സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/ഗ്രന്ഥശാല
സ്കൂള്‍ ലൈബ്രറി
ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം മെച്ചമായ രീതിയില്‍ നടത്തിവരുന്നു. ഒരു വര്‍ഷം ഒരു കുട്ടിക്ക് 40 പുസ്തകങ്ങള്‍ വരെ വായിക്കാനുള്ള അവസരം ലഭിക്കുന്ന വിധത്തില്‍ ഒരു ക്ലാസ്സിന് 40 പുസ്തകങ്ങള്‍ നല്കിക്കൊണ്ടിരുന്നു. ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്വിസ്സ് മത്സരങ്ങള്‍, വായനാ മത്സരങ്ങള്‍, നിരൂപണങ്ങള്‍, പ്രസംഗമത്സരം എന്നിവ നടത്തുകയും അര്‍ഹരായവര്‍ക്ക് സമ്മാനങ്ങള്‍ നല്കുകയും ചെയ്തു. സാഹിത്യ മേന്മയുള്ള പുസ്തകങ്ങള്‍ വാങ്ങിക്കുകയും പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്ന സഹായ ഗ്രന്ഥങ്ങള്‍ കുട്ടികള്‍ക്ക് റഫറന്‍സിനായി നല്കുകയും ചെയ്തു വരുന്നു. ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീമതി. മേരി എം.പി, ശ്രീമതി. ഡോളിക്കുട്ടി മാത്യു എന്നിവര്‍ നേതൃത്വം നല്കുന്നു.