ഗിരിനഗർ എൽ. പി. സ്കൂൾ കടവന്ത്ര
ഗിരിനഗർ എൽ. പി. സ്കൂൾ കടവന്ത്ര | |
---|---|
വിലാസം | |
Kadavanthraപി.ഒ, , 682020 | |
വിവരങ്ങൾ | |
ഫോൺ | 0000000 |
ഇമെയിൽ | girijacp11@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26215 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Girija.C.P |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................................
ചരിത്രം
1968 ൽ എറണാകുളം ഹൗസിങ് കൺസ്ട്രക്ഷൻ സൊസൈറ്റി ഗിരിനഗർ കോളനി യിലെ കുട്ടികളുടെ പഠന സൗകര്യാർത്ഥം ആരംഭിച്ച ഈ സ്കൂളിൽ 50 -വർഷത്തിലേക് കടന്നിരിക്കുന്നു.03 -06 - 1968 ൽ രണ്ട് ഒന്നാം ക്ലാസും രണ്ട് അധ്യാപകരുമായി വിദ്യാലയം ആരംഭിച്ചു .നഗര മധ്യത്തിൽ ഒന്നര ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിചെയ്യുന്നത്.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇന്ന് പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറിയും ക്ലാസ്സ്മുറികളും ടൈൽസ് വിരിച്ചു വൃത്തിയുള്ള പഠനാന്തരീക്ഷം ഒരുക്കിയിരിക്കുന്നു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേയകം ടൈൽസ് വിരിച്ച ടോയ്ലെറ്റും ഉണ്ട് കുട്ടികൾക്ക് കളിക്കാനായി കളിക്കാനായി കളിയുപകരണങ്ങളും വൃത്തിയുള്ള മുറ്റവുമുണ്ട് ലൈബ്രറി ഏകദേശം 300 - റോളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട് കമ്പ്യൂട്ടർ ലാബ് പഠനനിലവാരം ഉയർത്തുവാനായി കമ്പ്യൂട്ടർ ലാബ് സജജമാണ് ഉച്ചഭക്ഷണപരിപാടി വളരെ നല്ല രീതിയിൽ പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നു 2 ദിവസം പാലും 1 ദിവസം മുട്ടയും നൽകുന്നു ജൈവപച്ചക്കറിത്തോട്ടം പുതുതമുറയുടെ ആരോഗ്യത്തെ മുൻനിർത്തിയും കുട്ടികളിൽ കൃഷിയുടെ അവബോധം വളർത്തുന്നതിനും വേണ്ടി വീടുമായി സഹകരിച്ച് നല്ല രീതിയിൽ പച്ചക്കറി കൃഷി നടത്തുന്നു ഔഷധ സസ്യതോട്ടം പരിസ്ഥിതി ക്ലബ്ന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടവും ജൈവപച്ചക്കറി കൃഷിയും പരിപാലിച്ചു പോരുന്നു . ശുദ്ധജല സൗകര്യം ശുദ്ധജല സൗകര്യത്തിനായി രണ്ട് വാട്ടർ ടാങ്കും , വാട്ടർ പ്യൂരിഫെയറുകളും ഉണ്ട് . വാഹന സൗകര്യം സുഗമമായ യാത്രയ്ക്ക് വാഹന സൗകര്യം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ , ക്ലാസ് പി.ടി .എ , മദർ പി .ടി. എ , എസ്.എസ് .ജി , പി .ടി .എ ,ഗുരുവന്ദനം , വായനാ വാരം , സ്വാതന്ത്രാദിനം , വിദ്യാരംഗം , എന്നിവ നല്ല രീതിയിൽ നടന്നു വരുന്നു . 2014 - 2015 പ്രവേശനോത്സവം , പരിസ്ഥിതിദിനം , വായനാവാരം , വായനാമത്സരങ്ങൾ , പ്രതിജ്ഞ , മധുരം മലയാളം ആരംഭിച്ചു , ലോകലഹരി വിരുദ്ധദിനം , ദന്തപരിശോധന,സ്വാതന്ത്രദിനം മെട്രിക്മേള, റോട്ടറിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് തുടങ്ങി , വയോജനദിനം ,ഗാന്ധിജയന്തി , വാർഷികാഘോഷം , എന്നിവ നല്ല രീതിയിൽ നടന്നു . 2015 - 2016 പ്രവേശനോത്സവം , ചന്ദ്രദിനം ,സ്വാതന്ത്രദിനം , അധ്യാപകദിനം , വാർഷികാഘോഷം ,ഗാന്ധിജയന്തി , റിപ്പബ്ലിക്ദിനം , മികവുത്സവം ,മെട്രിക്മേള എന്നിവ ആചരിച്ചു . 2016 - 2017 പ്രേവേശനോത്സവം , പരിസ്ഥിതിദിനം , മഴക്കാല രോഗങ്ങളെകുറിച്ചുള്ള മെഡിക്കൽ ക്യാമ്പ് അമൃതഹോസ്പിറ്റൽ നടത്തി . സ്വാതന്ത്രദിനം കൗൺസിലർ ശ്രീ. മാർട്ടിൻ ഉൽഘാടനം ചെയ്തു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു . ആദരാഞ്ജലി 1998 ൽ സർവീസിൽ നിന്നും വിരമിച്ച ലില്ലി ടീച്ചറുടെ നിര്യാണത്തിൽ കുട്ടികളും അധ്യാപകരും പി .ടി .എ യും ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു . ജൈവപച്ചക്കറി കൃഷി മാതൃഭൂമിയുടെ സീഡ് പദ്ധതിയുമായി യോജിപിച്ച് വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു . അന്താരാഷ്ട്ര പയർദിനം, ഭിന്നശേഷിദിനം, എന്നിവ ആചരിച്ചു . YMCA Ernakulam South Branch ൻറെ നേതൃത്വത്തിൽ ദന്ത പരിശോധന നടത്തി ശിശുദിനത്തോടനുബന്ധിച് Inner Wheel Club of Cochin ക്ലാസ് തിരിച് ചിത്രരചനാ മത്സരം നടത്തി സമ്മാനങ്ങൾ നൽകി സ്വച്ഛ് ഭാരത് മിഷന്റെ പ്രചാരണാർഥം നാഷണൽ ഇൻവെസ്റ്റിഗേഷന് ഏജൻസി കുട്ടികൾക്കു ബോധവത്കരണ ക്ലാസ് നൽകി സീഡ് പ്രവർത്തനം വിപുലമാക്കാൻ ഹരിതകേരളം പദ്ധതിയുമായി സഹകരിച് വിദ്യാലയ പരിസരം മുഴുവനും ജൈവ കൃഷി ആരംഭിക്കാൻ തിരുമാനിച്ചു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ലീല ടീച്ചർ - ഹെഡ്മിസ്ട്രസ്സ് രാജമ്മ ടീച്ചർ - അദ്ധ്യാപിക മേരി ടീച്ചർ - അദ്ധ്യാപിക ലില്ലി ടീച്ചർ - അദ്ധ്യാപിക
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}