ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര
ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര | |
---|---|
വിലാസം | |
രാമനാട്ടുകര കോഴിക്കോട് ജില്ല | |
സ്ഥാപിതം | 4 - July - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
08-02-2017 | Vipinraj |
ചരിത്രം
1932 ജൂലൈ 4 ന് രാമനാട്ടുകര ഗണപത് എ.യു.പി.ബേസിക് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഈ സ്കൂളിന് മലബാര്‍ ഡിസ്ട്രിക്റ്റ് എടുക്കെഷനല്‍ കൌണ്‍സിലിന്‍റെ 26.7.1935 ലെ 2/20 നമ്പര്‍ ഉത്തരവനുസരിച്ച് സ്ഥിരാംഗീകാരം ലഭിക്കുകയുണ്ടായി. ശ്രീ. സര്‍വോത്തംറാവുവിന്‍റെ കീഴിലായിരുന്ന ഈ സ്ഥാപനം 1968 - ല്‍ ശ്രീ.എം.രാമുണ്ണിക്കുട്ടി നായര്‍ അദ്ധേഹത്തിന്‍റെ ഭാര്യയായ ശ്രീമതി.പി.സരോജിനിയമ്മയുടെ പേരില്‍ ഏറ്റെടുത്തു. അവരുടെ മകനായ ശ്രീ.പി.സത്യകുമാറാണ് ഇപ്പോള്‍ ഈ സ്ഥാപനത്തിന്‍റെ മാനേജര്‍. 1968 ല്‍ ഈ സ്ഥാപനം ശ്രീമതി.സരോജിനിയമ്മ ഏറ്റെടുക്കുമ്പോള്‍ 5, 6, 7 ക്ലാസ്സുകള്‍ക്ക് ഓരോ ഡിവിഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ.കെ.എം.കുഞ്ഞിരാമമേനോന്‍ ആയിരുന്നു അന്നത്തെ ഹെഡ് മാസ്റ്റര്‍. 1969 ല്‍ അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ സഹാധ്യാഹകനായിരുന്ന ശ്രീ.കെ.എം.രാമചന്ദ്രന്‍ ഹെഡ്മാസ്റ്ററായും ശ്രീ.ടി.വി.ചന്ദ്രന്‍ പ്യൂണായും നിയമിതരായി. ഈ സ്ഥാപനത്തില്‍ നിന്നും വിരമിച്ച ശ്രീ.വേലുക്കുട്ടി, ശ്രീ.കുഞ്ഞിരാമാമേനോന്‍, ശ്രീ.പി.ടി.കുട്ടന്‍, ശ്രീ.പി.കെ.കുട്ടികൃഷ്ണന്‍ നായര്‍, ശ്രീമതി.ഭാനുമതിയമ്മ എന്നിവര്‍ മരണപ്പെട്ടു. 1997 ല്‍ അറബിക് അധ്യാപികയായിരുന്ന ശ്രീമതി.പി.കെ.ഖദീജക്കുട്ടി അസുഖം മൂലം സര്‍വീസിലിരിക്കെ മരണപ്പെടുകയുണ്ടായി. അവര്‍ക്ക് പകരം അറബിക് അധ്യാപകനായി ശ്രീ.യു.മൊയ്തീന്‍കുട്ടി നിയമിതനായി. 1977 ല്‍ സഹാധ്യാപികയായിരുന്ന ശ്രീമതി.പി.എ.കോമളവല്ലി ടീച്ചറും 1999 ല്‍ ഹിന്ദി ശ്രീമതി.പി.ശ്രീമതിയും, 2001 ല്‍ സഹാധ്യാപകനായിരുന്ന ശ്രീ.ടി.ബാലകൃഷ്ണനും 2002 ല്‍ ശ്രീ.കെ.എം.രാമചന്ദ്രനും, പ്യൂണ്‍ ശ്രീ.ടി.പി.ചന്ദ്രനും സര്‍വീസില്‍ നിന്നും വിരമിച്ചു. 1971 ല്‍ 6 ക്ലാസിനും 1974 ല്‍ 7 ക്ലാസ്സിനും ഓരോ ഡിവിഷന്‍ കൂടി ലഭിച്ചു. 1974 ല്‍ ക്രാഫ്റ്റ് അദ്ധ്യാപകനായിരുന്ന ശ്രീ.പി.ടി.കുട്ടന്‍ മാസ്റ്റര്‍ വിരമിച്ചതോടുകൂടി സ്കൂളിലെ ക്രാഫ്റ്റ് അധ്യാപക തസ്തിക നഷ്ടപ്പെട്ടു. പിന്നീട് ഉറുദു, സംസ്കൃതം എന്നീ ഭാഷധ്യാപക തസ്തികകള്‍ കുട്ടികളുടെ എന്നതിലുണ്ടായ കുറവുമൂലം നഷ്ടപ്പെടുകയുണ്ടായി. സംസ്കൃതം അദ്ധ്യാപകന്‍ തളി ഗവ.യു.പി.സ്കൂളില്‍ പ്രൊട്ടക്ഷനില്‍ ജോലി ചെയ്യുകയും ഉറുദു അധ്യാപകന്‍ ദീര്‍ഘകാല അവധിയില്‍ വിദേശത്ത് ജോലിക്ക് പ്രവേശിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
മുന്‍ സാരഥികള്‍:
മാനേജ്‌മെന്റ്
അധ്യാപകര്‍
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ചിത്രങ്ങള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.2416701, 75.7877754 | width=800px | zoom=16 }}
|