ജി. യു. പി. എസ്. മലാപ്പറമ്പ്
ജി. യു. പി. എസ്. മലാപ്പറമ്പ് | |
---|---|
വിലാസം | |
, കോഴിക്കോട് മലാപ്പറമ്പ് പി.ഒ, കോഴിക്കോട് 09. , 673009 | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഫോൺ | 9895319251 |
ഇമെയിൽ | aupsmalapparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17246 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രിമതി. പ്രീതി.എ൯.എം. |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ലോകം മുഴുവ൯ ശ്രദ്ധിക്കപ്പെടുകയും കേരളവിദ്യാഭ്യസ ചരിത്രത്തിലെ ഇതിഹാസമായി മാറുകയും ചെയ്ത മലാപ്പറമ്പ് എ.യു.പി സ്കൂൾ ,ഇന്ന് ഗവണ്മെന്റ് യു.പി. സ്കൂളായിമാറി. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1917 ൽ സ്ഥാപിതമായി.
ചരിത്രം
നാടിന്റെ് വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവിശിഷ്ഠ വ്യക്തിത്വങ്ങളെ ആദരവോടെ ഇവിടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1917ൽ സ്ഥാപിതമായി. തുടക്കത്തിൽ 200-ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. പ്രധാനധ്യാപിക ശ്രിമതി. എ൯.എംപ്രീതി.യുടെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും കമ്പൃൂട്ടർലാബും ലബോറട്ടറിയും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സൗകര്യപ്രദമായതും വൈദ്യുതീകരിച്ചതുമായ കെട്ടിടങ്ങൾ, കളിസ്ഥലം, കളി ഉപകരണങ്ങൾ, ടച്ച് സ്ക്രീനോടുകൂടിയ പ്രോജക്ടർ ഉള്ള കംപ്യൂട്ടർ ലാബ്, വിപുലമായ ലൈബ്രറി, സയൻസ് ലാബ്, ശുദ്ധജലത്തിനായി പ്യൂരിഫയർ, സൗകര്യ പ്രദമായ ബാത്റൂമുകൾ, നല്ല ഇരിപ്പിടസൗകര്യങ്ങൾ.........
പാഠ്യേതര പ്രവർത്തനങ്ങൾ
- മലയാളം ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ജാഗ്രതാസമിതി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പൊതുപ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- തിലകം.
- സുശീല.
- ടി. രവീന്ദ്രനാഥ്
- ദേവയാനി.
- എെ.പി.കനകദാസൻ
- ചന്ദ്രമതി.കെ.പി.
- നാസർ
നേട്ടങ്ങൾ
സർക്കാർ അടച്ചു പൂട്ടാൻ ഉത്തരവിറക്കിയെങ്കിലും സമൂഹ പങ്കാളിത്തത്തോടെയുള്ള ചെറുത്തുനിൽപിലൂടെ എയ്ഡഡ് സ്കൂൾ ഗവൺമെൻറ് സ്കൂളായിമാറി ചരിത്രം സൃഷ്ടിച്ചു. ഇൗവിദ്യാലയത്തിൽ പഠിച്ച നിരവധി പേർ വിവിധ മേഖലകളിൽ വിരാജിക്കുന്നു.
തുടർന്നു വരുന്ന വർഷങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുമെന്ന ആത്മ വിശ്വാസത്തോടെ....................
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഭാസി മലാപ്പറമ്പ്
- സന്തോഷ്.എം.സി.
- ഗംഗാധരൻ.കെ.പി.
- സുഗതൻ മലാപ്പറമ്പ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.2896414,75.8024517 |zoom=13}}