ജി എം യു പി സ്കൂൾ രാമന്തളി
ജി എം യു പി സ്കൂൾ രാമന്തളി | |
---|---|
![]() | |
വിലാസം | |
രാമന്തളി വടക്കുമ്പാട്, രാമന്തളി , 670308 | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 04985-224052 |
ഇമെയിൽ | gmupsramanthali@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13963 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാവിത്രി കെ. |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
പ്രോജക്ടുകൾ |
---|
ചരിത്രം
രാമന്തളി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ് വടക്കുമ്പാട് പ്രദേശത്ത് 1919-ൽ സ്ഥാപിക്കപ്പെട്ട രാമന്തളി ജി.എം.യു.പി. സ്കൂൾ. അന്ന് ജനങ്ങളെ വിദ്യാസമ്പന്നരാക്കുന്നതിനായി സ്വന്തം കെട്ടിടം ഉപയോഗപ്പെടുത്തി വിദ്യാലയം സ്ഥാപിച്ചത് ഈ പ്രദേശത്തെ പൗരപ്രമുഖനും പൊതുപ്രവർത്തകനുമായിരുന്ന സി.ടി. അസൈനാർ സാഹിബ് ആണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഒരു പ്രദേശമാണിത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികൾ ആദ്യകാലം മുതൽതന്നെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. പെൺകുട്ടികൾ ആദ്യകാലങ്ങളിൽ കുറവായിരുന്നു. അസൈനാർ സാഹിബിൻറെ മരണശേഷം ഈ സ്ഥലം രാമന്തളി ജമാഅത്തിന് നൽകുകയും പിന്നീട് സ്കൂൾ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. രാമന്തളി ബോർഡ് മുസ്ലീം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർഷം തോറും വർദ്ധിച്ചുവന്നു/ 1957-ൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടു. 98 വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഈ വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ഇവിടെ പഠിച്ച വിദ്യാർത്ഥികളിൽ പലരും ഉന്നതവിദ്യാഭ്യാസം നേടി ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ, എഴുത്തുകാർ, ബിസിനസ്സുകാർ തുടങ്ങി വിവിധ മേഖലകളിൽ മികവു പുലർത്തുന്നവരാണ്. ഗൾഫ് നാടുകളിൽ ജോലിതേടിപ്പോയി നന്ന നിലയിൽ എത്തിയവർ ധാരാളം. പഞ്ചായത്തിലെ ഒരു പ്രധാന വിദ്യാഭ്യാസകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് തൊട്ടടുത്തുതന്നെ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ തുടങ്ങുന്നതും കുട്ടികളുടെ എണ്ണം വൻതോതിൽ കുറഞ്ഞു വരുന്നതും. ഇപ്പോൾ കുട്ടികളുടെ എണ്ണം 100-ൽ താഴെയാണ്.