എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 2 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31035 (സംവാദം | സംഭാവനകൾ)
എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ
പ്രമാണം:31035.jpg
വിലാസം
നീണ്ടൂർ

നീണ്ടൂർ.പി.ഒ.കോട്ടയം.
,
686601
,
കോട്ടയം ജില്ല
സ്ഥാപിതം06 - 1917
വിവരങ്ങൾ
ഫോൺ04812712135
ഇമെയിൽskvgvhss@yahoo.com
കോഡുകൾ
സ്കൂൾ കോഡ്31035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. റ്റി.ആർ. രാധാമണി
പ്രധാന അദ്ധ്യാപകൻശ്രീ.കെ.ഹരീന്ദ്രൻ
അവസാനം തിരുത്തിയത്
02-12-201731035


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1917- ൽ നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക സമിതികളുടെ സഹായത്തോടെ ഒരു എലിമെന്ററി സ്കൂൾ ആയാണ് എസ്.കെ.വി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ജാതി മതഭേദമെന്യെ നീണ്ടൂർ നിവാസികളുടെ സഹകര​ണം കൊണ്ടാണ് സ്കൂൾ നില നിന്നു പോന്നത്. സ്കൂൾ നടത്തിക്കൊണ്ടുപോകുന്ന പ്രാദേശിക സമിതികൾ സ്കൂളുകൾ നിരുപാധികംതുടർന്നു വായിക്കുക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍

ഭൗതികസൗകര്യങ്ങൾ

  • ആവശ്യത്തിന് ക്ലാസ്സ് മുറികൾ
  • ആധുനിക സംവിധാനത്തോടു കൂടിയ ലൈബ്രറി

വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    • സയൻസ് ക്ലബ്
    • മാത്ത്സ് ക്ലബ്
    • സോഷ്യൽ സയൻസ് ക്ലബ്
    • ഇംഗ്ലീഷ് ക്ലബ്
    • ഹെൽത്ത്ക്ലബ്
    • പരിസ്ഥിതി ക്ലബ്
  • എൻ.എസ്.എസ്.
  • റെഡ്ക്രോസ്
  • റോ‍ഡ് സുരക്ഷാ സെൽ

പ്രവേശനോത്സവം

എസ്.കെ.വി./പ്രവേശനോത്സവം

വിദ്യാരംഗം കലാസാഹിത്യവേദി

എസ്.കെ.വി.ജി.എച്ച്.എസ്.എസ്/ വിദ്യാരംഗം കലാസാഹിത്യവേദി-വായിക്കുക

വായനോത്സവം-വായിക്കുക

ശാസ്ത്രമേള

ഏറ്റുമാനൂർ സബ്ജില്ലാ ശാസ്ത്രഗണിതശാസ്ത്രപ്രവർത്തിപരിചയ ഐറ്റി മേളയിൽ ഈ സ്കൂളിൽനിന്നും കുട്ടികൾ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. സയൻസ് സ്റ്റിൽമോഡൽ- 2nd A grade- അഞ്ജലി സുരേഷ്,കാവ്യ ശശീന്ദ്രൻ മാത്‌സ് പ്രോജക്ട്- 1st A grade-ജിജിൻ ജി.ദാസ് മാത്‌സ് അധർചാർട്ട്-2nd A grade _ഗോകുൽ ശശി സയൻസ്‌ ക്വിസ്_2nd_ സാരംഗ് എസ്.ഭാസ്കർ ഐറ്റി ക്വിസ്-2 nd ഗോപീകൃഷ്ണൻ എ. എംബ്രോയ്ഡറി-2 nd A-grade ദിവ്യ പ്രസാദ്

സയൻസ് ക്ലബ്

എസ്.കെ.വി.ജി.എച്ച്.എസ്.എസ്./സയൻസ് ക്ലബ്

മാനേജ്മെന്റ്

പ്രാദേശികസമിതികളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1947 ൽ ഗവൺമെന്റിന് വിട്ടു കൊടുത്തു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ഇ. ജെ. കുര്യൻ, പി. കെ. ലക്ഷ്മണൻപിള്ള, ടി. ഡി ശാന്തി, ജി. വിലാസിനിയമ്മ, മോളി ജേക്കബ്, എൻ. ഹേമകുമാരി, പി. ജെ. റോസമ്മ, ഗ്രേസി, ബ്രിജിത്ത് , കെ. എൻ. പൊന്നമ്മ, ഗിരിജാകുമാരിയമ്മ, പി. കെ. അമ്മിണി, ആർ. പ്രദീപ്, മരിയാ മാത്യു, കെ.വി.ചിന്നമ്മ ജോൺ ജോസഫ്

പ്രധാനാധ്യാപകൻ

പ്രധാനാധ്യാപകനായിരുന്ന ശ്രീ.ജോൺ ജോസഫ് വിരമിച്ച ഒഴിവിലേക്ക് കോഴിക്കോട് സ്വദേശിയായ ശ്രീ.കെ.ഹരീന്ദ്രൻ 5-6-2017 മുതൽ നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂൾ പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്നു.

യാത്രയയപ്പ്

ആറു മാസത്തെ നിസ്സീമവും സ്തുത്യർഹവുമായ സേവനത്തിനു ശേഷം സ്വന്തം നാടായ കോഴിക്കോട് ജില്ലയിലെ വളയം ജി.എച്ച്.എസ്സ്.എസ്സിലേക്ക് സ്ഥലം മാറ്റം ലഭിച്ചു പോയ പ്രധാനാധ്യാപകൻ ഹരീന്ദ്രൻ സാറിന് സ്കൂളിൽ വച്ച് ഊഷ്മളമായ യാത്രയയപ്പ് നൽകി.നവംബർ 23 ന് പി.റ്റി. എ.പ്രസിഡന്റ് ശ്രീ. ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി റോസി വർഗീസ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പാൾ ശ്രീമതി രാധാമണി അധ്യാപകരായ മാത്യു ജോർജ്,അനിൽകുമാർ,ജയ്മോൾ പീറ്റർ,പിറ്റിഎ അംഗങ്ങളായ ശ്രീ ബിജു, ള്രീമതി ഷീജ എമ്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹരീന്ദ്രൻ സാറിന്റെ മറുപടി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു പ്രമാണം:31035 4.jpg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം.പി.സുകുമാരൻ നായർ -സിനിമാ സംവിധായകൻ ഹരീഷ് എസ്സ്-സാഹിത്യകാരൻ

വഴികാട്ടി

ഏറ്റുമാനൂർ -നീണ്ടൂർ റോഡിൽ ഏകദേശം 7 കി.മി.ദൂരത്തിൽ പ്രാവട്ടം ജംഗ്ഷന് തൊട്ടു മുമ്പായി സ്കൂൾ സ്ഥിതി ചെയ്യുന്നു.കോട്ടയം-കല്ലറ റഊട്ടിൽ ഏകദേശം 15 കി.മി.ദൂരം സഞ്ചരിച്ചാൽ സ്കൂളിലെത്താവുന്നതാണ്. {{#multimaps: 9.679642,76.509589||width=800px|zoom=16}}