ഉത്തമ സാധാരണ ഘടകം

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 21 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ) (1 പതിപ്പ്)

രണ്ടു സംഖ്യകളുടെ പൊതുഘടകങ്ങളില്‍ ഏറ്റവും വലിയതിനെ അവയുടെ ഉത്തമ സാധാരണ ഘടകം അഥവാ ഉ.സാ.ഘ. എന്നു വിളിക്കുന്നു. അതായത് രണ്ടു സംഖ്യകളേയും ശിഷ്ടമില്ലാതെ ഹരിക്കുവാന്‍ സാധിക്കുന്ന, പൂജ്യത്തിനു മുകളിലുള്ള ഏറ്റവും ഉയര്‍ന്ന പൊതുവായ സംഖ്യയാണ്‌ ഉ.സാ.ഘ. എന്നു വിളിക്കുന്നു. ഇംഗ്ലീഷ്:greatest common divisor (gcd), greatest common factor (gcf) അഥവാ highest common factor (hcf)

a, b എന്നിവ പൂജ്യമല്ലെങ്കില്‍, a ,b എന്നിവയുടെ ഉത്തമ സാധാരണ ഘടകം, അവയുടെ ലഘുതമ സാധാരണ ഗുണിതം (lcm) ഉപയോഗിച്ച് കണക്കാകാം

<math>\operatorname{gcd}(a,b)=\frac{a\cdot b}{\operatorname{lcm}(a,b)}.</math>

ഉദാഹരണം

12 - ന്റെ ഘടകങ്ങള്‍ = 1, 2, 3, 4, 6, 12
18 - ന്റെ ഘടകങ്ങള്‍ - 1, 2, 3, 6, 9, 18
പൊതു ഘടകങ്ങള്‍ = 1, 2, 3, 6

ഏറ്റവും വലിയ പൊതുഘടകമായ 6 ആണ്‌ 12, 18 എന്നീ സംഖ്യകളുടെ ഉ.സാ.ഘ.

"https://schoolwiki.in/index.php?title=ഉത്തമ_സാധാരണ_ഘടകം&oldid=303" എന്ന താളിൽനിന്ന് ശേഖരിച്ചത്