സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 8 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14055 (സംവാദം | സംഭാവനകൾ) ('IT Club പ്രവര്‍ത്തനങ്ങള്‍ 2016-17 അധ്യായനവര്‍ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

IT Club പ്രവര്‍ത്തനങ്ങള്‍

                 2016-17 അധ്യായനവര്‍ഷത്തിലെ ഐ.ടി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ 17-06-2016 ല്‍ നടന്ന ഉദ്ഘാടനയോഗത്തോടെ ആരംഭിച്ചു.ഓരോ ക്ലാസ്സില്‍നിന്നും 5 കുട്ടികളെ വീതം തെരെഞ്ഞെടുത്ത് IT ക്ലബ്ബ് രൂപീകരിച്ചു. സ്കൂള്‍ IT കോര്‍ഡിനേറ്ററായി അക്ഷയ് സാബു, ജോയിന്റ്  IT കോര്‍ഡിനേറ്ററായി എവ് ലിന്‍ ട്രീസ സാബു എന്നിവര്‍ തെരെഞ്ഞെടുക്കപ്പെട്ടു. മാസത്തില്‍ ഒരു പ്രാവശ്യം വീതം ക്ലബ്ബംഗങ്ങള്‍ ഒത്തുചേരുകയും  പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. പഠന പ്രവര്‍ത്തനങ്ങള്‍ക്കായി ലാപ് ടോപ്, പ്രൊജക്റ്റര്‍, ഇന്റര്‍നെറ്റ് എന്നീ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നു.  IT ക്വിസ്സ് മത്സരങ്ങള്‍,multimedia presentation, malayalam typing, web-page designing എന്നിവയില്‍  IT മേളയോടനുബന്ധിച്ച് കുട്ടികള്‍ക്ക് പരിശീലനം നല്കി വരുന്നു. ഇരിട്ടി ഉപജില്ല IT മേളയില്‍ 36 പോയിന്റോടെ നമ്മുടെ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.തുടര്‍ച്ചയായി രണ്ടാം തവണയാണ് കരിക്കോട്ടക്കരി ഹൈ സ്കൂള്‍ ഇരിട്ടി സബ് ജില്ലയില്‍നിന്ന് IT മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. മലയാളം ടൈപ്പിംങ്ങില്‍ Lena Ann Sabu, വെബ് പേജ് ഡിസൈനിംങ്ങില്‍ Arunima Jones എന്നിവര്‍ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുത്ത് B-ഗ്രേഡുകള്‍ കരസ്ഥമാക്കി. IT ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് , ശ്രീമതി. ഷാജി ജോസ് ,ശ്രീമതി. ഷൈനി വി. സിറിയക്എന്നിവര്‍ നേതൃത്വം നല്കുന്നു.