വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട്
വി ഡി എൻ എം ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴിലോട് | |
---|---|
വിലാസം | |
ഏഴിലോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 13540 |
ചരിത്രം
വി ഡി എന്‍ എം ജി ഡബ്ല്യു എല്‍ പി സ്ക്കൂള്‍ ഏഴിലോട് എന്ന സ്ഥാപനഠ ചെറുതാഴഠ വില്ലേജില്‍ ഏഴിലോട്എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1933ല്‍ ആണ്ഈ വിദ്യാലയഠ ആരഠഭിച്ചത്.ഹരിജനങ്ങളായ ചക്ലിയ സമുദായക്കാരാണ് ഈ കോളനിയില്‍ ഭൂരിഭാഗവും. ഈ പ്രദേശം ചക്ലിയ കോളനി എന്ന പേരില്‍ അറിയപ്പെടുന്നു.
1933മുതല്‍ 2002വരെ ഈ സ്ക്കൂള്‍ ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള സ്ഥലം സൗജന്യമായി നല്‍കിയത് പ്രമുഖ ഗാന്ധിയനും സ്വാതന്ത്രസമരസേനാനിയുമായ അന്തരിച്ച ശ്രി.വി ദാമോദരന്‍ നായനാരുടെ മകള്‍ ഡോഃ ഷീലാനായനാരാണ്.എസ്എസ് എ യുടെയും ഗ്രാമപഞ്ചായത്തിന്‍െറയും സഹായത്തോടെയാണ് സ്ക്കൂളിന്പുതിയ കെട്ടിടം ലഭിച്ചത്. ചെറുതാഴഠ പഞ്ചായത്തിന്‍െറ സി ആര്‍ സി ഈ വിദ്യാലയത്തിലാണ്.
ഭൗതികസൗകര്യങ്ങള്‍
50സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്കൂളിന് വിശാലമായ ഒരു ഹാളും 2ക്ലാസ് മുറികളും,ഇന്റര്‍നെറ്റ് / ഫോണ്‍ സൗകര്യമുള്ള ഒഫീസ് റൂം,കലവറയും ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .സ്കൂളില്‍ 2 കമ്പ്യൂട്ടറുകളും, എല്‍ ഈ ഡി ടീ വി യും , 500 പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും ഉണ്ട് മലയാളംപത്രങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും എല്ലാ ക്ലാസ്സുകളിലും ലഭ്യമാണ്. യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് വാഹന സര്‍വ്വീസ് നടത്തുന്നു