എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ
എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ | |
---|---|
വിലാസം | |
തുമ്പൂര്‍ | |
സ്ഥാപിതം | ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-03-2017 | 23517 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1926-ല്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യയാൽ സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടില്‍ എന്നല്ല ഈ നിയോജകമണ്ഡലത്തിലെ പഴയകാല വിദ്യാലയങ്ങളില്‍ ഒന്നാണ്.ആ കാലഘട്ടങ്ങളിൽ അന്ധവിശ്വാസത്തിലും നിരക്ഷരതയിലും കുടുങ്ങികിടന്നിരുന്ന മനുഷ്യ മക്കളെ വിശിഷ്യാ സ്ത്രീജനത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ടതാണ് ഈ വിദ്യാലയം. കുട്ടികൾക്ക് അക്ഷരജ്ഞാനത്തോടൊപ്പം ദൈവ അറിവും പകർന്നു കൊടുത്തു ദൈവ വിശ്വാസത്തിലും ദൈവ സ്നേഹത്തിലും വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 90 വർഷത്തിന്റെ നവതിയുടെ തികവിൽ നില്കുമ്പോളും ഈ വിദ്യാലയ മുത്തശ്ശി ഇന്ന് അണിഞൊരുങ്ങി ഈ നാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു. കരുണാദ്ര സ്നേഹത്തോടെ വിജ്ഞാനം പകരുക എന്നതാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യമായി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത് . ആരംഭഘട്ടത്തിൽ ഒന്നും രണ്ടും ക്ലാസുകൾ തുമ്പൂർ കോൺവെന്റിന്റെ പള്ളിവാവിദ്യാലയത്തിന്റെ രാന്തയിലായിരുന്നു .മൂന്നു മാസങ്ങൾക്കുശേഷം സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയാണുണ്ടായത്. സിസ്റ്റർ ക്രിസ്റ്റീനയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപിക .സിസ്റ്റർ കൊളാസ്റ്റിക്ക,ശ്രീമതി ഏല്യാമ്മ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപികമാർ. സ്കൂളിന്റെ ആദ്യകാലഘട്ടങ്ങളിൽ സിസ്റ്റേഴ്സ് മാത്രമാണ് പഠിപ്പിച്ചിരുന്നത്. പ്രാരംഭഘട്ടത്തിൽത്തന്നെ കലകൾക്ക് പ്രാധാന്യം നൽകിയിരുന്നു .മൂല്യപ്രാധാന്യമുള്ള പരിപാടികൾ ഉൾകൊള്ളിച്ചു വാർഷികാഘോഷം നടത്തുന്നതിന് ആദ്യവർഷംമുതലേ അധികൃതർ മുൻകൈ എടുത്തിരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
1 . സിസ്റ്റർ ക്രിസ്റ്റീന 2 .സിസ്റ്റർ റൊസാലിയ 3.സിസ്റ്റർ ബർണാർറീത്ത 4. സിസ്റ്റർ ലയോക്ത്യാ 5.സിസ്റ്റർ വി.വി.അന്നം 6.സിസ്റ്റർ കെ .എ.ത്രേസ്യ 7.സിസ്റ്റർ പി.ഡി.റോസി 8.സിസ്റ്റർ റോസിലി .ടി.എ 9.സിസ്റ്റർ റീത്ത .കെ.ഒ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.300371, 76.253188|zoom=10}}