എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം | |
---|---|
വിലാസം | |
ബല്ലാകടപ്പുറം ബല്ലാകടപ്പുറം. , കാഞ്ഞങ്ങാട് പി. ഒ 671315 | |
സ്ഥാപിതം | ജുലായ് 1979 |
വിവരങ്ങൾ | |
ഫോൺ | 9446050139 |
ഇമെയിൽ | 12323mcbmalps@gmail.com |
വെബ്‍സൈറ്റ് | 12323mcbmalpsballakadappuram.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 12323 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷൈനി ജോസഫ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
തീരപ്രദേശത്തെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് 1979ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് എംസിബിഎംഎഎൽപി സ്ക്കൂൾ. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും മറ്റു തീരദേശ നിവാസികളുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ആദ്യകാലങ്ങളിൽ മദ്രസ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. വിശാലമായ കളിസ്ഥലത്തോട് കൂടിയ കെട്ടിടം പണിതിട്ട് 15 വർഷം തികയുന്നു. അക്കാദമികരംഗങ്ങളിലും കലാരംഗങ്ങളിലും എന്നും മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
- ഇരു നില കോൺക്രീറ്റ് കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. മുകളിലത്തെ നിലയിൽ ക്ലാസ്സ്‌റൂമും താഴത്തെ നിലയിൽ നാലുക്ലാസ്സ് റൂം ആഫീസ് റൂം വിശാലമായ ഹാൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. സ്ക്കൂളിൽ കുട്ടികൾക്കാനുപാതികമായി ടോയ്‌ലറ്റ് സൗകര്യമുണ്ട്. ഉച്ചഭക്ഷണത്തിന് കോൺക്രീറ്റ് കെട്ടിടത്തിൽ കഞ്ഞിപ്പുര പ്രവർത്തിക്കുന്ന. വാട്ടർ ടാങ്ക്, വാട്ടർ കൂളർ, വിശാലമായ കളിസ്ഥലം എന്നിവ സ്ക്കൂളിന്റെ പ്രത്യേകതയാണ്.
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- പ്രവൃത്തി പരിചയമേള, കലോൽസവം, കായികമേള എന്നിവയിലെ മികച്ച പങ്കാളിത്തം. ഇംഗ്ളീഷ് മെച്ചപ്പെടുത്താൻ വേണ്ടി ഈസി ഇംഗ്ലീഷ് എന്ന പേരിൽ പ്രത്യേകപരിപാടി.
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ......................
- ......................
- ....................
- .............................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|