കെ.എ.എൽ.പി.എസ് കോട്ടൂർ
| കെ.എ.എൽ.പി.എസ് കോട്ടൂർ | |
|---|---|
| വിലാസം | |
കേട്ടൂർ കെ.എ.എൽ.പി സ്കൂൾ കോട്ടൂർ, കോട്ടൂർ പോസ്റ്റ്, മുളിയാർ വഴി, കാസർകോട്. , 671542 | |
| സ്ഥാപിതം | 1944 |
| വിവരങ്ങൾ | |
| ഫോൺ | 04994 250930 |
| ഇമെയിൽ | kalpskotoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11435 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | മാനേജ്മെന്റ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, കന്നട |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുകുമാരി കെ.എം |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1944 ൽ കന്നട മീഡിയമായി ആരംഭിച്ച കോട്ടൂർ കാർത്തികേയ ലോവർ പ്രൈമറി സ്കൂൾ 1953 ൽ എയ്ഡഡ് സ്കൂളായി അംഗീകരിച്ചു. 1960 മുതൽ സമാന്തര മലയാളം ക്ലാസുകളും ആരംഭിച്ചു. 1999 ൽ സുവർണ്ണ ജൂബിലി വളരെ വിപുലമായി ആഘോഷിക്കാൻ സാധിച്ചിട്ടുണ്ട്. 150 ഓളം വിദ്യാർത്ഥികളാണ് രണ്ട് മീഡിയത്തിലായി ഇപ്പോൾ ഈ മലയോര മേഖലയിലെ വിദ്യാലയത്തിൽ പഠിക്കുന്നത്. സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മലയാളത്തിനും കന്നടക്കും പ്രത്യേകം ബ്ലോക്കുകളുണ്ട്. ചെറിയ കളിസ്ഥലമുണ്ട്. നിലവിൽ രണ്ട് കമ്പ്യൂട്ടർ മാത്രമേ സ്കൂളിലുള്ളൂ.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ, വിദ്യാരംഗം, പ്രവർത്തി പരിചയം, ഹെൽത്ത് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്
മാനേജ്‌മെന്റ്
കാസർകോട് ഉപജില്ലയിലെ മുളിയാർ പഞ്ചായത്തിലെ പഴക്കം ചെന്ന എയ്ഡഡ് സ്കൂളാണ് കെ.എ.എൽ.പി.എസ് കോട്ടൂർ. കല്ല്യാണിക്കുട്ടിയമ്മ മെമ്മോറിയൽ ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്.
മുൻസാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ: കേശവ ഭട്ട്, നാരായണ ഭട്ട്, അട്ക്ക ഗോപാലകൃഷ്ണ ഭട്ട്, ബാലകൃഷ്ണൻ ആചാരി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇ. ചന്ദ്രശേഖരൻ നായർ (റിട്ട. ആർ.ഡി.ഒ), ഡോ. ശിവകുമാർ , സദാശിവ ഭട്ട് (PA of Forest Minister K. Raju ), ഖാലിദ് ബെള്ളിപ്പാടി (പ്രസിഡന്റ് മുളിയാർ ഗ്രാമ പഞ്ചായത്ത്)
വഴികാട്ടി
കാസർകോട് ടൗണിൽ നിന്ന് 8 കിലോമീറ്റർ അകലെ NH 17 ചെർക്കള ജംഗ്ഷനിൽ നിന്ന് സുള്ള്യ റോഡിൽ 7 കിലോമീറ്റർ അകലെ കേട്ടൂർ എന്ന സ്ഥലത്ത് ഹൈവേ സൈഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.