എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം05 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-12-2009Hasanceecy




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദ്രസത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍. 'പരപ്പില്‍ സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

കോഴിക്കോട്ടെ മുസ്ലിംകളുടെ സാമൂഹ്യജീവിതത്തിലെ ഒരു നാഴിക കല്ലാണ് തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പാപിതമായ അന്‍സാറുല്‍ ഇസ്ലാം ഫീ തഅലീമുല്‍ അനാം (മുഹമ്മദന്‍ എഡുകേഷന്‍ അസോസിയേഷന്‍) ചെമ്പയില്‍ മമ്മദാക്ക എന്ന അന്നത്തെ ഒരു പുരോഗമനവാദി കല്ലായി പുഴയുടെ പരിസരത്ത് ഒരു മതപഠനശാല നടത്തി വന്നിരുന്നു. പഴയ മട്ടിലുള്ള ഓത്തുപള്ളിയില്‍ നിന്ന് ഭിന്നമായിരുന്നു ഇതിന്റെ പ്രവര്‍ത്തന രീതി. സാമാന്യം നല്ല നിലയില്‍ നടന്നു വന്നിരുന്ന ആ മദ്രസയുടെ വാര്‍ഷികാഘോഷത്തില്‍ പട്ടണത്തിലെ പ്രമുഖരായ മുസ്ലിം പ്രമാണികളെല്ലാം പങ്കെടുത്തിരുന്നു. വാര്‍ഷികം കഴഞ്ഞ് തിരുച്ചു വരുമ്പോള്‍ കാമക്കന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജിയുടേയും വലിയകത്ത് അലിബറാമിയുടേയും മനസ്സില്‍ ഈ പിന്നോക്ക പ്രദേശത്ത് വിപുലമായ ഒരു മദ്രസ ആരംഭിക്കേണ്ടതിനെകുറിച്ചുള്ള ചില ആശയങ്ങള്‍ ഉദയം ചെയ്തു. സ്കൂളിന്റെ പിറവിക്ക് പ്രചോദനം അതായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

  • പ്രസിഡന്റ് കെ. അബ്ദുല്‍ ​അസീസ്
  • സെക്രട്ടറി കെ. വി. കുഞ്ഞഹമദ്
  • ട്രഷറര്‍ പി. എസ്. അസ്സന്‍ കോയ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രസിഡന്റുമാര്‍

  • കാമാക്കാന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി (1918)
  • ഖാന്‍ സാഹിബ് കുഞ്ഞിരിമ്പലത്ത് കോയസ്സന്‍ കോയ ഹാജി (1918 - 1930)
  • കെ. എം. അസ്സന്‍ കോയ ഹാജി (1930 - 1947)
  • ഖാന്‍ ബഹദൂര്‍ ഹാജി വി. ആലിബറാമി (1947 - 1962)
  • പി. ഐ. അഹമ്മദ് കോയ ഹാജി (1962 - 1972)
  • പി. എസ്. മാമുകോയ ഹാജി (1972 - 1973)
  • ഹാജി പി. വി. മുഹമ്മദ് ബറാമി (1973 - 1975)
  • സി. എ. ഇമ്പിച്ചമ്മദ് (1975 - 1983)
  • കെ. വി. അബ്ദുല്‍ഖാദര്‍ ബറാമി (1983)
  • പി. പി. ഉമ്മര്‍ കോയ (1983)
  • മൂസ ബറാമി
  • കെ. അബ്ദൂല്‍ അസീസ്

സ്കൂളിന്റെ മുന്‍ സെക്രട്ടറി

  • ഖാന്‍ ബഹാദൂര്‍ ഹാജി വി. ആലി ബറാമി (1918 - 1947)
  • കോയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി (1947 - 1951)
  • പി. ഐ. കുഞ്ഞഹമ്മദ്കുട്ടി ഹാജി (1951 - 1968)
  • ഹാജി സി. പി. കുഞ്ഞഹമ്മദ് (1968 - 1973)
  • കെ. വി. കുഞ്ഞഹമ്മദ് (1973 - .....)

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ - മുന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്
  • പി. പി. ഉമ്മര്‍ കോയ - മുന്‍ വിദ്യാഭ്യാസ മന്ത്രി
  • ഡോ. എസ്. എം. മുഹമ്മദ് കോയ - മുന്‍ ഹിസ്റ്ററി വിഭാഗം തലവന്‍, കലികറ്റ് യൂനിവേര്‍സിറ്റി
  • പ്രൊഫ. പി. എം. ഷിയാലിക്കോയ - മുന്‍ സോഷ്യോളജി വിഭാഗം തലവന്‍, ഗുരവായൂരപ്പന്‍ കോളേജ്, കോഴിക്കോട്
  • പ്രൊഫ. എന്‍. പി. ഹാഫിസ് മുഹമ്മദ് - എഴുത്തുകാരന്‍, സോഷ്യോളജി വിഭാഗം തലവന്‍, ഫാറൂഖ് കോളേജ്, കോഴിക്കോട്
  • കെ. വി. അബ്ദുല്‍ അസീസ് - മാനേജിംഗ് ഡയരക്ടര്‍, സ്കൈ ലൈന്‍ ബില്‍ഡേര്‍സ്

വഴികാട്ടി

<googlemap version="0.9" lat="11.240126" lon="75.777007" zoom="17" width="350" height="350" selector="no"> 11.239116, 75.776696, MMVHSS ,PARAPPIL </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.