എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ബോധവൽക്കരണ ക്ലാസ്സുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

2017-2018

ഈഡിസ് ഹണ്ട്

കൊതുകുജന്യ രോഗങ്ങൾക്കെതിരെയുള്ള ഒരു ബോധവൽക്കരണ പരിപാടിയായ ഈഡിസ് ഹണ്ട് ഒക്ടോബർ ഇരുപത്തേഴിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുകയുണ്ടായി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി നടന്നത്.ഈഡിസ് കൊതുകിന്റെ കടിയേൽക്കുന്നതുമൂലമുണ്ടാകുന്ന ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങളെക്കുറിച്ചും കൊതുകിന്റെ വ്യാപനം തടയുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി.ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാബുവിന്റെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന ഉദ്യോഗസ്ഥരാണ് ക്ലാസ്സുകൾ നയിച്ചത്.


പോക്സോ നിയമം

കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീ‍ഡനങ്ങളും ചൂഷണങ്ങളും കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള മാർഗ്ഗങ്ങളെക്കുറിച്ചും പരിഹാര നടപടികളെക്കുറിച്ചുമുള്ള ഒരു ബോധവൽക്കരണ പരിപാടി രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും വേണ്ടി ഒക്ടോബർ മുപ്പതാം തീയതി സംഘടിപ്പിച്ചു. മാനാശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ചൈൽഡ് അഡ്വൊക്കസി സെന്റർ എന്ന സ്ഥാപനത്തിലെ പ്രവർത്തകരാണ് ക്ലാസ്സ് നയിച്ചത്. രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.ഇത്തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കേണ്ടതിന്റേയും പ്രതിരോധിക്കേണ്ടതിന്റേയും പ്രാധാന്യം ക്ലാസ്സ് വ്യക്തമാക്കി.അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ കുട്ടികളുടെ സുരക്ഷയ്ക്ക് ആവശ്യമായ പരിഗണന നൽകണമെന്ന അവബോധം രക്ഷിതാക്കളിലും അദ്ധ്യാപകരിലും ഉണർത്താൻ പരിപാടിയിലൂടെ സാധിച്ചു.


സൗഹൃദ സായന്തന വേദി

മട്ടാഞ്ചേരി ബിആർസി യുടെ ആഭിമുഖ്യത്തിൽ ഈ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് ചവിട്ടി നിർമ്മാണത്തിൽ സ്വയം തൊഴിൽ പരിശീലനവും അവരുടെ കുട്ടികളിലെ വിവിധ കഴിവുകളെ കണ്ടെത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനുമുള്ള പരിശീലനവും നൽകുകയുണ്ടായി.ഡോൺബോസ്കൊയിലെ കൗൺസിലറും ചൈൽഡ് ലൈൻ പ്രവർത്തകയുമായ ബിജിയാണ് ക്ലാസ്സ് നയിച്ചത്.ഏഴോളം ബി ആർ സി പ്രവർത്തകർ വിവിധ ക്ലസ്റ്ററുകളെ പ്രതിനിധീകരിച്ച് ക്ലാസ്സിൽ പങ്കെടുക്കുകയുണ്ടായി.