സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/പ്രാദേശിക പത്രം
സ്കൂള്‍ സൗഹൃദം --- വഴിതെറ്റിയ്ക്കുന്നോ ?
അധികമായാല്‍ അമൃതും വിഷം- ഇതുപോലെയാണ് സൗഹൃദവും. നന്നായാല്‍ നല്ലത് ചീത്തയായാല്‍ പറയേണ്ടല്ലോ.കുട്ടികളുടെ ബുദ്ധിവികാസത്തിന്റെ കാലമാണ് സ്കൂള്‍ ജീവിതം. ഇന്റര്‍നെറ്റ് , മൊബൈല്‍ , മാധ്യമങ്ങള്‍ ഇവ കുട്ടികളെ വഴി മാറ്റുന്നു. നേര്‍വഴിയ്ക്കല്ലാത്ത സൗഹൃദം അവരെ ലഹരി മരുന്നിന്റെ പിടിയിലേയ്ക്ക് വരെ എത്തിയ്ക്കുന്നു. സൂക്ഷിച്ചാല്‍ ദുഖിയ്ക്കേണ്ട.
മില്‍ഡ റെയ്ച്ചല്‍ X - A
ഓര്‍മ്മിയ്ക്കാന്‍ ഒരു ദിനം ! ! ! !
എയ്ഡ്സിനെപ്പറ്റി കൂടുതല്‍ അവബോധം ഉണ്ടാക്കുന്നതിനും രോഗപ്പകര്‍ച്ച കഴിയുന്നത്ര കുറയ്ക്കുന്നതിനും ചികിത്സയ്ക്കും പുനരധിവാസത്തിനും പണം കണ്ടെത്തുന്നതിനും , എച്ച്.ഐ.വി ബാധിതരോട് സഹാനുഭൂതി വളര്‍ത്തുന്നതിനുമൊക്കെ ഉദ്ദേശിച്ച് യു.എന്‍ എയ്ഡ്സ് സമിതി 1988 മുതല്‍ ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിയ്യക്കുന്നു. ജനസംഖ്യയുടെ 80% എയ്ഡ്സ് രോഗികളായ ചില ആഫ്രിയ്ക്കന്‍ രാജ്യങ്ങളുടെ ദുര്‍ഗതി മറ്റ് രാജ്യങ്ങള്‍ക്കും വരാതിരിയ്ക്കാന്‍ എയ്ഡ്സിനെതിരെയുള്ള പ്രതിരോധം ശക്തമാക്കേണ്ടതുണ്ട് .
റ്റീന തോമസ്സ് X - A
കഠിനാധ്വാനം + ആത്മവിശ്വാസം = വിജയം .
ജീവിതത്തിലേയ്ക്ക് മുതല്‍ക്കൂട്ടാക്കാവുന്ന ഫോര്മുലയാണിത് . ആത്മ വിശ്വാസവും കഠിനാധ്വാനവുമാണ് ജീവിതത്തില്‍ വിജയം നേടുവാനുള്ള മാര്‍ഗ്ഗം . ചിലപ്പോള്‍ ഒരിയ്ക്കല്‍ അധ്വാനിച്ച് പരാജയപ്പെട്ടുവെന്നു വരാം അവിടെയാണ് ആത്മ വിശ്വാസത്തിനുള്ള പങ്ക്. വിജയം സുനിശ്ചിതമാണെന്നുള്ള വിശ്വാസം കൈവിടരുത്. എബ്രാഹാം ലിങ്കണ് ,എഡിസണ് തുടങ്ങിയവര്‍ ഇതിനു ഉദാഹരണങ്ങളാണ്.
ജയേഷ് ജോസ് x - a