സ്ഥാനം ഫറോക്ക്: ഫറോക്ക് നഗരസഭ സ്കൂൾ കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. മുനിസിപ്പാലിറ്റിയിലെ 13 എൽ.പി വിദ്യാലയങ്ങളിൽനിന്നായി 100ൽപരം വിദ്യാർഥികളാണ് മത്സരിച്ചത്. ജനറൽ വിഭാഗത്തിൽ 74 പോയൻറ് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 58 പോയൻറ് നേടി ബി.ഇ.എം.യു.പി സ്കൂൾ ഫറോക്ക് രണ്ടാം സ്ഥാനവും 53 പോയൻറ് നേടി ജി.എം.എൽ.പി സ്കൂൾ കരുവൻതിരുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബിക് കലോത്സവത്തിൽ നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ 56 പോയൻറ് നേടി ഒന്നാം സ്ഥാനവും 47 പോയൻറ് നേടി ഫറോക്ക് ബി.ഇ.എം.യു.പി സ്കൂൾ രണ്ടാം സ്ഥാനവും 24 പോയൻറ് നേടി ജി.എം.എൽ.പി സ്കൂൾ കരുവൻതിരുത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം ഫറോക്ക് നഗരസഭ ചെയർപേഴ്സൻ പി. റുബീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. ബിജു അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.കെ. ശോഭന മുഖ്യാതിഥിയായി. മത്സരവിജയികൾക്കുള്ള സമ്മാനദാനം ഫറോക്ക് നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി. ബൽക്കീസ്, എം. സുധർമ, ടി. നുസ്റത്ത്, സ്കൂൾ മാനേജർ ടി.കെ. ഫാത്തിമ എന്നിവർ നിർവഹിച്ചു. കൗൺസിലർമാരായ തിയ്യത്ത് ഉണ്ണികൃഷ്ണൻ, സബിത ഹബീബ്, പി. ലത്തീഫ്, പി. ബീന, സജിത എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പ്രധാനാധ്യാപകൻ വീരമണികണ്ഠൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. സുഹൈൽ നന്ദിയും പറഞ്ഞു