ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി

19:46, 9 ജനുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssmulanthuruthy (സംവാദം | സംഭാവനകൾ)

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മുളന്തുരുത്തിയിലെയും പരിസരപ്രദേശത്തെയും സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രയമാണ്. കൊല്ലവർഷം 1052 ൽ സ്ഥാപിച്ച ഈ വിദ്യാലയം 1090 ൽ സർക്കാർ ഏറ്റെടുക്കുകയും അതിന്റെ സ്മാരകമായി ഒരു ഹാൾ (ഡേവിസ് ഹാൾ) പണിയുകയും ചെയ്തു സ്വാതന്ത്ര്യസമരസേനാനികൾ, ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർ, തുടങ്ങി സമൂഹത്തിൽ ഉന്നതനിലയിൽ വർത്തിക്കുന്ന നിരവധി വ്യക്തികളെ വാർത്തെടുത്ത ഈ സരസ്വതീക്ഷേത്രത്തിൽ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ അദ്ധ്യാപകനായിരുന്നു എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. ഈ വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് കൗൺസിൽ, എസ്.ആർ.ജി., വിവിധ ക്ലബ്ബുകൾ ലാബുകൾ, ലൈബ്രറി, എൻ.സി.സി.എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 2004 മുതൽ പി.റ്റി.എ.യുടൈ നേതൃത്വത്തിൽ ഒരു സ്‌കൂൾ ബസ്സ് വാങ്ങി ഓടിക്കുന്നുണ്ട്. സാമ്പത്തികമായ വളരെയേറെ പിന്നോക്കെ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ഏറെയും. തന്മൂലം വർഷംതോറും കുട്ടികൾക്കുള്ള യൂണിഫോമുകൾക്കും മറ്റു പഠനോപകരണങ്ങൾക്കും പല സാമൂഹ്യസംഘടനകളുടെയും സഹായം സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാധീനതകൾക്കകത്തുനിന്നുകൊണ്ടും എസ്.എസ്.എൽ.സി.യ്ക്കും ഹയർ സെക്കൻഡറിക്കും എല്ലാ വർഷവും തിളക്കമാർന്ന വിജയങ്ങൾ കരസ്ഥമാക്കാൻ കഴിയുന്നുണ്ട് എന്നു കൂടി എടുത്തുപറയട്ടെ.

ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി
വിലാസം
മുളന്തുരുത്തി

മുളന്തുരുത്തി പി ഒ
,
682314
,
ത്രിപ്പുണിത്തുറ ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ04842740353
ഇമെയിൽgovthssmlty@gmail.com
കോഡുകൾ
സ്കൂൾ കോഡ്26045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രിപ്പുണിത്തുറ
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. സോഫി ജോൺ
പ്രധാന അദ്ധ്യാപകൻശ്രീമതി സുധ എസ്
അവസാനം തിരുത്തിയത്
09-01-2018Ghssmulanthuruthy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാർത്ഥികൾക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം 4000 ലധികം പുസ്തകങ്ങൾ സജ്ജീകരിച്ച മികച്ച ലൈബ്രറി , എന്നിവ സ്കൂളിൽ നിലവിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകളുടെ പ്രവർത്തനം

ക്ലാസ് മാഗസിൻ.

വിദ്യാരംഗം കലാസാഹിത്യാവേദി.

ഹായ് സ്കൂൾകുട്ടിക്കൂട്ടം.

സ്റ്റുഡന്റ് പോലീസ് കേഡറ്റ്

കലാകായിക രംഗങ്ങൾ

ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1964- 66 സി രത്നം
1966-68 റ്റി പാറുകുട്ടിയമ്മ
1968 - 70 പി.നാരായണൻ നമ്പ്യാർ
1970 - 76 എ.കെ അമ്മുക്കുട്ടിയമ്മ
1976- 77 പി കെ ശോശാമ്മ
1977 - 79 റ്റി എെപ്പ് മത്തായി
1979 - 84 വി എം ജോർജ്
1984 - 87 പൊന്നമ്മ ഏബ്രഹാം
1987- 90 എൻ ലീലാകുമാരി
1990 - 91 പി ആർ ലില്ലിക്കുട്ടി
1991 - 92 സി എൻ രത്നമായിയമ്മ
1992 - 94 പി എൻ ഏബ്രഹാം
1994 - 1997 സി ജെ അന്നമ്മ
6.1997- 9.97 കെ പി അമ്മിണി
1997-2000 വി എ സുഹേറബീവി
1998 - 2000 എം എം തങ്കമണി
2000-2002 എം എെ ശോശാക്കുട്ടി
2002-06 എം എെ സാറാമ്മ
2006-11 യു മിനി
2011-2012 മുഹമ്മദ് കെ
10.2012-6,13 വിലാസിനി റ്റി ജെ
6.2013-14 അനിത പി
2014-2018 ഷൈലജ പി വി
2018- സുധ എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.90036" lon="76.38692" zoom="17"> 9.900698, 76.386867 ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • റോഡിൽ സ്ഥിതിചെയ്യുന്നു.