എസ് പി ഡബ്യൂ എച്ച് എസ് ആലുവ/കുട്ടിക്കൂട്ടം
വിവരസാങ്കേതികവിദ്യയുടെ വിശാലമായ ആകാശം ഇനി കുട്ടികളുടെ ഉള്ളംകൈയിലേക്ക്. ഐടി വിജ്ഞാനം പകര്‍ന്ന് വിദ്യാര്‍ഥികളെ സ്മാര്‍ട്ടാക്കാന്‍ 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതി നടപ്പാക്കിക്കഴിഞ്ഞു ഐടി അറ്റ് സ്കൂള്‍. ലക്ഷക്കണക്കിന് സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തപ്പെടുന്ന ഈ പദ്ധതി പൊതു വിദ്യാഭ്യാസ രംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയിലെ ഏറ്റവും വിപുലമായ കുട്ടികളുടെ ഐ ടി കൂട്ടായ്മയാണ് ഇതോടെ രൂപപ്പെടുന്നത്. അനിമേഷന്‍ - മള്‍ട്ടിമീഡിയ, ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ്,ഭാഷാ കംപ്യൂട്ടിങ്, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നീ അഞ്ചുമേഖലയില്‍ കുട്ടികളുടെ അറിവ് വര്‍ധിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.ഇതിനായി എസ് പി ഡബ്ലിയു എച്ച് എസില്‍ പി റ്റി എ പ്രസിഡന്റ് ഹംസ.ആര്‍.എന്‍,പ്രധാനാധ്യാപിക മായ.കെ.പി,സ്കൂള്‍ ഐ റ്റി കോര്‍ഡിനേറ്റര്‍ ഹഫ്സത്ത്.കെ.കെ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂള്‍ തല കുട്ടിക്കൂട്ടം രൂപീകരിച്ചു. എട്ട്,ഒമ്പത്, പത്ത് ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികളാണ് ഇപ്പോള്‍ ഇതിലെ അംഗങ്ങള്‍.ഇവര്‍ക്കുള്ള പരിശീലനം സ്കൂളില്‍ ആരംഭിച്ചു കഴിഞ്ഞു.