ജി.എച്ച്.എസ്. പന്നിപ്പാറ/വീണ്ടും മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 4 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ) (' ‌‌ വിദ്യാലയത്തിലെ പിന്നോക്കക്കാരെ മാത്രമല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

‌‌ വിദ്യാലയത്തിലെ പിന്നോക്കക്കാരെ മാത്രമല്ല ...... മിടുമിടുക്കരായ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ട് ഈ വിദ്യാലയ വര്‍ഷം ആരംഭിച്ച പദ്ധതിയാണ് വീണ്ടും മുന്നേറാം..... 4 മുതല്‍ 7 ക്ലാസ് വരെയുള്ള കുട്ടികളില്‍ നിന്നും മിടുക്കരായ കുട്ടികളെ ഒരു ടെസ്റ്റ് വഴി തിരഞ്ഞടുത്ത 15 കുട്ടികള്‍ക്ക് ക്ലാസ് മുറി പഠനപ്രവര്‍ത്തനങ്ങള്‍ക്കും സിലബസിനപ്പുറത്തുള്ളതുമായ വിഷയങ്ങളില്‍ മികവുറ്റ പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. സ്‌കൂള്‍ സമയം കഴിഞ്ഞ് ആഴ്ച്ചയില്‍ 3 ദിവസം ഒരു മണിക്കൂര്‍ സമയമാണ് പരിശീലനം നല്‍കുന്നത്..... ഐ ടി അധിഷ്ടിത പഠനം , ഡോക്യുമെന്റെറി , ജി.കെ, പ്രസംഗപരിശീലനം, വിവിധ വിഷയഅറിവും തുടങ്ങിയവയെല്ലാം ഈ പദ്ധതിപരിശീലനത്തില്‍ ഉള്‍പ്പെടുന്നു. വിദ്യാലയത്തെ പ്രതിനിധീകരിച്ചുള്ള മറ്റ് മത്സരങ്ങള്‍ക്കെല്ലാം പങ്കെടുക്കാനുള്ള അനുഭവങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യും.